ഒരു സമയോചിത സന്ദേശം
ആയിരത്തിത്തൊളളായിരത്തി തൊണ്ണൂററിമൂന്നു ജനുവരി നമ്മുടെ രാജ്യ ശുശ്രൂഷയിലെ ലക്കത്തിൽ അറിയിച്ചിരുന്നതുപോലെ സ്‌മാരക കാലത്തേക്കുളള പ്രത്യേക പരസ്യപ്രസംഗം ഈ വർഷം മാർച്ച് 28-ാം തീയതി മിക്കസഭകളിലും നടത്തും. അതിന്റെ സമയോചിത സന്ദേശത്തിനു “‘ദൈവത്തിന്റെ പ്രവൃത്തികൾ’—നിങ്ങൾ അവയെ എങ്ങനെ വീക്ഷിക്കുന്നു?” എന്ന ശീർഷകം നൽകിയിരിക്കുന്നു. താത്പര്യക്കാരായ എല്ലാ വ്യക്തികളെയും ക്ഷണിക്കാൻ ഒരു പ്രത്യേക ശ്രമം നടത്തണം. ഹാജരാകുന്നവരെ ഏപ്രിൽ 6-ാം തീയതിയിലെ സ്മാരകാഘോഷത്തിനു ഹാജരാകാൻ നിങ്ങൾക്കു പ്രോത്സാഹിപ്പിക്കാൻ കഴിയും.