മാതൃകാവതരണങ്ങൾ
ഒക്ടോബറിലെ ആദ്യ ശനിയാഴ്ച ബൈബിളധ്യയനങ്ങൾ തുടങ്ങാൻ
“മിക്കവരും പലപ്പോഴും പ്രാർഥിക്കാറുണ്ട്. നാം പ്രാർഥിക്കുമ്പോൾ ദൈവത്തിന് എന്ത് തോന്നുന്നുവെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? നിങ്ങളുടെ നോട്ടത്തിൽ അവൻ അതു വിലമതിക്കന്നുവോ അതോ സഹിക്കുന്നുവോ?” (പ്രതികരിക്കാൻ അനുവദിക്കുക.) ഈ കാര്യത്തിൽ രസകരമായ കുറെ വിവരങ്ങൾ താങ്കളോടു പറയട്ടേ? വീട്ടുകാരനു സമ്മതമാണെങ്കിൽ അദ്ദേഹത്തോടൊപ്പം ഒക്ടോബർ-ഡിസംബർ വീക്ഷാഗോപുരത്തിന്റെ പുറംപേജിലെ ആദ്യത്തെ ചോദ്യത്തിനു കീഴിലുള്ള വിവരങ്ങളും ചുരുങ്ങിയത് ഒരു തിരുവെഴുത്തും പരിചിന്തിക്കുക. മാസിക സമർപ്പിക്കുകയും അടുത്ത ചോദ്യം ചർച്ച ചെയ്യാൻ ക്രമീകരിക്കുകയും ചെയ്യുക.
വീക്ഷാഗോപുരം ഒക്ടോബർ-ഡിസംബർ
“നല്ലവർക്കു മോശം കാര്യങ്ങൾ സംഭവിക്കുന്നത് എന്തുകൊണ്ടെന്ന് അനേകരും ചിന്തിച്ചേക്കാം. ലോകത്തിൽ സംഭവിക്കുന്ന എല്ലാ മോശം കാര്യങ്ങൾക്കും ഉത്തരവാദി ആരാണ്? നിങ്ങൾക്ക് എന്തു തോന്നുന്നു? (പ്രതികരിക്കാൻ അനുവദിക്കുക.) മോശം കാര്യങ്ങൾ സംഭവിക്കുന്നതിന്റെ ഉത്തരവാദി ആരാണ്? ബൈബിളിൽനിന്ന് ഒരു വാക്യം കാണിക്കട്ടേ? (വീട്ടുകാരനു താത്പര്യമെങ്കിൽ യാക്കോബ് 1:13 വായിക്കുക.) എന്തുകൊണ്ട് മോശം കാര്യങ്ങൾ സംഭവിക്കുന്നെന്നും ദുഷ്ടതയും കഷ്ടപ്പാടും നീക്കം ചെയ്യാൻ ദൈവം എന്താണു ചെയ്യാൻപോകുന്നതെന്നും ഈ മാസിക വിശദീകരിക്കുന്നു.”