എന്നേക്കും ജീവിക്കാൻ പുസ്തകത്തിൽ താത്പര്യം നട്ടുവളർത്തുക
1 നാം ആളുകളുടെ വീടുകൾ സന്ദർശിക്കുമ്പോൾ അവർ “ഇഹലോകത്തിന്റെ ചിന്തക”ളിൽ ആമഗ്നരായിരിക്കുന്നതായി പലപ്പോഴും കണ്ടെത്തുന്നു. (മർക്കൊ. 4:19) ചിന്തോദ്ദീപകമായ അവതരണത്തിലൂടെ അവരുടെ താത്പര്യം പിടിച്ചെടുക്കുന്നതിനുളള വെല്ലുവിളി നാം അഭിമുഖീകരിക്കുന്നു. ആദ്യമൊക്കെ മിക്കയാളുകൾക്കും നാം അറിയിക്കുന്ന സന്ദേശത്തിൽ താത്പര്യമില്ലായിരിക്കാം. അവരുടെ ജീവിതത്തെ സ്പർശിക്കുന്ന എന്തെങ്കിലും പറഞ്ഞാൽ, രാജ്യസന്ദേശത്തിൽ അൽപ്പം താത്പര്യമുണർത്താൻ നമുക്കു കഴിഞ്ഞെന്നുവരും. സംഭാഷണങ്ങൾ തുടങ്ങിവെക്കാനുളള ഒരു താക്കോൽ എന്നേക്കും ജീവിക്കാൻ പുസ്തകത്തിൽനിന്ന് ആകർഷകമായ സംസാരാശയങ്ങൾ തിരഞ്ഞെടുക്കുകയാണ്. നിങ്ങൾക്ക് എന്തു പറയാൻ കഴിയും?
2 നിങ്ങൾക്ക് ഈ സമീപനം ഉപയോഗിക്കാവുന്നതാണ്:
◼“നിങ്ങൾക്കു കഴിവുണ്ടായിരുന്നെങ്കിൽ നമ്മുടെ നാളിലെ അസ്വസ്ഥമാക്കുന്ന ഏതു പ്രശ്നം നിങ്ങൾ പരിഹരിക്കുമായിരുന്നു? [പ്രതികരിക്കാൻ അനുവദിക്കുക, ഉചിതമെങ്കിൽ, അനേകരും അങ്ങനെ വിചാരിക്കുന്നുവെന്നു പറയുകയും ചെയ്യുക.] ഇന്നത്തെ സങ്കീർണമായ അനേകം പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിൽ ഇപ്പോൾവരെയും ലോകനേതാക്കൻമാർക്കു നിസ്സാര വിജയം കൈവരിക്കാനേ കഴിഞ്ഞിട്ടുളളൂവെന്നു തോന്നുന്നു. എന്നാൽ മനുഷ്യവർഗത്തെ കാർന്നുതിന്നുന്ന എല്ലാ പ്രശ്നങ്ങളെയും അവസാനിപ്പിക്കാൻ കഴിയുന്ന ഒരുവനുണ്ട്, അവൻ അവ അവസാനിപ്പിക്കുകതന്നെ ചെയ്യും. സങ്കീർത്തനം 145:16-ൽ പ്രസ്താവിച്ചിരിക്കുന്ന കാര്യം ദയവായി ശ്രദ്ധിക്കുക. [ആ വാക്യം വായിച്ചിട്ട് 11-13 പേജുകളിലെ ചിത്രങ്ങൾ പരാമർശിക്കുക.] 14-ാം പേജിലെ 14-ാം ഖണ്ഡിക നാം ഇപ്പോൾ ചർച്ചചെയ്തുകഴിഞ്ഞ അതേ ചോദ്യംതന്നെ ഉന്നയിച്ചിട്ട് ഇതും ചോദിക്കുന്നു: ‘എന്നാൽ അത് എപ്പോഴാണു സംഭവിക്കുന്നത്?’” ഈ പുസ്തകം ആ ചോദ്യത്തിനുളള ഉത്തരം നൽകുമെന്ന് വിശദീകരിക്കുക, എന്നിട്ട് 20 രൂപ സംഭാവനക്ക് അതു സമർപ്പിക്കുക.
3 അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“പ്രിയപ്പെട്ട ഒരാൾ മരിച്ചുപോകുമ്പോൾ ഉളവാകുന്ന ശൂന്യതാബോധം ഒരുപക്ഷേ നിങ്ങൾക്ക് അറിയാമായിരിക്കാം. അതു നിങ്ങളെ ദുഃഖിതനും നിസ്സഹായനും ആക്കിയിരിക്കാനിടയുണ്ട്. ഈ ചോദ്യങ്ങളെക്കുറിച്ചു നിങ്ങൾ ഒരുപക്ഷേ ചിന്തിച്ചിട്ടുണ്ടായിരിക്കാം: [76-ാം പേജിലുളള ഒന്നാമത്തെ ഖണ്ഡികയിലെ ചോദ്യങ്ങൾ വായിക്കുക.] ഈ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ലഭിക്കുന്നത് ആശ്വാസപ്രദമായിരിക്കില്ലേ? മരിച്ചുപോയവർക്കു ബൈബിൾ സുനിശ്ചിതമായ ഒരു പ്രത്യാശ വെച്ചുനീട്ടുന്നുവെന്നറിയുന്നത് നിങ്ങളെ സമാശ്വസിപ്പിച്ചേക്കാം. [യോഹന്നാൻ 5:28, 29 വായിക്കുക.] മരിച്ചവരുടെ അവസ്ഥയെക്കുറിച്ചും ഭാവി സംബന്ധിച്ച് എന്തു പ്രത്യാശയാണ് ഉളളതെന്നതിനെക്കുറിച്ചും മനസ്സിലാക്കാൻ ഈ പുസ്തകം നമ്മെ സഹായിക്കുന്നു.” 8-ഉം 20-ഉം അധ്യായങ്ങൾ ഹ്രസ്വമായി ഒന്നു പരാമർശിക്കുക. പുസ്തകം നോക്കാനുളള ഒരവസരം വീട്ടുകാരനു കൊടുത്തിട്ട് അതു സമർപ്പിക്കുക.
4 അനൗപചാരികമായി സാക്ഷീകരണം നടത്താനുളള അവസരങ്ങൾ നിങ്ങൾക്കു ലഭിക്കാനുളള നല്ല സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ, സ്വന്തം വാക്കുകളിൽ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“ഇന്ന് ഈ ലോകം പ്രശ്നസങ്കീർണമാണ്, നിങ്ങൾക്കും നിങ്ങളുടേതായ പ്രശ്നങ്ങൾ ഉണ്ടെന്നുളളതിനു സംശയമില്ല. ദുഃഖകരമെന്നു പറയട്ടെ, ഏററവുമധികം ദുരിതമനുഭവിക്കുന്നത് തെററു ചെയ്യാത്തവരാണെന്നു തോന്നുന്നു. ദൈവം എല്ലാത്തരം ദുരിതങ്ങൾക്കും അറുതി വരുത്തുമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ദൈവത്തെ സേവിക്കുന്നവർക്ക് അവൻ വാഗ്ദാനം ചെയ്യുന്ന കാര്യം ഞാൻ ചൂണ്ടിക്കാട്ടാം. [സങ്കീർത്തനം 37:40 വായിച്ചിട്ട് എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 99-ാം പേജ് തുറക്കുക.] ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടെന്നും അവൻ അത് എങ്ങനെ അവസാനിപ്പിക്കുമെന്നും ഈ പുസ്തകം വിശദീകരിക്കുന്നു.”
5 നിങ്ങൾ പ്രായംകുറഞ്ഞ ഒരു പ്രസാധകനാണെങ്കിൽ, 156-8 പേജുകളിൽ കാണുന്ന ചിത്രങ്ങളെ അടിസ്ഥാനമാക്കിയുളള ഒരു അവതരണം ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചോദിച്ചുകൊണ്ട് നിങ്ങൾക്കു തുടങ്ങാം:
◼“ഇതുപോലുളള ഒരു ലോകത്തിൽ ജീവിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാണോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ മനോഹരമായ ചിത്രങ്ങളിൽ ഓരോന്നും ദൈവവചനമായ ബൈബിളിൽ പ്രസ്താവിച്ചിരിക്കുന്ന ഒരു വാഗ്ദത്തത്തിൽ അധിഷ്ഠിതമാണ്. [തിരുവെഴുത്തു പരാമർശങ്ങൾ ചൂണ്ടിക്കാട്ടുക.] മുഴു ഭൂമിയെയും ഒരു പറുദീസ ആക്കാനുളള ദൈവത്തിന്റെ വാഗ്ദത്തം സംബന്ധിച്ചു കൂടുതൽ പഠിക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും. ജീവരക്ഷാകരമായ വിവരങ്ങളാണ് ഇതിൽ ഉളളത്, വായിക്കാനെടുക്കുന്ന സമയത്തിനു തക്ക മൂല്യമുളളതാണ് ഈ പുസ്തകം.”—യോഹ. 17:3.
6 ഈ പുസ്തകം സമർപ്പിക്കുമ്പോൾ ക്രിയാത്മക മനോഭാവവും ഉത്സാഹവുമുളളവരായിരിക്കുക. അതിൽ താത്പര്യം നട്ടുവളർത്തുകയും നമ്മുടെ വിസ്മയാവഹമായ രാജ്യപ്രത്യാശ പങ്കുവയ്ക്കുകയും ചെയ്യുക.