‘കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുണ്ട്’
1 ഏപ്രിലിലേക്കും മേയിലേക്കും നോക്കിപ്പാർത്തിരിക്കാൻ നമുക്കു തീർച്ചയായും ദിവ്യാധിപത്യ പ്രവർത്തനങ്ങളുടെ ഒരു തിരക്കേറിയ പട്ടികയുണ്ട്! ഏപ്രിൽ 14-ാം തീയതി നമ്മൾ ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം ആഘോഷിക്കും. ആ പ്രധാനപ്പെട്ട സന്ദർഭത്തിൽ ഹാജരാകുന്നതിനു കഴിയുന്നത്ര ആളുകളെ പ്രോത്സാഹിപ്പിക്കുക: ബിസിനസ് പരിചയക്കാർ, അവിശ്വാസികളായ ബന്ധുക്കൾ, സഹപാഠികൾ, പുതിയ താത്പര്യക്കാർ, ബൈബിൾ വിദ്യാർഥികൾ. ആരെയും വിട്ടുപോകാതിരിക്കുന്നതിന് നിങ്ങൾ ക്ഷണിക്കാൻ ഉദ്ദേശിക്കുന്നവരുടെ ഒരു ലിസ്ററ് ഉണ്ടാക്കുക.
2 തുടർന്നുവരുന്ന വാരത്തിൽ, “വ്യാജമതത്തിന്റെ അന്ത്യം അടുത്തിരിക്കുന്നു” എന്ന ഏപ്രിൽ 23-നു നടക്കുന്ന പ്രത്യേക പരസ്യപ്രസംഗം കേൾക്കുന്നതിന് സ്മാരകത്തിനു സംബന്ധിച്ച എല്ലാവരെയും നാം പ്രോത്സാഹിപ്പിക്കും. ഈ സ്പഷ്ടമായ ദൂതു കേൾക്കുന്ന താത്പര്യക്കാരിൽ അനേകർ സഭയോടൊപ്പം, പ്രത്യേക അവസരങ്ങളിൽ മാത്രമല്ല മറിച്ച്, ക്രമമായി സഹവസിക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിയും എന്നു പ്രതീക്ഷിക്കുന്നു.
3 പ്രകാശനം ചെയ്യപ്പെടേണ്ട പ്രത്യേക രാജ്യവാർത്ത: നാലു പേജുളള, കാലോചിതമായ രാജ്യവാർത്ത നമ്പ. 34-ന്റെ പ്രകാശനം ഏപ്രിൽ 23-ലെ യോഗത്തിന്റെ ഒരു സവിശേഷത ആയിരിക്കും, മേയ് 14 വരെ അതു വ്യാപകമായി വിതരണം ചെയ്യപ്പെടും. ഈ സ്മാരക കാലത്ത് ‘കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനു’ണ്ടായിരിക്കും എന്നു നിങ്ങൾ സമ്മതിക്കുന്നില്ലേ?—1 കൊരി. 15:58, NW.
4 ഓരോ സഭയ്ക്കും രാജ്യവാർത്തയുടെ പ്രതികൾ അയച്ചു കൊടുക്കുന്നതാണ്. രാജ്യവാർത്ത ഉൾക്കൊണ്ടിരിക്കുന്ന കാർട്ടനുകൾ ഒരു സുരക്ഷിത സ്ഥലത്തു വെക്കണം, ഏപ്രിൽ 23-ലെ ആ പരിപാടിയുടെ അവസാനംവരെ അതു തുറക്കരുത്. ആ സമയത്ത് രാജ്യവാർത്ത സഹോദരങ്ങൾക്കും പൊതുജനത്തിനും വിതരണത്തിനു ലഭ്യമായിത്തീരും. ഏപ്രിൽ 23-ലെ സഭായോഗങ്ങളുടെയും സർക്കിട്ട് സമ്മേളനങ്ങളുടെയും പ്രത്യേക ഏകദിന സമ്മേളനങ്ങളുടെയും അവസാനത്തിങ്കൽ ഹാജരായിരിക്കുന്ന ഓരോരുത്തർക്കും ഒരു പ്രതി വീതം ലഭിക്കുന്നതാണ്, അങ്ങനെ അവർക്ക് അതിന്റെ ഉളളടക്കവുമായി പരിചിതരാകുന്നതിനും അതിന്റെ വിതരണത്തിനുവേണ്ടി തയ്യാറാകുന്നതിനും കഴിയും.
5 മൂപ്പൻമാർക്കു ധാരാളം ചെയ്യാനുണ്ട്: ഈ മാസത്തിന്റെ ആരംഭത്തിൽ മൂപ്പൻമാർ ഒരുമിച്ചു കൂടി ഈ പ്രത്യേക പ്രസ്ഥാനത്തിന്റെ വിശദാംശങ്ങൾ ചർച്ചചെയ്യണം. സഭകൾ തങ്ങളുടെ നിയമിത പ്രദേശങ്ങൾ മുഴുവൻ പ്രവർത്തിച്ചു തീർക്കാൻ പരിശ്രമിക്കേണ്ടതുണ്ട്. പ്രസ്ഥാനം അവസാനിക്കുന്നതിനു മുമ്പ്, കഴിഞ്ഞ ആറുമാസത്തിനുളളിൽ പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശങ്ങൾ പ്രവർത്തിക്കുന്നതിനു പ്രത്യേക ശ്രമം ചെയ്യുക. വേലയുടെ പ്രാധാന്യത്തിന്റെ വീക്ഷണത്തിൽ, ശുശ്രൂഷയ്ക്കുവേണ്ടി സാധ്യമായത്ര സമയം വേർതിരിച്ചു വെക്കാൻ നാം ആഗ്രഹിക്കും. സാധാരണയിൽ കൂടുതൽ പ്രസാധകർ സഹായപയനിയർമാരായി പേർചാർത്തുമെന്നുളളതിനു സംശയമില്ല. സാധ്യതയനുസരിച്ച്, പുതുതായി അംഗീകരിക്കപ്പെട്ട സ്നാപനമേൽക്കാത്ത പ്രസാധകരെന്ന നിലയിൽ അനേകം ബൈബിൾ വിദ്യാർഥികളും നമ്മോടൊപ്പം പങ്കുചേരുന്നതായിരിക്കും. കർത്താവിന്റെ വേലയിൽ നാം ഒന്നിച്ചു പ്രയത്നിക്കുമ്പോൾ എത്ര ആസ്വാദ്യമായ സമയമായിരിക്കും നമുക്കുണ്ടായിരിക്കുക!
6 ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും കൂട്ടസാക്ഷീകരണത്തിനു വേണ്ടി സഭാപുസ്തകാധ്യയന മേൽവിചാരകൻമാർ സുനിശ്ചിത ക്രമീകരണങ്ങൾ ചെയ്യണം. ഓരോരുത്തർക്കും ഒരു സജീവ പങ്കുണ്ടായിരിക്കാൻ പ്രോത്സാഹിപ്പിക്കണം. വാരാന്ത്യങ്ങളിലെ പ്രവർത്തനത്തിനു പുറമേ, പ്രസ്ഥാന കാലത്ത് കുറഞ്ഞപക്ഷം വാരത്തിൽ ഒരു തവണയെങ്കിലും സായാഹ്ന സാക്ഷീകരണം പട്ടികപ്പെടുത്തിയിരിക്കണം. കൂടുതലായ പങ്കുണ്ടായിരിക്കാൻ ആഗ്രഹിക്കുന്ന സ്കൂൾ വിദ്യാർഥികളെ ഉൾക്കൊളളിക്കാൻ സ്കൂളിനു ശേഷം സേവനത്തിനുവേണ്ടി കൂടാൻ ചിലർ ആഗ്രഹിച്ചേക്കാം.
7 വയൽസേവനത്തിനു വേണ്ടിയുളള യോഗങ്ങൾ പട്ടികപ്പെടുത്തണം, തൻമൂലം പ്രസാധകർക്കും പയനിയർമാർക്കും ഓരോ ദിവസവും ശുശ്രൂഷ നേരത്തെ തുടങ്ങുന്നതിനു കഴിയും. ഈ യോഗങ്ങൾ ഹ്രസ്വമായിരിക്കണം. ഓരോന്നും രാജ്യവാർത്തയുടെ ഒരു ലളിതമായ അവതരണം വിശേഷവത്കരിക്കണം. ഉച്ചതിരിഞ്ഞുളള സേവനത്തിനു വേണ്ടിയുളള യോഗങ്ങളിൽ, രാജ്യവാർത്ത സ്വീകരിച്ചവർക്കു മടക്കസന്ദർശനങ്ങൾ നടത്തുന്നതിനുളള ഒന്നോ രണ്ടോ നിർദേശങ്ങൾ ഉൾപ്പെട്ടേക്കാം. എന്നാൽ ചില പ്രസാധകർ രാവിലെയും ഉച്ചതിരിഞ്ഞും വിതരണം നടത്തുന്നതിൽ ഏർപ്പെടുന്നതിന് ഇഷ്ടപ്പെട്ടേക്കാം. അങ്ങനെ ചെയ്യുന്നതിന് ആവശ്യത്തിനു പ്രദേശം ലഭ്യമാണ് എന്നു സേവന മേൽവിചാരകൻ ഉറപ്പുവരുത്തും. താത്പര്യം കാണിക്കുന്ന ഏതൊരാളുടെയും പേരും വിലാസവും വീടുതോറുമുളള രേഖയിൽ രേഖപ്പെടുത്തണം. അഭിപ്രായങ്ങൾ എന്ന കോളത്തിൽ ഹ്രസ്വ ചർച്ചയുടെ മുഖ്യ ആശയങ്ങൾ രേഖപ്പെടുത്താം. ഇത് പിന്നീടൊരിക്കൽ, ആ ആഴ്ചയിലോ അല്ലെങ്കിൽ മാസത്തിലോ ഒരു മടക്കസന്ദർശനം നടത്തുന്നതിനു പാതയൊരുക്കും.
8 ഒരു സഭ മറെറാന്നിന്റെ പ്രദേശം പ്രവർത്തിച്ചു തീർക്കാൻ സഹായിക്കുന്നുവെങ്കിൽ, താത്പര്യക്കാരുടെ പേരുകളും വിലാസങ്ങളും ആ പ്രദേശത്തിന്റെ ഉത്തരവാദിത്വമുളള സഭയ്ക്കു കൈമാറണം.
9 മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികൾ സ്നാപനമേൽക്കാത്ത പ്രസാധകരായിത്തീരാൻ പുരോഗമിക്കുന്നുവോ? ചില സഭകളിൽ, നന്നായി പെരുമാറുന്ന കുട്ടികൾ തങ്ങളുടെ സമർപ്പിതരായ മാതാപിതാക്കളോടൊപ്പം വർഷങ്ങളായി ശുശ്രൂഷയിൽ ഏർപ്പെടുന്നു, ആ കുട്ടികൾ നല്ല പ്രാപ്തരാണ്, എങ്കിലും അവർ ഇതുവരെയും സുവാർത്തയുടെ പ്രസാധകരല്ല എന്നു നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ കുട്ടികൾ ഈ പദവിക്കു യഥാർഥത്തിൽ യോഗ്യരാണോ എന്നു പരിഗണിക്കേണ്ട കടപ്പാടു മാതാപിതാക്കൾക്കുണ്ട്. മൂപ്പൻമാരിൽ രണ്ടുപേർക്ക് കുടുംബനാഥനോടൊപ്പം എല്ലാ ഘടകങ്ങളും ചർച്ചചെയ്ത് കുട്ടി സ്നാപനമേൽക്കാത്ത പ്രസാധകനായി എണ്ണപ്പെടണമോ എന്നു തീരുമാനിക്കാവുന്നതാണ്.—സംഘടിതർ പേ. 104-105.
10 നിങ്ങളുടെ സഭയുടെ പ്രദേശത്ത് ഏതെങ്കിലും പ്രസാധകർ യഹോവയ്ക്കു സ്തുതിയാഗം അർപ്പിക്കുന്നതിൽ ഇപ്പോൾ സജീവരല്ലാതായി തീർന്നിട്ടുണ്ടോ? (എബ്രാ. 13:15) നിഷ്ക്രിയരായ ചിലരെ അവർ ബൈബിളിന്റെ ധാർമിക നിലവാരങ്ങൾ പിൻപററുന്നുണ്ടെന്നുവരികിലും നിരുത്സാഹവും ജീവിതോത്കണ്ഠകളും കീഴടക്കിയിരിക്കാം. സഭയുമായുളള ക്രമമായ സഹവാസത്തിലേക്കു മടങ്ങിവരുന്നതിന് ഒരു മൂപ്പന്റെ സൗഹൃദ സന്ദർശനം അവരെ സഹായിച്ചേക്കാം, ഉചിതമായ ഒരു സമയത്ത് ശുശ്രൂഷയിലെ പുതുക്കിയ പ്രവർത്തനത്തിലേക്കും.
11 ഈ ആസ്വാദ്യമായ വേലയിൽ യോഗ്യതയുളള എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കും: കുട്ടികളോ കൗമാരപ്രായക്കാരോ ആയ നിങ്ങളിൽ ചിലർ വീടുവീടാന്തരമുളള ശുശ്രൂഷയിൽ പങ്കെടുക്കുന്നതു ബുദ്ധിമുട്ടുളളതായി കണ്ടെത്തുന്നുവോ? പുതിയവരേ, പ്രസംഗവേലയിലെ അനുഭവ പരിചയം വളരെ പരിമിതമായിരിക്കുന്ന നിങ്ങളെ സംബന്ധിച്ചെന്ത്? ഈ പ്രത്യേക രാജ്യവാർത്ത ഉപയോഗിച്ചുകൊണ്ടുളള വേല ഏററവും ആസ്വാദ്യദായകമായിരിക്കുമെന്നു നിങ്ങൾ കണ്ടെത്തും! ആവശ്യമായിരിക്കുന്നത് ഒരു ലളിതമായ അവതരണം, അതു മാത്രമാണ്.
നിങ്ങൾ ഇങ്ങനെ എന്തെങ്കിലും പറഞ്ഞേക്കാം:
◼“ഈ മാസം ഞങ്ങൾ ലോകത്തിനു ചുററുമായി 232 ദേശങ്ങളിൽ ഈ പ്രധാനപ്പെട്ട സന്ദേശം വിതരണം ചെയ്തുവരികയാണ്. ഇതു വളരെ പ്രധാനപ്പെട്ട ഒരു സന്ദേശമാണ്, കാരണം നാം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ട് എന്നു വിശ്വസിക്കാൻ അടിയുറച്ച കാരണങ്ങൾ ഇതു നമുക്കു നൽകുന്നു. നിങ്ങൾക്കു വ്യക്തിപരമായ ഒരു പ്രതി ഉണ്ടായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”
അല്ലെങ്കിൽ നിങ്ങൾ ഇതു ശ്രമിച്ചുനോക്കിയേക്കാം:
◼“ഈ മാസം ഏതാണ്ട് അമ്പതു ലക്ഷത്തോളം സ്വമേധയാസേവകർ അനേകം ഭാഷകളിൽ ഒരു പ്രധാനപ്പെട്ട സന്ദേശം വിതരണം ചെയ്തുവരികയാണ്. നാമെല്ലാം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണാൻ ഇഷ്ടപ്പെടുന്ന ആളുകൾക്കു വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുന്നതാണിത്. ഇതു നിങ്ങൾക്കു വേണ്ടിയുളള പ്രതിയാണ്.”
ഈ ലളിതമായ അവതരണം നിങ്ങൾക്കു യോജിച്ചേക്കാം:
◼“. . . [രാജ്യവാർത്തയുടെ തലക്കെട്ടു വായിക്കുക] എന്ന തലക്കെട്ടോടു കൂടിയ ഈ പ്രധാനപ്പെട്ട സന്ദേശം വായിക്കാൻ ഞങ്ങൾ എല്ലാവരെയും പ്രോത്സാഹിപ്പിച്ചു വരികയാണ്. വർധിച്ചു വരുന്ന പ്രശ്നങ്ങളെക്കുറിച്ച് ഇവിടെ 2-ാം പേജിൽ പറഞ്ഞിരിക്കുന്നതെന്താണെന്നു ശ്രദ്ധിക്കുക . . . [രാജ്യവാർത്തയിൽനിന്നു തിരഞ്ഞെടുത്ത വാചകം വായിക്കുക]. ഈ സമയോചിതമായ സന്ദേശത്തിന്റെ ശേഷിച്ച ഭാഗം വായിക്കുന്നതു നിങ്ങൾ ആസ്വദിക്കുമെന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്. ഇതിന്റെ ഒരു പ്രതി നിങ്ങൾക്കു കൈവശം വെക്കാം.”
12 രാജ്യവാർത്ത സ്വീകരിക്കുന്ന ഓരോരുത്തരിലും വ്യക്തിപരമായ താത്പര്യം എടുക്കുക. സാവധാനം, എന്നാൽ വ്യക്തമായി സംസാരിക്കുക; അവതരണത്തിൽ നിങ്ങൾ ധൃതിപിടിക്കേണ്ട ആവശ്യമില്ല. നമ്മുടെ പ്രദേശം ആദ്യവസാനം പ്രവർത്തിച്ചു തീർക്കാൻ നാം ആഗ്രഹിക്കുന്നു. രാജ്യവാർത്ത വായിക്കുന്നതിന് ആഗ്രഹം പ്രകടിപ്പിക്കുന്ന എല്ലാവർക്കും വ്യക്തിപരമായി ഓരോ പ്രതി കൊടുത്തുവെന്ന് നാം ഉറപ്പുവരുത്തണം. ആളില്ലാത്ത വീടുകൾ നിങ്ങളുടെ വീടുതോറുമുളള രേഖയിൽ ശ്രദ്ധാപൂർവം രേഖപ്പെടുത്തുക, തൻമൂലം വീട്ടുകാരന് രാജ്യവാർത്ത സമർപ്പിക്കുന്നതിന് ഉചിതമായ ഒരു സമയത്തു മടങ്ങിവരുന്നതിനു കഴിയും. വായിക്കുന്നതിന് ഒരു വ്യക്തി താത്പര്യം പ്രകടിപ്പിക്കുമ്പോൾ, ഈ രാജ്യവാർത്ത തെരുവു സാക്ഷീകരണത്തിന് ഉപയോഗിക്കാൻ കഴിയും. എന്നാൽ വിവേചനയില്ലാതെ നോട്ടീസുകൾ എന്നപോലെ പ്രതികൾ കൊടുക്കരുത്. പകരം, വഴിയെ നടന്നുപോകുന്ന വ്യക്തിയെ സമീപിച്ചിട്ട് വിശേഷവത്കരിച്ചിരിക്കുന്ന സന്ദേശത്തിന്റെ പ്രാധാന്യം വിശദീകരിക്കുക. അനൗപചാരിക സാക്ഷീകരണത്തിൽ രാജ്യവാർത്ത ഉപയോഗിക്കുക, യാത്ര ചെയ്യുമ്പോഴോ ഉച്ചയൂണു കഴിഞ്ഞുളള ഇടവേളയിൽ സഹപ്രവർത്തകരോടു സാക്ഷീകരിക്കുമ്പോഴോ ഒക്കെത്തന്നെ. വീടിനുവെളിയിലേക്കു പോകാൻ കഴിയാത്തവരോ അല്ലെങ്കിൽ മറേറതെങ്കിലും രീതിയിൽ രോഗികളായിരിക്കുന്നവരോ, സന്ദർശകർക്കോ ഡോക്ടർമാർക്കോ നേഴ്സുമാർക്കോ വിൽപ്പനക്കാർക്കോ അല്ലെങ്കിൽ തങ്ങളുടെ വീട്ടിൽ വരുന്ന മററുളളവർക്കോ അതു കൊടുത്തേക്കാം.
13 പ്രസ്ഥാന കാലത്ത് നിങ്ങൾ എത്ര മടക്കസന്ദർശനങ്ങൾ നടത്തും? രാജ്യവാർത്തയിൽ താത്പര്യം കാണിച്ച എല്ലാവരെയും വീണ്ടും സന്ദർശിക്കേണ്ടതുളളതിനാൽ വളരെയധികം മടക്കസന്ദർശനങ്ങൾ നടത്തും എന്നുളളതിന് ഒരു സംശയവുമില്ല. ആദ്യ സന്ദർശനത്തിൽ, രാജ്യവാർത്ത മാത്രം വിശേഷവത്കരിക്കുന്നതു നല്ലതാണ്. അനന്തരം, നിങ്ങൾ മടങ്ങിച്ചെല്ലുമ്പോൾ രാജ്യവാർത്തയിലെ സന്ദേശത്തിന്റെ സമയോചിതത്വത്തെക്കുറിച്ചു ചില അഭിപ്രായങ്ങൾ പറയുക. വീട്ടുകാരൻ താൻ വായിച്ചതിനെക്കുറിച്ച് അഭിപ്രായങ്ങൾ പറയുമ്പോൾ അവധാനപൂർവം ശ്രദ്ധിക്കുക. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഏററവും പുതിയ മാസികകളിൽ ഏതു കൊടുക്കണമെന്ന് അറിയുന്നതിനും സാധ്യതയനുസരിച്ച് കൂടുതലായ ചർച്ചകൾക്കുവേണ്ടി എങ്ങനെ തയ്യാറാകണമെന്ന് അറിയുന്നതിനും നിങ്ങളെ സഹായിക്കും. മടക്കസന്ദർശനം നടത്തുമ്പോൾ നിങ്ങൾക്ക് അനുകൂലമായ പ്രതികരണം ലഭിക്കുന്നെങ്കിൽ ഒരു ബൈബിൾ അധ്യയനം തുടങ്ങാൻ ശ്രമിക്കുക.—1 കൊരി. 3:6, 7.
14 ‘നിങ്ങളുടെ പ്രയത്നം വ്യർഥമല്ല’: ഈ വേലയെല്ലാം മൂല്യമുളളതായിരിക്കുമോ? “നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർഥമല്ല” എന്നു പൗലോസ് കൊരിന്ത്യ ക്രിസ്ത്യാനികൾക്ക് ഉറപ്പുനൽകി. (1 കൊരി. 15:58, NW) വർഷങ്ങളിലൂടെ, രാജ്യവാർത്ത വിതരണം ചെയ്യുന്നതിനുളള നമ്മുടെ ശ്രമം വളരെയധികം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ആളൊഴിഞ്ഞ ഒരു അപ്പാർട്ടുമെൻറിലേക്കു താമസം മാറുകയായിരുന്ന ഒരു ദമ്പതികൾ രാജ്യവാർത്തയുടെ ഒരു പഴയ പ്രതി ഒരു ഡ്രോയറിൽ കിടക്കുന്നതു കണ്ടു. ആ അപ്പാർട്ടുമെൻറിൽ ആകപ്പാടെ ഉണ്ടായിരുന്നത് അതു മാത്രമായിരുന്നു. അതു വായിച്ചതിനു ശേഷം അവർ പ്രാദേശിക സഭയുമായി ബന്ധപ്പെട്ടു, ഒരു ബൈബിളധ്യയനത്തിന് ആവശ്യപ്പെട്ടു. അവർ യോഗങ്ങൾക്കു ക്രമമായി ഹാജരാകാൻ തുടങ്ങുകയും പിന്നീട് സ്നാനപ്പെടുന്നതിനുളള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഒരുപക്ഷേ നിങ്ങൾ ഇട്ടിട്ടുപോകുന്ന ഒരു പ്രതിയും സമാനമായ ഫലങ്ങൾ കൈവരുത്തിയേക്കാം!—രാ.ശു. 12⁄74 പേ. 1; 1976 നവംബർ 8-ലെ ഉണരുക! (ഇംഗ്ലീഷ്) പേജ് 15-ഉം കാണുക.
15 നമ്മുടെ മുമ്പാകെ ഒരു അതിബൃഹത്തായ വേലയുണ്ട്. ഓരോ സഭയ്ക്കുവേണ്ടിയുമുളള നമ്മുടെ ലക്ഷ്യം അതിന്റെ നിയമിത പ്രദേശം മേയ് 14-ഓടെ പ്രവർത്തിച്ചു തീർക്കണമെന്നതാണ്, എന്നാൽ രാജ്യവാർത്ത വിതരണം ചെയ്യുന്നതിന് ആ സമയം ദീർഘിപ്പിക്കേണ്ടത് അത്യാവശ്യമെങ്കിൽ മാസത്തിന്റെ അവസാനത്തോടെയെങ്കിലും തീർക്കേണ്ടതാണ്. ഓരോ നിരന്തര, സഹായ പയനിയർമാർക്കും രാജ്യവാർത്തയുടെ 250 പ്രതികൾ വീതമെങ്കിലും ലഭിക്കത്തക്ക വിധത്തിൽ അയച്ചിട്ടുണ്ട്. സഭയിലെ ഓരോ പ്രസാധകനും 50 എണ്ണം വീതവും. ഇവ പ്രസാധകർക്കും പയനിയർമാർക്കും ഒരു ട്രാക്ററിന് ഇരുപതു പൈസ എന്ന നിരക്കിൽ സാഹിത്യ കൗണ്ടറിൽനിന്നു ലഭ്യമാക്കുന്നതാണ്. എന്നാൽ ഇവ പൊതുജനത്തിനു സൗജന്യമായി വിതരണം ചെയ്യപ്പെടേണ്ടതാണ്. പ്രസാധകരും പയനിയർമാരും തങ്ങൾക്കു വിതരണം ചെയ്യാൻ സാധിക്കുന്നത്ര പ്രതികൾ മാത്രമേ വാങ്ങാവൂ, ശേഷിച്ചവ മററുളളവരുടെ ഉപയോഗത്തിനായി വിട്ടുകൊടുത്തുകൊണ്ടുതന്നെ. ഈ കാര്യത്തിലെ നല്ല സഹകരണം പ്രാധാന്യമുളള ഈ സന്ദേശത്തിന്റെ സാധ്യമാകുന്നത്ര വ്യാപകമായ വിതരണം ഉറപ്പുവരുത്തും. ഒരു വലിയ നിയമിത പ്രദേശം ഉളളതിനാൽ ചില സഭകൾ മേയ് മധ്യത്തോടെ തങ്ങളുടെ നിയമിത പ്രദേശം തീർക്കാതിരിക്കുകയും പ്രതികൾ കൈവശം ഉണ്ടായിരിക്കുകയും ചെയ്താൽ, സഹായത്തിനുവേണ്ടി അയൽസഭകളെ ക്ഷണിക്കുന്നതു പ്രായോഗികമായിരിക്കും. മററു ചില സഭകളിൽ, പ്രസാധകർ സഹായ പയനിയർമാരായി പേർചാർത്തിക്കൊണ്ടോ ശുശ്രൂഷയിൽ കൂടുതൽ പ്രാവശ്യം ഏർപ്പെട്ടുകൊണ്ടോ തങ്ങളുടെ പ്രവർത്തനം വർധിപ്പിക്കുന്നുവെങ്കിൽ പ്രാദേശികമായിത്തന്നെ ആവശ്യം പരിഹരിക്കാനാവും.
16 നാം നമ്മുടെ വേല പൂർത്തീകരിക്കണമെങ്കിൽ യഹോവയോടു മുഴുദേഹിയോടെയുളള ഭക്തി ആവശ്യമാണ്. (കൊലൊ. 3:23) ജീവനാണ് ഉൾപ്പെട്ടിരിക്കുന്നത്. ആളുകൾക്ക് ഇന്നത്തെ ലോകാവസ്ഥകളുടെ അർഥം കണ്ണടച്ചുകളയാൻ സാധിക്കുകയില്ല. സമയം തീരാൻ പോകുകയാണ്. ഈ ലോകത്തിലെ പ്രശ്നങ്ങൾക്കു മനുഷ്യർക്കു പരിഹാരമില്ലെന്ന വസ്തുത അവർ തിരിച്ചറിയണം. എന്നാൽ ദൈവത്തിനുണ്ട്. ദൈവത്തിന്റെ അനുഗ്രഹങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്നവർ തിട്ടമായി, താമസംകൂടാതെ, അവൻ ആവശ്യപ്പെട്ടിരിക്കുന്നതിനോടുളള യോജിപ്പിൽ പ്രവർത്തിക്കണം.
17 മേയ് 14-ന് നമ്മുടെ പ്രത്യേക പ്രസ്ഥാനത്തിന്റെ സമാപനത്തിങ്കൽ, നാം നമ്മുടെ പ്രവർത്തനം അൽപ്പം മന്ദഗതിയിലായിത്തീരാൻ അനുവദിക്കുമോ? ഇല്ല! പൗലോസിന്റെ നിശ്വസ്ത ബുദ്ധ്യുപദേശത്തിനു ചേർച്ചയിൽ നാം തിരക്കുളളവരായിരിക്കുന്നതിൽ തുടരും.