സ്മാരക ഓർമിപ്പിക്കലുകൾ
സ്മാരകാചരണം ഏപ്രിൽ 23 ഞായറാഴ്ചയാണ്. പിൻവരുന്ന കാര്യങ്ങൾ മൂപ്പന്മാർ ശ്രദ്ധിക്കണം:
◼ സൂര്യാസ്തമയശേഷമേ ചിഹ്നങ്ങൾ വിതരണം ചെയ്യുകയുള്ളുവെന്നു യോഗത്തിനുള്ള സമയം നിർണയിക്കുമ്പോൾ ഉറപ്പുവരുത്തുക.
◼ ആചരണത്തിന്റെ കൃത്യ സമയവും സ്ഥലവും പ്രസംഗകൻ ഉൾപ്പെടെ എല്ലാവരെയും അറിയിക്കണം.
◼ ഉചിതമായ തരത്തിലുള്ള അപ്പവും വീഞ്ഞും ലഭ്യമാക്കി തയ്യാറാക്കിവെച്ചിരിക്കണം.—1985 മാർച്ച് 1 ലക്കം വീക്ഷാഗോപുരം, പേജ് 20 കാണുക.
◼ പ്ലെയിറ്റുകൾ, ഗ്ലാസുകൾ, അനുയോജ്യമായ മേശ, മേശവിരി എന്നിവ നേരത്തേതന്നെ ഹാളിൽ കൊണ്ടുവന്ന് ഉചിതമായ സ്ഥലത്തു ക്രമീകരിച്ചിരിക്കണം.
◼ രാജ്യഹാളോ മറ്റു യോഗസ്ഥലമോ സമയത്തിനു മുമ്പുതന്നെ നന്നായി വൃത്തിയാക്കിയിരിക്കണം.
◼ സേവകൻമാരെയും വിതരണക്കാരെയും നേരത്തേതന്നെ തിരഞ്ഞെടുക്കുകയും ഉചിതമായ നടപടിക്രമവും അവരുടെ കർത്തവ്യങ്ങളും സംബന്ധിച്ചു നിർദേശം നൽകുകയും വേണം.
◼ രോഗിയോ ഹാജരാകാൻ അപ്രാപ്തനോ ആയ ഏതൊരു അഭിഷിക്തനും, അപ്പവും വീഞ്ഞും വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ നടത്തിയിരിക്കണം.
◼ ഒരേ രാജ്യഹാളിൽ ഒന്നിലധികം ആഘോഷം പട്ടികപ്പെടുത്തുമ്പോൾ, പ്രവേശന മുറി, പ്രവേശന കവാടം, രാജ്യഹാളിനു വെളിയിലെ നടപ്പാത, പാർക്കിങ് സ്ഥലം എന്നിവിടങ്ങളിൽ അനാവശ്യ തിരക്ക് ഒഴിവാക്കുന്നതിനു സഭകൾ തമ്മിൽ നല്ല സഹകരണം ഉണ്ടായിരിക്കണം.