നിങ്ങൾക്കു സ്ഥിരമായ ഒരു മാസികാ ഓർഡർ ഉണ്ടോ?
1 വയൽസേവന യോഗത്തിനു ചെന്ന് സാക്ഷീകരണ ബാഗ് തുറന്നപ്പോൾ അതിൽ മാസികകൾ ഇല്ലെന്നു നിങ്ങൾ എപ്പോഴെങ്കിലും കണ്ടെത്തിയിട്ടുണ്ടോ? കൊള്ളാം, 1996 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലെ “നമ്മുടെ മാസികകൾ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുക” എന്ന ശീർഷകത്തോടു കൂടിയ അനുബന്ധം ഒരിക്കൽക്കൂടി വിചിന്തനം ചെയ്യുക. “ഒരു നിർദിഷ്ട മാസികാ ഓർഡർ ഉണ്ടായിരി”ക്കാൻ നിർദേശിച്ച ആ അനുബന്ധം ഇപ്രകാരം പ്രസ്താവിച്ചു: “ഓരോ ലക്കത്തിന്റെയും ഒരു നിർദിഷ്ട എണ്ണം കോപ്പികൾക്കു വേണ്ടി മാസികകൾ കൈകാര്യം ചെയ്യുന്ന സഹോദരന്റെ പക്കൽ ഒരു സുനിശ്ചിത ഓർഡർ കൊടുക്കുക. ആ വിധത്തിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ക്രമമായ, വേണ്ടത്ര മാസികകളുടെ ശേഖരം ഉണ്ടായിരിക്കും.” നിങ്ങൾ അപ്രകാരം ചെയ്തോ?
2 ഒരു സ്ഥിരമായ മാസികാ ഓർഡർ എന്തുകൊണ്ട് കൊടുത്തുകൂടാ? അപ്പോൾ, ആഴ്ചതോറും മാസികകൾ സമർപ്പിക്കാൻ നിങ്ങൾക്കു കൂടുതൽ ഉത്തരവാദിത്വം തോന്നുകയും അതു ചെയ്യുന്നതിലൂടെ നിങ്ങൾക്കു വർധിച്ച സന്തോഷം കൈവരുകയും ചെയ്യും. എന്നാൽ ഇപ്പോൾത്തന്നെ ഒരു സ്ഥിരമായ ഓർഡർ ഉണ്ടെങ്കിൽ, സാധാരണ ഗതിയിൽ ഒരു മാസം ശുശ്രൂഷയിൽ നിങ്ങൾക്ക് ആവശ്യമായിരിക്കുന്ന അത്രയും മാസികകൾ ലഭിക്കുന്നുണ്ടോ എന്നു പുനഃപരിശോധിക്കുക. ഓർഡർ അനുസരിച്ച് ഓരോ ആഴ്ചയും മാസികകൾ കൃത്യമായി വാങ്ങിക്കുന്ന കാര്യത്തിൽ നാം ആശ്രയയോഗ്യർ ആയിരിക്കേണ്ടതുണ്ട്; അപ്രകാരം ചെയ്യാൻ നമുക്ക് ഒരു കടപ്പാടു തോന്നേണ്ടതുണ്ട്. സഭയിൽ നിന്ന് ഏറെ നാൾ അകന്നു നിൽക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ, തിരിച്ചെത്തുന്നതുവരെ നിങ്ങളുടെ മാസികകൾ മറ്റാർക്കെങ്കിലും കൊടുക്കണമെന്നുണ്ടെങ്കിൽ മാസികാ ദാസനെ ആ വിവരം അറിയിക്കുക.
3 മേലുദ്ധരിച്ച അനുബന്ധം “പതിവായ ഒരു മാസികാദിവസം പട്ടികപ്പെടു”ത്തണമെന്നും പറയുകയുണ്ടായി. പ്രതിവാര മാസികാ ദിനത്തെ പിന്തുണയ്ക്കാൻ നിങ്ങൾക്കു കഴിയുമോ? യഹോവയുടെ സാക്ഷികളുടെ കലണ്ടർ—1999-ൽ കാണിച്ചിരിക്കുന്ന പ്രകാരം, ഈ വർഷത്തെ എല്ലാ ശനിയാഴ്ചകളും അതിനായി നീക്കിവെച്ചിരിക്കുന്നു! വീക്ഷാഗോപുരം, ഉണരുക! മാസികകൾ വിതരണം ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറച്ചു കാണരുത്. മാസികാ പ്രവർത്തനത്തിൽ പൂർണമായ പങ്കുണ്ടായിരിക്കാൻ ശ്രമിക്കുമ്പോൾ, നാം നമ്മുടെ അയൽക്കാർക്ക് “മെച്ചമായ കാര്യത്തെ കുറിച്ചുള്ള സുവാർത്ത എത്തിക്കു”കയാണു ചെയ്യുന്നത്.—യെശ. 52:7, NW.