ക്രിയാത്മക മനോഭാവത്തോടെ സുവാർത്ത അവതരിപ്പിക്കൽ
1 നാം ചെയ്യുന്ന കാര്യങ്ങളിൽ, വിശേഷിച്ചു ശിഷ്യരാക്കൽ വേലയിൽ സന്തോഷവും സാക്ഷാത്കാരവും കണ്ടെത്താൻ നാമെല്ലാം ആഗ്രഹിക്കുന്നു. എന്താണു നമുക്ക് അത്തരം സംതൃപ്തി കൈവരുത്തുന്നത്? മറ്റുള്ളവരെ സഹായിക്കുന്ന വിലയേറിയ വേലയിൽ തിരക്കുള്ളവരായിരിക്കെ നാം ഒരു ക്രിയാത്മക മനോഭാവം നിലനിർത്തുന്നതോടെയാണ് അത് ആരംഭിക്കുന്നത്. (സദൃ. 11:25) നാം സുവാർത്ത അവതരിപ്പിക്കുന്ന വിധം, നാം പറയുന്നത് വാസ്തവത്തിൽ നാം വിശ്വസിക്കുന്നുവെന്നു പ്രകടമാക്കണം. നാം ഹൃദയത്തിൽനിന്നു സംസാരിക്കുന്നുവെങ്കിൽ, അപ്പോൾ നമ്മുടെ ആത്മാർഥതയും വ്യക്തിപരമായ ബോധ്യവും പ്രതിഫലിക്കും. (ലൂക്കൊ. 6:45) നമ്മുടെ അവതരണം പരിശീലിക്കുന്നതിനാൽ പ്രദേശത്തുള്ള ആളുകളോടു സംസാരിക്കുമ്പോൾ നമുക്കു കൂടുതൽ ആത്മവിശ്വാസം അനുഭവപ്പെടും. സെപ്ററംബറിൽ നാം നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകമോ നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകമോ സമർപ്പിക്കുമ്പോൾ ഇതു വിശേഷാൽ മൂല്യമുള്ളതായിരിക്കും. ക്രിയാത്മക മനോഭാവത്തോടെ സുവാർത്ത അവതരിപ്പിക്കുന്നതിൽ പിൻവരുന്ന നിർദേശങ്ങൾ സഹായകമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം.
2 “കുടുംബം” പുസ്തകം സമർപ്പിക്കുമ്പോൾ, ആദ്യ സന്ദർശനത്തിൽ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“അനേകമാളുകൾ തങ്ങളുടെ കുടുംബത്തിന്റെ ഭാവി സംബന്ധിച്ച് ഉത്കണ്ഠാകുലരാണെന്നു ഞങ്ങളുടെ അയൽക്കാരോടു സംസാരിക്കവേ ഞങ്ങൾ മനസ്സിലാക്കി. തങ്ങൾക്കു ചുറ്റുമുള്ള ആളുകൾ മിക്കപ്പോഴും പ്രകടിപ്പിക്കുന്ന അഹിതകരമായ ഗുണങ്ങൾ തങ്ങളുടെ കുടുംബത്തെ ബാധിക്കുകയോ ഹനിക്കുകപോലുമോ ചെയ്യുന്നതായി അവർ കണ്ടെത്തുന്നു. അനേകമാളുകൾ ഈ മനോഭാവങ്ങൾ പ്രകടിപ്പിക്കുന്നതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? [2 തിമൊഥെയൊസ് 3:2, 3 വായിച്ചിട്ട് പ്രതികരിക്കാൻ അനുവദിക്കുക.] നിരവധി ആളുകൾ ഇതുപോലെ ആയിരിക്കുമെന്നു സൂചിപ്പിക്കുമ്പോൾത്തന്നെ, നമുക്കു ചുറ്റും പ്രശ്നങ്ങൾ ഉണ്ടെങ്കിൽപോലും നമുക്കെങ്ങനെ ഒരു ശക്തവും സന്തുഷ്ടവുമായ കുടുംബം വാർത്തെടുക്കാൻ കഴിയുമെന്നതിനെക്കുറിച്ചുള്ള പ്രായോഗിക ഉപദേശങ്ങളും ബൈബിൾ നൽകുന്നു.” കുടുംബം പുസ്തകത്തിന്റെ 182-ാം പേജിൽ തുടങ്ങുന്ന, 5-ഉം 6-ഉം ഖണ്ഡികകളിൽ നിന്നുള്ള തിരഞ്ഞെടുത്ത വാക്യങ്ങൾ വായിച്ചിട്ട്, ഉചിതമായ നിർദേശങ്ങളാൽ ഒരു നിത്യഭാവിയോടുകൂടിയ കുടുംബം കെട്ടിപ്പടുക്കാൻ നമുക്കു കഴിയുമെന്നു കാണിക്കുക. 20.00 രൂപ സംഭാവനക്കു പുസ്തകം സമർപ്പിക്കുക.
3 കുടുംബത്തിന്റെ ഭാവിയെക്കുറിച്ചു നിങ്ങൾ ചർച്ചചെയ്തവരെ സന്ദർശിക്കാൻ മടങ്ങിപ്പോകുമ്പോൾ, നിങ്ങൾ ഇതു പറയാൻ ആഗ്രഹിച്ചേക്കാം:
◼“ചുറ്റുമുള്ള പ്രശ്നങ്ങളെ ചെറുത്തുനിൽക്കാൻ കഴിയുന്ന ഒരു ശക്തമായ കുടുംബം എങ്ങനെ കെട്ടിപ്പടുക്കാൻ കഴിയുമെന്നതിനെക്കുറിച്ച് എന്റെ കഴിഞ്ഞ പ്രാവശ്യത്തെ സന്ദർശനത്തിൽ നമ്മൾ സംസാരിച്ചു. ശക്തമായൊരു കുടുംബം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു മാർഗം നല്ല ആശയവിനിയമം ഉറപ്പുവരുത്തുക എന്നതാണ്. ആശയവിനിമയത്തെ കുടുംബത്തിന്റെ ജീവരക്തം എന്നു വിളിച്ചിരിക്കുന്നു. ഈ സംഗതിയിൽ ബൈബിളിന്റെ ഉപദേശം ശ്രദ്ധിക്കുക.” ബൈബിളിൽനിന്നോ കുടുംബം പുസ്തകത്തിന്റെ 34-ാം പേജിൽനിന്നോ സദൃശവാക്യങ്ങൾ 18:13-ഉം 20:5-ഉം വായിക്കുക. ഈ പുസ്തകം ബൈബിളിൽ കാണപ്പെടുന്ന കാലാതീത ജ്ഞാനത്തിന്റെ പ്രായോഗിക ബാധകമാക്കൽ നടത്തുന്നുവെന്നു പറയുക. ഓരോ പേജിന്റെയും അടിയിലുള്ള ചോദ്യങ്ങളിലേക്കു ശ്രദ്ധ ക്ഷണിച്ചിട്ട് പുസ്തകം എങ്ങനെ പഠിക്കാവുന്നതാണെന്നു കാണിക്കുക. അടുത്ത സന്ദർശനത്തിനായുള്ള ക്രമീകരണം ചെയ്യുക.
4 “എന്നേക്കും ജീവിക്കാൻ” പുസ്തകം സമർപ്പിക്കുമ്പോൾ നിങ്ങൾക്ക് ഈ അവതരണം പരീക്ഷിക്കാവുന്നതാണ്:
◼“അയൽപക്കത്തെ ആളുകളുമായി സംസാരിച്ചപ്പോൾ, ഭൂരിഭാഗവും ഒരു സുരക്ഷിത സമൂഹത്തിനും സമാധാനപൂർണമായ ലോകത്തിനും വേണ്ടി വാഞ്ഛിക്കുന്നതായി ഞാൻ നിരീക്ഷിച്ചു. അത്തരം അവസ്ഥകൾ നേടിയെടുക്കുന്നതിൽ മനുഷ്യൻ പരാജയപ്പെട്ടിരിക്കുന്നതിന്റെ കാരണം സംബന്ധിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? [പ്രതികരണത്തിന് അനുവദിക്കുക.] ചില നേതാക്കൻമാർ ആത്മാർഥതയുള്ളവരായിരിക്കാം, അവർ ചില നല്ലകാര്യങ്ങളും ചെയ്തേക്കാം. എന്നാൽ ബൈബിൾ ജ്ഞാനപൂർവം ബുദ്ധ്യുപദേശിക്കുന്നത് എന്താണെന്നു ശ്രദ്ധിക്കുക.” സങ്കീർത്തനം 146:3, 4 വായിച്ചിട്ട് ഇങ്ങനെ ചോദിക്കുക: “മമനുഷ്യന്റെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ കഴിയുന്ന ആരെങ്കിലുമുണ്ടോ?” 5-ഉം 6-ഉം വാക്യങ്ങൾ വായിക്കുക. എന്നേക്കും ജീവിക്കാൻ പുസ്തകത്തിലെ 156 മുതൽ 162 വരെയുള്ള പേജുകളിലെ ചിത്രങ്ങൾ കാണിച്ചിട്ട്, ദൈവത്തിന്റെ ഭരണത്തിന്റെ പ്രയോജനങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുക. പുസ്തകം സമർപ്പിക്കുക.
5 ആദ്യസന്ദർശനത്തിൽ ദൈവത്തിന്റെ ഭരണാധിപത്യത്തെക്കുറിച്ചാണു ചർച്ചചെയ്തതെങ്കിൽ, മടക്കസന്ദർശനത്തിൽ നിങ്ങൾക്ക് ഈ നിർദേശം പരീക്ഷിച്ചുനോക്കാവുന്നതാണ്:
◼“ഞാൻ ഏതാനും ദിവസം മുമ്പ് ഇവിടെ വന്നപ്പോൾ, ഭൂമിയിൽ യഥാർഥ സമാധാനം കൊണ്ടുവരുന്നതിലെ മമനുഷ്യന്റെ പരാജയത്തെക്കുറിച്ചു നമ്മൾ ചർച്ചചെയ്തു. അത്തരം പരാജയത്തിനു ബൈബിൾ നൽകുന്ന കാരണം നാം കണ്ടെത്തിയത് നിങ്ങൾ ഓർമിക്കുന്നുണ്ടാവാം. [സങ്കീർത്തനം 146:3 വീണ്ടും വായിക്കുക.] നമ്മുടെ പ്രതീക്ഷകൾ മനുഷ്യരിൽ അർപ്പിക്കരുതെന്നു ദൈവം നമ്മെ ഉപദേശിക്കുന്നതിന്റെ കാരണം നിങ്ങൾ ശ്രദ്ധിച്ചോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഒരു സ്ഥിരമായ പരിഹാരത്തിനുള്ള ഏതൊരു പ്രത്യാശയും ദൈവത്തിൽനിന്നു വരേണ്ടതാണെന്നുള്ളതിനോടു നിങ്ങൾ ഒരുപക്ഷേ യോജിച്ചേക്കാം. നമുക്ക് ആ ദൃഢവിശ്വാസം ഉണ്ടായിരിക്കാൻ കഴിയുന്നതിന്റെ കാരണം സങ്കീർത്തനം 146:10-ൽ വിവരിക്കുന്നു. [വായിക്കുക.] ദൈവരാജ്യത്തിന്റെ ഒരു പ്രജയായിരിക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ നാം എന്തു ചെയ്യണം?” എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 250-ാം പേജിലേക്കു തിരിഞ്ഞ് 2-ാം ഖണ്ഡിക വായിച്ചിട്ട് എബ്രായർ 11:6 വിശേഷവൽക്കരിക്കുക. ബൈബിളിന്റെ പഠനത്തിലൂടെ ലക്ഷങ്ങൾ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം നേടിയിരിക്കുന്നത് എങ്ങനെയാണെന്നു പ്രകടിപ്പിച്ചുകാണിക്കാമെന്നു വാഗ്ദാനം ചെയ്യുക. മടങ്ങിച്ചെല്ലാൻ ക്രമീകരിക്കുക.
6 കടകൾതോറും പ്രവർത്തിക്കുമ്പോൾ “കുടുംബം” പുസ്തകം ഉപയോഗിച്ചുകൊണ്ട് ഈ ഹ്രസ്വ സമീപനം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്:
◼“സമൂഹത്തിലെ വ്യാപാരികൾക്ക് ഇന്നു ഞങ്ങൾ ഒരു പ്രത്യേക സേവനം ചെയ്യുകയാണ്. നമ്മുടെ പ്രദേശത്തു വിവാഹമോചനവും ബാലജന ദുഷ്കൃത്യവും കുതിച്ചുയരുന്നതു സംബന്ധിച്ചു നാമെല്ലാവരും ഉത്കണ്ഠാകുലരാണ്. ഈ പ്രവണതകളെ വിജയപ്രദമായി ചെറുക്കാൻ എന്തെങ്കിലും മാർഗമുണ്ടെന്നു നിങ്ങൾ വിചാരിക്കുന്നുവോ? [പ്രതികരിക്കാൻ അനുവദിക്കുക.] പരിഹാരമാർഗങ്ങൾ ഉണ്ട്.” കുടുംബം പുസ്തകത്തിലെ ഉളളടക്കത്തിന്റെ പട്ടികയിലേക്കു തിരിഞ്ഞ് ചില അധ്യായങ്ങളുടെ ശീർഷകങ്ങൾ വായിക്കുക. ഈ പുസ്തകത്തിൽ നൽകിയിട്ടുള്ള ഉപദേശങ്ങൾ മാനുഷ തത്ത്വശാസ്ത്രങ്ങളിൽ അധിഷ്ഠിതമല്ല, മറിച്ച് ഒരു ഉയർന്ന ഉറവ്, മനുഷ്യവർഗത്തിന്റെ സ്രഷ്ടാവ്, നൽകിയിട്ടുള്ള പരിഹാരമാർഗങ്ങളിൽ അധിഷ്ഠിതമാണ് എന്നു വിശദീകരിക്കുക. പുസ്തകം സമർപ്പിക്കുക.
7 നിങ്ങൾ “കുടുംബം” പുസ്തകം സമർപ്പിച്ചിട്ടുള്ള ഒരു വ്യാപാരിക്ക് മടക്കസന്ദർശനം നടത്തുമ്പോൾ നിങ്ങൾക്കിങ്ങനെ പറയാവുന്നതാണ്:
◼“എന്റെ കഴിഞ്ഞ സന്ദർശനത്തിൽ, കുടുംബത്തിലെ ശിരസ്ഥാനത്തോടുള്ള കീഴ്പെടൽ, ആശയവിനിമയം, പരിശീലിപ്പിക്കലും ശിക്ഷണവും എന്നിങ്ങനെയുള്ള കാര്യങ്ങളിലെ ദൈവത്തിന്റെ ഉപദേശം പിൻപറ്റുന്നതിനാൽ ഒട്ടുമിക്ക കുടുംബ പ്രശ്നങ്ങളെയും തരണംചെയ്യാനാവുമെന്നു ഞാൻ സൂചിപ്പിച്ചു.” 5-ാം പേജിലെ ഒന്നാം ഖണ്ഡികയിലേക്കു തിരിഞ്ഞ് ഒരു സന്തുഷ്ടകുടുംബത്തിന്റെ ചില പ്രയോജനങ്ങൾ എന്തെല്ലാമാണെന്നുള്ളതു വായിക്കുക. ഈ പുസ്തകം പഠിക്കുന്നത് അനേകമനേകം കുടുംബങ്ങളെ സന്തുഷ്ടമാക്കിയിട്ടുണ്ടെന്നു പറയുക. ഈ പുസ്തകം പഠിക്കാനുള്ള നമ്മുടെ രീതി വിശദീകരിക്കുകയും ചെയ്യുക. അവരുടെ വ്യാപാരസ്ഥലത്തോ ഭവനത്തിലോ പതിവായി ചെന്ന് ഈ പുസ്തകത്തിൽനിന്ന് ഒരു സൗജന്യ അധ്യയനം നടത്താമെന്നു വാഗ്ദാനം ചെയ്യുക.
8 “ദൈവത്തിന്റെ കൂട്ടുവേലക്കാർ” എന്നനിലയിൽ, സുവാർത്ത അവതരിപ്പിക്കുമ്പോൾ ക്രിയാത്മക മനോഭാവമുള്ളവരായിരിക്കുന്നതിനു നമുക്കു സകല കാരണവുമുണ്ട്. (1 കൊരി. 3:9) വീട്ടുകാരന്റെ ആവശ്യങ്ങൾക്കനുസരിച്ചു വ്യത്യസ്ത അവതരണങ്ങൾ ഉപയോഗിക്കുന്നതു സംബന്ധിച്ചു നമുക്കു ക്രിയാത്മക മനോഭാവമുള്ളവരായിരിക്കാം. നാം ഈ മനോഭാവം നിലനിർത്തുന്നതു യഹോവയുടെ സമൃദ്ധമായ അനുഗ്രഹത്തിൽ കലാശിക്കും.