സമഗ്ര സാക്ഷ്യം നൽകുന്നതിൽ ആനന്ദം കണ്ടെത്തുക
1 നമുക്ക് നന്നായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുന്നത് നാമെല്ലാം ആസ്വദിക്കുന്നു. യേശുവിനെക്കുറിച്ച് പുരുഷാരം പിൻവരുന്ന പ്രകാരം ഘോഷിച്ചതായി മർക്കൊസ് 7:37 പറയുന്നു: “അവൻ സകലവും നന്നായി ചെയ്തു.” യഹോവയുടെ ഇഷ്ടം ചെയ്യുന്നതിൽ യേശു ആനന്ദം കണ്ടെത്തിയെന്നതിൽ ഒരതിശയവുമില്ല! (സങ്കീർത്തനം 40:8 താരതമ്യം ചെയ്യുക.) പിൻവരുന്ന നിർദേശങ്ങൾക്ക് ശ്രദ്ധ നൽകുന്നെങ്കിൽ, “ജനങ്ങളോട് പ്രസംഗിച്ച് ഒരു സമഗ്ര സാക്ഷ്യം നൽകാ”നുള്ള യേശുവിന്റെ കൽപ്പന അനുസരിക്കുന്നതിൽ നാം സമാനമായ സന്തോഷം കണ്ടെത്തും. (പ്രവൃ. 10:42, NW) അർധനിരക്കു പുസ്തകങ്ങളായോ പ്രത്യേകനിരക്കു പുസ്തകങ്ങളായോ സൊസൈറ്റി പട്ടികപ്പെടുത്തിയിരിക്കുന്ന 192 പേജുള്ള പഴയ പുസ്തകങ്ങളാണ് നാം ജനുവരിയിൽ സമർപ്പിക്കുന്നത്. പ്രാദേശിക ഭാഷയിൽ അത്തരം പുസ്തകങ്ങളൊന്നും ലഭ്യമല്ലെങ്കിൽ പരിജ്ഞാനം പുസ്തകമോ കുടുംബസന്തുഷ്ടി പുസ്തകമോ 20.00 രൂപയ്ക്ക് നാം സമർപ്പിക്കുന്നതായിരിക്കും. ഒരു സമഗ്ര സാക്ഷ്യം നൽകുന്നതിന് നമുക്ക് ഈ പുസ്തകങ്ങൾ എങ്ങനെ ഉപയോഗിക്കാം?
2 ആളുകൾ മിക്കപ്പോഴും ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് ചിന്തയുള്ളവരായതിനാൽ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼ “വൈദ്യശാസ്ത്ര രംഗത്ത് ഗണ്യമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും രോഗം നിമിത്തം ആളുകൾ വളരെയേറെ കഷ്ടപ്പെടുന്നുണ്ട്. നിങ്ങളുടെ അഭിപ്രായത്തിൽ, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] പകർച്ചവ്യാധികൾ അന്ത്യനാളുകളുടെ ഒരു പ്രത്യേകതയായിരിക്കുമെന്ന് യേശുക്രിസ്തു പറഞ്ഞു. (ലൂക്കൊ. 21:11) എന്നിരുന്നാലും, മേലാൽ രോഗമുണ്ടായിരിക്കുകയില്ലാത്ത ഒരു സമയത്തെക്കുറിച്ചും ബൈബിൾ വിവരിക്കുന്നു. [യെശയ്യാവു 33:24 വായിക്കുക.] ഈ പുസ്തകം ആ അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിൽ പ്രത്യാശ ഉൾനടുന്നതെങ്ങനെയെന്ന് ശ്രദ്ധിക്കുക.” നിങ്ങൾ വിശേഷവൽക്കരിക്കുന്ന പുസ്തകത്തിൽനിന്നുള്ള ഉചിതമായ പരാമർശങ്ങൾ എടുത്തുകാട്ടിക്കൊണ്ട് പുസ്തകം സമർപ്പിക്കുക.
3 ഷോപ്പിങ് സ്ഥലങ്ങൾക്കടുത്ത് അനൗപചാരികമായി സാക്ഷീകരിക്കുമ്പോൾ ആളുകളെ അഭിവാദ്യം ചെയ്തിട്ട് നിങ്ങൾക്കിങ്ങനെ ചോദിക്കാവുന്നതാണ്:
◼ “ഇക്കാലത്ത് സാധനങ്ങളുടെ വില വളരെയേറെ വർധിക്കുന്നതിനാൽ ചെലവിനു പണമുണ്ടാക്കുന്നത് കൂടുതൽ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ശരിയായ സാമ്പത്തിക സുരക്ഷിതത്വമുള്ള ഒരു കാലം വരുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് നിങ്ങൾ സമർപ്പിക്കുന്ന പുസ്തകത്തിൽനിന്ന് ഉചിതമായൊരു തിരുവെഴുത്ത് ഉദ്ധരണി എടുത്തുകാട്ടുക. പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട് തുടരുക: “ഇന്ന് ജീവിതത്തെ വളരെ വിഷമകരമാക്കുന്ന പ്രശ്നങ്ങൾ ദൈവം എങ്ങനെ തന്റെ രാജ്യത്തിലൂടെ പരിഹരിക്കുമെന്ന് ഈ പുസ്തകം പ്രകടമാക്കുന്നു.” പുസ്തകം സമർപ്പിക്കുക. സംഭാഷണം നിങ്ങൾ എത്രമാത്രം ആസ്വദിച്ചെന്ന് പറഞ്ഞിട്ട് ഇങ്ങനെ ചോദിക്കാവുന്നതാണ്: “മറ്റൊരു സമയത്ത് നമുക്ക് ഈ സംഭാഷണം തുടരാൻ എന്തെങ്കിലും മാർഗമുണ്ടോ?” ഇപ്രകാരം നിങ്ങൾക്ക് ആ വ്യക്തിയുടെ ടെലഫോൺ നമ്പരോ ഭവന മേൽവിലാസമോ നേടാൻ കഴിഞ്ഞേക്കും.
4 “പരിജ്ഞാനം” പുസ്തകം ഉപയോഗിച്ചുകൊണ്ട് ലോക സമാധാനത്തെക്കുറിച്ചുള്ള ഈ അവതരണം പരീക്ഷിച്ചുനോക്കാൻ നിങ്ങൾക്ക് അവസരം കിട്ടിയേക്കാം:
◼ “നിങ്ങളുടെ അഭിപ്രായത്തിൽ, ലോക സമാധാനം കൈവരിക്കുന്നത് വളരെ ആയാസകരമായിരിക്കുന്നത് എന്തുകൊണ്ടാണ്? [പ്രതികരിക്കാൻ അനുവദിച്ചിട്ട് 188-9 പേജുകളിലെ ചിത്രം കാണിക്കുക.] ഈ ചിത്രം ഇതുപോലെയുള്ള വ്യത്യസ്ത ബൈബിൾ വിവരണങ്ങളിൽ അധിഷ്ഠിതമാണ്. [യെശയ്യാവു 65:21 വായിക്കുക.] ലോകത്ത് ഇന്ന് സമാധാനമില്ലാത്തത് ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള ശരിയായ പരിജ്ഞാനമില്ലാത്തതുകൊണ്ടാണ്. ആ പരിജ്ഞാനം പെട്ടെന്നുതന്നെ ഭൂമിയിൽ നിറയും. [യെശയ്യാവു 11:9 വായിക്കുക.] ഇപ്പോൾത്തന്നെ ആ പരിജ്ഞാനം സ്വീകരിച്ചുതുടങ്ങാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും. അതുകൊണ്ട് ഇത് സ്വന്തമാക്കാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.” പുസ്തകം സമർപ്പിക്കുക.—പരിജ്ഞാനം പുസ്തകവും കുടുംബ സന്തുഷ്ടി പുസ്തകവും പരിചയപ്പെടുത്താനുള്ള ഫലപ്രദമായ മറ്റു മാർഗങ്ങൾ കണ്ടെത്തുന്നതിന് നമ്മുടെ രാജ്യ ശുശ്രൂഷയുടെ സെപ്റ്റംബർ 1997, ജൂൺ 1997, മാർച്ച് 1997, നവംബർ 1996 ജൂൺ 1996 എന്നീ ലക്കങ്ങളുടെ പിൻപേജ് കാണുക.
5 താത്പര്യം കാണിച്ചവർക്കു മടക്കസന്ദർശനം നടത്തുമ്പോൾ ഈ സമീപനം സ്വീകരിച്ചുകൊണ്ട് ഒരു ബൈബിളധ്യയനം ആരംഭിക്കാൻ നിങ്ങൾക്കു ശ്രമിക്കാവുന്നതാണ്:
◼ “കഴിഞ്ഞ പ്രാവശ്യം നാം സംസാരിച്ചപ്പോൾ നിങ്ങൾ രസകരമായൊരു അഭിപ്രായപ്രകടനം നടത്തി. [വ്യക്തി നടത്തിയ ഒരു അഭിപ്രായപ്രകടനം പരാമർശിക്കുക.] ഞാൻ അതെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ആ വിഷയത്തെക്കുറിച്ച് ഞാൻ നടത്തിയ ചില ഗവേഷണങ്ങളുടെ ഫലം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. [ഉചിതമായൊരു തിരുവെഴുത്ത് പങ്കുവെയ്ക്കുക.] ചുരുങ്ങിയ കാലഘട്ടംകൊണ്ട് ബൈബിളിലെ അടിസ്ഥാന പഠിപ്പിക്കലുകൾ കണ്ടെത്താൻ കോടിക്കണക്കിന് ആളുകളെ സഹായിച്ച ഒരു പഠന പദ്ധതി ഞങ്ങൾ സൗജന്യമായി വാഗ്ദാനം ചെയ്യുകയാണ്. അത്തരമൊരു പരിശോധന ദൈവത്തിന്റെ വാഗ്ദാനങ്ങളുടെ നിവൃത്തിയിലുള്ള നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും.” ഉത്തരം നൽകപ്പെടുന്ന ചോദ്യങ്ങൾ എടുത്തു കാട്ടുക. വ്യക്തി ബൈബിളധ്യയനം നിരസിക്കുന്നെങ്കിൽ, ഒരാഴ്ചയിൽ 15 മിനിറ്റ് മാത്രമെടുക്കുന്ന 16 ആഴ്ചത്തേക്കുള്ള വേഗതയേറിയ ഒരു പ്രത്യേക പാഠ്യപദ്ധതിയും നമ്മൾക്കുണ്ടെന്ന് വിശദീകരിക്കുക. ആവശ്യം ലഘുപത്രിക കാണിക്കുക. ഒന്നാമത്തെ പാഠത്തിലേക്കു മറിച്ചിട്ട് ആ പാഠം പഠിക്കുന്നത് പ്രകടിപ്പിച്ചുകാണിക്കട്ടെയെന്നു ചോദിക്കുക.
6 നോട്ടീസുകൾ ഉപയോഗിക്കാൻ ഓർമിക്കുക: ആത്മീയ കാര്യങ്ങളിലുള്ള താത്പര്യം ഉണർത്തുന്നതിനായി നിങ്ങളുടെ മുഖവുരയിൽ അവ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ സാഹിത്യമൊന്നും സ്വീകരിക്കാത്തപക്ഷം അവ കൊടുക്കാവുന്നതാണ്. താത്പര്യം കാണിക്കുന്നിടത്ത്, ഒരു ഭവന ബൈബിളധ്യയനം സ്വീകരിക്കാനും നമ്മുടെ യോഗങ്ങൾക്കു ഹാജരാകാനും വ്യക്തിയെ പ്രോത്സാഹിപ്പിക്കുന്നതിന് നോട്ടീസിന്റെ പിന്നിലുള്ള അച്ചടിച്ച സന്ദേശം ഉപയോഗിക്കുക.
7 നിങ്ങളുടെ വേലയിൽ വിദഗ്ധരാകുക, നിങ്ങൾ അതിൽ സന്തുഷ്ടരായിരിക്കും. സമൂല സാക്ഷ്യം കൊടുക്കുന്നതിന് തുടർച്ചയായ ശ്രദ്ധ നൽകുകയും ശുശ്രൂഷയുടെ എല്ലാ വശങ്ങളിലും നന്നായി ഏർപ്പെടുന്നതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുക.—1 തിമൊ. 4:16.