ഏപ്രിലിലെ മാസികാവേലയ്ക്കായി ഒരുങ്ങുക
നമ്മുടെ 1996 കലണ്ടർ സൂചിപ്പിക്കുന്നപ്രകാരം ഈ വർഷം ഏപ്രിൽ 2-ന് കർത്താവിന്റെ സന്ധ്യാഭക്ഷണം ആഘോഷിക്കുന്നതായിരിക്കും. ഈ സുപ്രധാന അവസരത്താൽ പ്രോത്സാഹിതരായി നമുക്കെല്ലാം ഏപ്രിലിൽ മുഴുവൻ ഉത്സാഹപൂർവമായ മാസികാ വിതരണത്തിൽ പങ്കെടുക്കാം. എത്ര കാലോചിതമായ മാസികകളായിരിക്കും നാം ഉപയോഗിക്കുന്നത്! ഏപ്രിൽ 1-ലെ വീക്ഷാഗോപുരം കഴിഞ്ഞ വർഷത്തെ ഡിസ്ട്രിക്റ്റ് കൺവെൻഷനിലെ “നിത്യതയുടെ രാജാവിനെ സ്തുതിക്കുക” എന്ന പരസ്യ പ്രസംഗത്തിൽ കേന്ദ്രീകരിക്കുന്നതായിരിക്കും. ഏപ്രിൽ 15-ലെ വീക്ഷാഗോപുരം കഴിഞ്ഞ ഏപ്രിലിലെ പ്രത്യേക പരസ്യപ്രസംഗമായ “വ്യാജ മതത്തിന്റെ അന്ത്യം ആസന്നം” എന്ന വിഷയത്തെപ്പറ്റിയായിരിക്കും. “വക്രതയുള്ള ഒരു തലമുറയിൻ മധ്യേ നിഷ്കളങ്കരായി നിലകൊള്ളുക” എന്ന ഏപ്രിൽ 21-ലെ ഈ വർഷത്തെ പ്രത്യേക പ്രസംഗം രാജ്യവേലയ്ക്കു കൂടുതലായ പ്രേരണ നൽകണം. കൂടാതെ “മേലാൽ യുദ്ധങ്ങൾ ഇല്ലാതിരിക്കുമ്പോൾ” എന്ന വിഷയത്തിലുള്ള ഏപ്രിൽ 22-ലെ ഉണരുക! നാം വിശേഷവൽക്കരിക്കുന്നതായിരിക്കും.
കഴിഞ്ഞ വർഷത്തെ രാജ്യ വാർത്ത പ്രചാരണത്തിന്റെ പിന്തുടർച്ചയെന്ന നിലയിൽ ഈ ഏപ്രിൽ മാസികാ വിതരണത്തിനുള്ള ഒരു പ്രത്യേക മാസമായിരിക്കണം. ആസൂത്രണം ചെയ്യുന്നതിനുള്ള സമയം ഇപ്പോഴാണ്. സഹായ പയനിയർമാരായി പേർ ചാർത്താൻ പലരും ആഗ്രഹിച്ചേക്കും. ആവശ്യം അനുസരിച്ച് ഏപ്രിൽ മാസികയുടെ കൂടുതലായ പ്രതികൾ ഓർഡർ ചെയ്യണം. സാധിക്കുന്ന എല്ലാവരും പങ്കെടുക്കത്തക്കവണ്ണം—രാവിലെയും ഉച്ചകഴിഞ്ഞും വൈകുന്നേരവും—മാസികാ ദിനങ്ങൾക്കുള്ള ഏർപ്പാടു ചെയ്യാവുന്നതാണ്. നമുക്കെല്ലാവർക്കും ‘വചനം പ്രവർത്തിക്കുന്നവർ ആയിത്തീ’രാം. സങ്കീർത്തനം 69:9-ൽ “നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളയുന്നു” എന്ന് മിശിഹായെക്കുറിച്ചു മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ നമുക്കും പറയാം.—യാക്കോ. 1:22, NW; യോഹ. 2:17.