ഒക്ടോബറിൽ വരിസംഖ്യാ ബോധമുളളവരായിരിക്കുക
1 വീക്ഷാഗോപുരത്തിലും ഉണരുക!യിലും നിത്യസുവാർത്തയുടെ ആശ്വാസദായകവും പ്രോത്സാഹജനകവുമായ സന്ദേശം ഉൾക്കൊണ്ടിരിക്കുന്നു. വരിസംഖ്യാ ബോധമുളളവരായിരിക്കുക എന്നു പറയുന്നതിൽ ലേഖനം ശ്രദ്ധാപൂർവം വായിക്കാനും നമ്മുടെ പ്രദേശത്തുളള ആളുകൾക്ക് എങ്ങനെ ആകർഷകമാകും എന്നു പരിചിന്തിക്കാനും സമയമെടുക്കുന്നത് ഉൾപ്പെടുന്നു.
2 ആദ്യംതന്നെ കവർ പേജിൽ പ്രദീപ്തമാക്കിയിട്ടുളള ലേഖനങ്ങളുമായി പരിചയപ്പെടുക. കവർച്ചിത്രങ്ങൾതന്നെ പലപ്പോഴും ഒരു വരിസംഖ്യയുടെയോ ഒരു ഒററപ്രതിയുടെയോ സമർപ്പണത്തിനു കാരണമായിട്ടുണ്ട്. നിങ്ങളുടെ പ്രദേശത്തുളള ആളുകളെ ആകർഷിക്കുമെന്നു നിങ്ങൾക്കു തോന്നുന്ന ലേഖനങ്ങൾ തിരഞ്ഞെടുക്കുക. ആളുകൾ മുഖ്യമായും ഒരേ മതത്തിൽപ്പെട്ടവരാണോ? അവരുടെ മുഖ്യതാത്പര്യങ്ങൾ എന്തൊക്കെയാണ്? ഈ ചിന്തകൾ മനസ്സിൽപ്പിടിച്ചുകൊണ്ട് ഒരു ഫലപ്രദമായ അവതരണം തയ്യാറാക്കാൻ നിങ്ങൾക്കു കഴിയണം. താഴെ കൊടുത്തിരിക്കുന്നവ ശ്രദ്ധിക്കുക.
3 പളളിയുമായി ബന്ധമുളള ഒരാൾക്ക് ഒക്ടോബർ 1 “വീക്ഷാഗോപുരം” ഉപയോഗിച്ചു വരിസംഖ്യ സമർപ്പിക്കുന്നെങ്കിൽ, “ബൈബിൾ—അതിന്റെ യഥാർഥ മൂല്യമെന്ത്?” എന്ന ലേഖനം നിങ്ങൾക്കു പ്രദീപ്തമാക്കാം. നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“പളളിയുമായി ബന്ധമുളള മിക്കയാളുകൾക്കും സ്വന്തമായി ഒരു ബൈബിൾ ഉണ്ടായിരിക്കും. ഒരെണ്ണം കൈവശമുളളവർക്ക് ഒരു തോന്നലുണ്ട്, സവിശേഷ മൂല്യമുളള എന്തോ അതിലടങ്ങിയിട്ടുണ്ട് എന്ന്.” എന്നിട്ട്, “ബൈബിളിനെ അനുപമമാക്കുന്നതെന്താണെന്നാണ് നിങ്ങൾ വിചാരിക്കുന്നത്?” അല്ലെങ്കിൽ “ബൈബിളിൽനിന്നു കൂടുതൽ പ്രയോജനം നേടാൻ ആളുകളെ എന്തു സഹായിക്കുമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്?” എന്നതുപോലുളള നേരിട്ടുളള ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്. വീട്ടുകാരൻ പ്രതികരിച്ചു കഴിയുമ്പോൾ ഉചിതമായ അഭിപ്രായപ്രകടനങ്ങളോടെ നിങ്ങൾക്ക് ഇതുപോലെ ഏതെങ്കിലും വിധത്തിൽ പറഞ്ഞുകൊണ്ട് തുടരാവുന്നതാണ്: “ബൈബിൾ ദൈവത്താൽ നിശ്വസ്തമാണെന്നും നമുക്കുളള വിശ്വസനീയമായ വഴികാട്ടിയാണെന്നും തെളിയിക്കാൻ അമ്പരപ്പിക്കുന്ന തെളിവുകളുണ്ട്. നമ്മെ നിത്യജീവനിലേക്കു നയിക്കാനാവുന്ന വിവരങ്ങൾ അതിൽ ഉൾക്കൊളളുന്നുണ്ട്. [യോഹന്നാൻ 17:3 വായിക്കുക.] പലർക്കും അതിനോട് ആദരവുണ്ട്, എന്നാൽ അത് എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ല. ഭാവിയെക്കുറിച്ചുളള നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ നിങ്ങൾക്കു വ്യക്തിപരമായി ബൈബിൾ എങ്ങനെ ഉപയോഗിക്കാനാവുമെന്നു വീക്ഷാഗോപുരത്തിലെ ഈ ലേഖനം വിശദമാക്കുന്നുണ്ട്. സ്ഥിരമായ അടിസ്ഥാനത്തിൽ വീക്ഷാഗോപുരം നിങ്ങളുടെ വീട്ടിൽ ലഭിക്കണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്.”
4 ഒക്ടോബർ 15 “വീക്ഷാഗോപുരം” ഉപയോഗിച്ച ഇങ്ങനെയൊരു ലളിതമായ സമീപനം നിങ്ങൾ ഇഷ്ടപ്പെട്ടേക്കാം:
◼“മിക്കവാറും എല്ലാവരുടെയും പ്രിയപ്പെട്ട ആരെങ്കിലും മരിച്ചുപോയിട്ടുണ്ട്. ‘മരിച്ചവരുടെ അവസ്ഥ എന്താണ്?’ എന്ന ചോദ്യം ഈ ലേഖനത്തിലുണ്ട്. ഒരു വ്യക്തി മരിക്കുമ്പോൾ എന്തു സംഭവിക്കുന്നുവെന്നാണു നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] അതിനും മററു പല ചോദ്യങ്ങൾക്കും ഉത്തരം അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ മാസികയുടെ ഒരു വരിസംഖ്യ എടുത്താൽ മതിയാകും.”
5 ഒക്ടോബർ 22 “ഉണരുക!” വ്യാജമതങ്ങളുടെ പരാജയം പ്രകടമാക്കുന്ന അനേകം തെളിവുകളിൽ ഒന്നിനെക്കുറിച്ചു പരാമർശിക്കുന്നുണ്ട്. “മതം യുദ്ധത്തിൽ പക്ഷംചേരുമ്പോൾ” എന്ന ലേഖനം ഉപയോഗിച്ചു നിങ്ങൾക്ക് ഈ ചോദ്യം ഉന്നയിക്കാം:
◼“ഇന്നത്തെ മതങ്ങൾക്കും മതനേതാക്കൻമാർക്കും യുദ്ധമില്ലാതാക്കാനുളള പ്രാപ്തിയുണ്ടെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? നമുക്കു ചുററും കാണുന്ന അക്രമങ്ങളെ സംബന്ധിച്ചു ദൈവത്തിന് എന്തു തോന്നുന്നുവെന്നാണു നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] സകലരെയും, നമ്മുടെ ശത്രുക്കളെപ്പോലും സ്നേഹിക്കാൻ യേശു നമ്മെ ബൈബിളിലൂടെ പഠിപ്പിച്ചു. സകലരും ആ പ്രബോധനം പിൻപററുന്ന ഒരു സമയം വരുമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? [പ്രതികരണത്തിന് അനുവദിക്കുക.] ഉണരുക!യുടെ ഈ ലക്കം ആ ചോദ്യത്തിന് ഉത്തരം നൽകുകയും ദൈവരാജ്യം എങ്ങനെ അതിനൊരു പരിഹാരമുണ്ടാക്കുമെന്നു വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.”
6 എല്ലാ വീടുകളിലും വരിസംഖ്യ സമർപ്പിക്കുവാൻ ശ്രമിക്കുക, ബൈബിളിനെക്കുറിച്ചു ചർച്ച ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും നിങ്ങൾക്ക് ഇതു ചെയ്യാം. വരിസംഖ്യ വേണ്ടന്നു പറയുന്നെങ്കിൽ, മാസികകളുടെ ഒററപ്രതികൾ സമർപ്പിക്കുക. ചിലപ്പോൾ അതായിരിക്കാം മടക്കസന്ദർശനത്തിൽ ഒരു വരിസംഖ്യക്കു വഴിയൊരുക്കുക.