ഫെബ്രുവരിയിലേക്കുള്ള സേവനയോഗങ്ങൾ
ഫെബ്രുവരി 5-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 1996 മാർച്ച് 1 മുതൽ മാസികാ നിരക്കിലുള്ള വർധനവിലേക്കു ശ്രദ്ധക്ഷണിക്കുക.
15 മിനി: “യേശുവിനെ അനുകരിച്ചുകൊണ്ട് ദൈനംദിനം സത്യം ഘോഷിക്കൽ.” ചോദ്യോത്തരങ്ങൾ. 5-ാം ഖണ്ഡിക വായിക്കുക.
20 മിനി: “യഥാർഥ സന്തുഷ്ടിയുടെ ഒരു താക്കോൽ.” നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ ചർച്ചചെയ്യുക. ഒന്നോ രണ്ടോ പ്രകടനങ്ങൾ നടത്തുക. പ്രസാധകർ എല്ലായ്പോഴും എന്നേക്കും ജീവിക്കാൻ പുസ്തകവും കുടുംബം പുസ്തകവും കൂടെ കൊണ്ടുനടക്കാൻ നിർദേശിക്കുക. കാരണം ഇവ വളരെ പ്രായോഗികവും എളുപ്പം സമർപ്പിക്കാവുന്നവയുമാണ്.
ഗീതം 14, സമാപന പ്രാർഥന.
ഫെബ്രുവരി 12-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
13 മിനി: “ഏപ്രിലിലെ മാസികാവേലയ്ക്കായി ഒരുങ്ങുക.” സുവാർത്ത പ്രസിദ്ധമാക്കുന്നതിൽ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും മൂല്യം വിശേഷവൽക്കരിക്കുക. രണ്ടു ഖണ്ഡികകളുള്ള ആ ലേഖനം വായിക്കുക. ഏപ്രിൽ മാസികാവിതരണത്തിനുള്ള ഒരു പ്രത്യേക മാസം ആക്കുന്നതിന് പ്രാദേശിക സഭ എന്തു ചെയ്യുമെന്നു വിവരിക്കുക. ഏപ്രിലിലോ മേയിലോ അല്ലെങ്കിൽ രണ്ടു മാസവുമോ സഹായ പയനിയറിങ് ചെയ്യാൻ സഭയിലെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
22 മിനി: “എനിക്ക് ഒരു ശ്രദ്ധിക്കുന്ന കാത് എങ്ങനെ ലഭിക്കും?” ചോദ്യോത്തരങ്ങൾ. സ്കൂൾ ഗൈഡ്ബുക്കിന്റെ 165-7 പേജുകളിലെ 10-21 ഖണ്ഡികകളിൽ കൊടുത്തിരിക്കുന്ന ചില നിർദേശങ്ങൾ ഉപയോഗിച്ചുകൊണ്ട് വീട്ടുവാതിൽക്കൽ സംസാരിക്കുമ്പോൾ എങ്ങനെ കൂടുതൽ ഊഷ്മളത പ്രകടിപ്പിക്കാൻ ശ്രമിക്കുമെന്ന് രണ്ടു പ്രസാധകർ ചർച്ച ചെയ്യട്ടെ. പ്രദേശത്ത് പ്രതികൂല പ്രതികരണം ഉണ്ടാകുമ്പോൾ നയമുള്ളവരായിരിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുക.
ഗീതം 133, സമാപന പ്രാർഥന.
ഫെബ്രുവരി 19-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: “1996-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽനിന്നു പ്രയോജനം നേടുക—ഭാഗം 2.” സ്കൂൾ മേൽവിചാരകൻ നടത്തുന്ന പ്രസംഗം. ദൈവവചനം ദൈനംദിനം വായിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുക.
20 മിനി: “മനസ്സിലാക്കാൻ അവരെ സഹായിക്കുക.” മടക്കസന്ദർശനങ്ങൾ നടത്തുന്നതിന് നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ പുനരവലോകനം ചെയ്യുക. എന്നേക്കും ജീവിക്കാൻ, കുടുംബം എന്നീ പുസ്തകങ്ങളുടെ സവിശേഷതകളും അവ എങ്ങനെ വിശേഷവൽക്കരിക്കാമെന്നും മൂപ്പൻ രണ്ടോ മൂന്നോ പ്രസാധകരുമായി ചർച്ചചെയ്യുന്നു. ഒന്നോ രണ്ടോ അവതരണങ്ങൾ പ്രകടിപ്പിക്കുക. ഒരു ബൈബിളധ്യയനം ആരംഭിക്കുന്ന ഘട്ടത്തോളം താത്പര്യം എങ്ങനെ വളർത്താമെന്നതിനുള്ള നിർദേശങ്ങൾ നൽകുക.
ഗീതം 53, സമാപന പ്രാർഥന.
ഫെബ്രുവരി 26-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: ആകർഷകമായ അവതരണങ്ങൾ തയ്യാറാകൽ. പ്രാദേശികമായി ആകർഷജനകമായിരുന്നേക്കാവുന്ന എന്തെങ്കിലും വിശേഷവൽക്കരിക്കുന്ന വീടുതോറുമുള്ള അവതരണങ്ങൾ ഉണ്ടായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ സേവനമേൽവിചാരകനോ മറ്റൊരു മൂപ്പനോ മൂന്നോ നാലോ പ്രസാധകരുമായി ചർച്ച ചെയ്യുന്നു. ഉദാഹരണത്തിന്, ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി ചെയ്യുന്ന ശ്രമങ്ങളെ സംബന്ധിച്ച പ്രാദേശിക വാർത്താ റിപ്പോർട്ടുകൾ; വൈവാഹിക പ്രശ്നങ്ങൾ, അക്രമവാസനയുള്ള കുട്ടികൾ അല്ലെങ്കിൽ തൊഴിൽ കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ടുകൾ എന്നിവക്കുള്ള വർധിച്ചുവരുന്ന പ്രവണത; അല്ലെങ്കിൽ രാഷ്ട്രീയക്കാരും പുരോഹിതന്മാരും വാഗ്ദാനം ചെയ്യുന്ന പ്രശ്നപരിഹാരങ്ങൾ സംബന്ധിച്ച് ആളുകൾ കൂടുതൽ കൂടുതൽ സന്ദേഹമുള്ളവരായിത്തീരുന്നതിന്റെ കാരണം കാണിക്കുന്ന വാർത്താ ഇനങ്ങൾ. നിങ്ങളുടെ സമൂഹത്തിൽ നിലവിലുള്ള ചില വാർത്താ ഇനങ്ങൾ പരാമർശിക്കുക, സംഭാഷണം തുടങ്ങുന്നതിന് അവ എങ്ങനെ ഉപയോഗിക്കാമെന്നു ചർച്ചചെയ്യുക.
20 മിനി: മാർച്ചിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകം സമർപ്പിക്കൽ. സംഭാഷണം തുടങ്ങുന്നതിന് ഉപയോഗിക്കാവുന്ന പുസ്തകത്തിന്റെ രസകരമായ ചില സവിശേഷതകൾ ചൂണ്ടിക്കാട്ടുക: (1) 4-5, 86, 124-5, 188-9 തുടങ്ങിയ പേജുകളിൽ കാണിച്ചിരിക്കുന്നതുപോലുള്ള ആകർഷകമായ ചിത്രങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുക. (2) ഓരോ അധ്യായവും പുനരവലോകന ചോദ്യങ്ങളുടെ ഒരു പട്ടികയോടെ അവസാനിക്കുന്നതെങ്ങനെയെന്നു കാണിക്കുക. അവതരണത്തിനുള്ള അടിസ്ഥാനമെന്നനിലയിൽ അവ എങ്ങനെ ഉപയോഗിക്കാമെന്നു വിവരിക്കുകയും ചെയ്യുക. ഉത്തരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നോ എന്നു വീട്ടുകാരനോടു ചോദിക്കാവുന്നതാണ്. 11, 22, 61, 149 തുടങ്ങിയ പേജുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങളിൽനിന്നു ചിലതു തിരഞ്ഞെടുക്കുക. (3) 102-ാം പേജിലെ ചതുരം പരാമർശിക്കുക, താത്പര്യം ഉണർത്തുന്നതിന് “അന്ത്യകാലത്തിന്റെ ചില സവിശേഷതകൾ” ഉപയോഗിക്കാവുന്ന വിധം കാണിക്കുന്ന നിർദേശങ്ങൾ നൽകുക. (4) ഈ പുസ്തകം പുരോഗമനപരമായ അധ്യയനങ്ങൾ നടത്തുന്നതിനുവേണ്ടി വിശേഷാൽ തയ്യാറാക്കിയിരിക്കുന്നതെങ്ങനെയെന്ന് ഊന്നിപ്പറയുക. ചെറിയ അധ്യായങ്ങൾ, മനസ്സിലാക്കാൻ എളുപ്പമുള്ള വിവരങ്ങൾ, പരാമർശിച്ചിരിക്കുന്ന ശക്തമായ തിരുവെഴുത്തുകൾ, മുഖ്യ ആശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചുഴിഞ്ഞിറങ്ങുന്ന ചോദ്യങ്ങൾ. അധ്യയനങ്ങൾ തുടങ്ങുക എന്ന ലക്ഷ്യത്തിൽ പുസ്തകം സമർപ്പിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ഈ പുസ്തകം ഇതുവരെ സഭയിൽ നിങ്ങളുടെ ഭാഷയിൽ ലഭ്യമായിട്ടില്ലെങ്കിൽ എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ സമർപ്പണത്തിനായി ഈ ഇനം അനുയോജ്യമാക്കുക. എല്ലായ്പോഴും കുടുംബം പുസ്തകവും കൂടെ കൊണ്ടുനടക്കുന്നതിനും ഉചിതമായിരിക്കുന്നിടത്ത് അതു സമർപ്പിക്കുന്നതിനും പ്രസാധകരെ പ്രോത്സാഹിപ്പിക്കുക.
ഗീതം 151, സമാപന പ്രാർഥന.