ഒക്ടോബർ 16 മുതൽ നവംബർ 12 വരെ ദീർഘിക്കുന്ന ഒരു പ്രത്യേക വിതരണ പരിപാടി!
1 “മതത്തിന്റെ പേരിൽ ചെയ്യപ്പെടുന്ന തിന്മപ്രവൃത്തികൾ അവസാനിക്കുമോ?” അടുത്തമാസം മുതൽ ലോകമെമ്പാടും വിതരണം ചെയ്യപ്പെടുന്ന രാജ്യവാർത്ത നമ്പർ 37-ന്റെ തലക്കെട്ടാണിത്. ഒക്ടോബറിന്റെ ആദ്യ പകുതിയിൽ നാം വീക്ഷാഗോപുരവും ഉണരുക!യും സമർപ്പിക്കും. ഒക്ടോബർ 16 തിങ്കളാഴ്ച തുടങ്ങി നവംബർ 12 ഞായറാഴ്ച വരെ രാജ്യവാർത്ത നമ്പർ 37-ന്റെ ഒരു ഊർജിത വിതരണ പരിപാടിയിൽ നാം പങ്കുപറ്റും. വിതരണകാലത്തെ വാരാന്തങ്ങളിൽ മാസികകളോടൊപ്പം നാം അതു കൊടുക്കുന്നതായിരിക്കും.
2 ആർക്കെല്ലാം പങ്കുപറ്റാം: ഇതിലൊരു പൂർണ പങ്കുണ്ടായിരിക്കാൻ സുവാർത്താ ഘോഷണത്തിൽ സജീവമായി പങ്കുപറ്റുന്ന എല്ലാ പ്രസാധകരെയും പ്രോത്സാഹിപ്പിക്കുന്നു. ഈ കാലയളവിൽ ചിലർക്കു സഹായ പയനിയറിങ് നടത്താൻ സാധിക്കും. ആത്മീയമായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന മക്കളോ ബൈബിൾ വിദ്യാർഥികളോ നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ, സ്നാപനമേൽക്കാത്ത പ്രസാധകരായിത്തീരാൻ തങ്ങൾ യോഗ്യരാണോ എന്നറിയാൻ മൂപ്പന്മാരോടു സംസാരിക്കാൻ അവരെ സഹായിക്കുക. നിഷ്ക്രിയരായിരിക്കുന്ന പ്രസാധകരെ സന്ദർശിച്ചു സംസാരിക്കാൻ മൂപ്പന്മാർ മുൻകൈ എടുക്കണം. ഒരുപക്ഷേ പരിചയസമ്പന്നരായ പ്രസാധകരുമൊത്ത് ഈ വിതരണ പരിപാടിയിൽ പങ്കെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനാകും.
3 ഓരോ പ്രസാധകനും പയനിയർക്കും ചുരുങ്ങിയത് 50 എണ്ണമെങ്കിലും ലഭിക്കത്തക്കവണ്ണം എല്ലാ സഭകൾക്കും അവയുടെ പ്രാഥമിക ഭാഷയിൽ രാജ്യവാർത്ത നമ്പർ 37 അയച്ചുകൊടുത്തിട്ടുണ്ട്. പ്രസാധകരായിത്തീർന്നിട്ടില്ലാത്ത താത്പര്യക്കാർക്ക് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വിതരണം ചെയ്യാനായി 5 എണ്ണം വീതം വാങ്ങാവുന്നതാണ്. ഒക്ടോബറിലെയും നവംബറിലെയും റിപ്പോർട്ടുകളിടുമ്പോൾ ലഘുലേഖയുടെ എത്ര കോപ്പികൾ കൊടുത്തുവെന്ന് റിപ്പോർട്ടിന്റെ മറുവശത്ത് ഓരോരുത്തരും രേഖപ്പെടുത്തണം. ഓരോ മാസത്തിന്റെയും ഒടുവിൽ, സഭ മൊത്തം വിതരണംചെയ്ത കോപ്പികളുടെ എണ്ണം സെക്രട്ടറി ബ്രാഞ്ച് ഓഫീസിന് റിപ്പോർട്ടു ചെയ്യും. ഈ വിതരണകാലത്തിനുശേഷം മിച്ചംവരുന്ന രാജ്യവാർത്ത ശുശ്രൂഷയിൽ തുടർന്നും ഉപയോഗിക്കാവുന്നതാണ്.
4 എങ്ങനെ അവതരിപ്പിക്കും: രാജ്യവാർത്ത കൂടുതൽ വിതരണം ചെയ്യാനുതകുന്ന രീതിയിൽ നിങ്ങളുടെ അവതരണം ഹ്രസ്വമാക്കുക. നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: “ഒരു സാമൂഹിക സേവനത്തിന്റെ ഭാഗമെന്ന നിലയിലാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്. പ്രധാനപ്പെട്ട ഒരു സന്ദേശം അടങ്ങിയിട്ടുള്ള ഈ ലഘുലേഖ ലോകമെങ്ങും സൗജന്യമായി വിതരണം ചെയ്യപ്പെട്ടുവരുകയാണ്. ദയവായി ഇതൊന്നു വായിച്ചുനോക്കൂ.” ഇതിലടങ്ങിയിരിക്കുന്ന സന്ദേശം വളരെ ശക്തമാണ്, അതുകൊണ്ട് പ്രശ്നങ്ങൾ ഒഴിവാക്കാൻ നയവും വിവേചനയും പ്രകടമാക്കണം. ഇതു വിതരണം ചെയ്യാൻ പോകുമ്പോൾ ബാഗ് എടുക്കാതിരിക്കുന്നത് ഉചിതമായിരിക്കും. താത്പര്യം കാണിക്കുന്നവരുടെ മേൽവിലാസവും മറ്റും കുറിച്ചെടുക്കാൻ മറക്കരുത്.
5 നിങ്ങളുടെ പ്രദേശം എങ്ങനെ പ്രവർത്തിച്ചു തീർക്കാം: രാജ്യവാർത്ത തെരുവു സാക്ഷീകരണത്തിൽ വിതരണം ചെയ്യുന്നതിനു പകരം, സാധ്യമാകുന്നിടത്തോളം വീടുകളിലും ബിസിനസ്സ് പ്രദേശത്തും കൊടുക്കാൻ ശ്രദ്ധിക്കുക. പ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ള സ്ഥലങ്ങൾ ഒഴിവാക്കുക. ആളില്ലാഭവനങ്ങളുടെ രേഖയുണ്ടാക്കിയിട്ട്, വേറൊരു സമയത്തോ ദിവസമോ അവിടെ മടങ്ങിച്ചെല്ലാൻ ശ്രമിക്കണം. നവംബർ 6-ാം തീയതി തിങ്കളാഴ്ച മുതൽ രാജ്യവാർത്തയുടെ ഒരു കോപ്പി ആളില്ലാഭവനങ്ങളിൽ ഇട്ടിട്ടുപോരാം. എന്നാൽ നിയമിത സമയത്തിനുള്ളിൽ പ്രവർത്തിച്ചു തീർക്കാവുന്നതിലധികം പ്രദേശം സഭയ്ക്കുണ്ടെങ്കിൽ, വിതരണകാലത്തിന്റെ തുടക്കംമുതൽതന്നെ ആളില്ലാഭവനങ്ങളിൽ ലഘുലേഖ ഇട്ടിട്ടുപോരാൻ മൂപ്പന്മാർക്കു നിർദേശിക്കാവുന്നതാണ്.
6 ‘മഹാബാബിലോണിന്റെ’ നാശം ആസന്നമാണ്. അവൾ പൂർണമായും നശിപ്പിക്കപ്പെടുന്നതിനുമുമ്പ് ആളുകൾ അവളിൽനിന്നു പുറത്തുകടക്കേണ്ടതുണ്ട്. (വെളി. 14:8; 18:8) മതത്തിന്റെ പേരിൽ ചെയ്യപ്പെടുന്ന സകല തിന്മ പ്രവൃത്തികളുടെയും അവസാനം അടുത്തിരിക്കുന്നു എന്ന് എല്ലാവരെയും അറിയിക്കാനുള്ള ഈ ആഗോള വിതരണ പരിപാടിയിൽ പൂർണമായി പങ്കുപറ്റുന്നതിന് ഇപ്പോൾതന്നെ തയ്യാറെടുക്കുക.