രക്തം വർജിക്കാൻ നമ്മെ സഹായിക്കുന്ന കരുതലുകൾ
അച്ചടിത്തീയതി വെച്ചിട്ടില്ലാത്തതോ 3/99 എന്ന അച്ചടിത്തീയതി ഉള്ളതോ ആയ മുൻകൂർ വൈദ്യ നിർദേശം/വിമുക്തമാക്കൽ കാർഡോ തിരിച്ചറിയൽ കാർഡോ മുമ്പ് എഴുതിസൂക്ഷിച്ചിട്ടുള്ള സ്നാപനമേറ്റ പ്രസാധകർ ഇക്കൊല്ലം പുതിയ ഒരെണ്ണം പൂരിപ്പിക്കേണ്ട ആവശ്യമില്ല. ഡിസംബർ 29-ന് ആരംഭിക്കുന്ന വാരത്തിലെ സേവനയോഗത്തിന്, പുതുതായി സ്നാപനമേറ്റ പ്രസാധകർക്കും അവരുടെ കുട്ടികൾക്കും അതുപോലെ പുതുക്കാൻ ആഗ്രഹിക്കുന്നവർക്കുമായി ആവശ്യമുള്ളത്ര കാർഡുകൾ സെക്രട്ടറി ലഭ്യമാക്കണം. വാർഷികമായി അയയ്ക്കുന്ന ഫാറങ്ങൾക്കൊപ്പം ഈ കാർഡുകളുടെ ഒരു വിഹിതം ആഗസ്റ്റിൽ എല്ലാ സഭകൾക്കും അയച്ചിട്ടുണ്ട്. സഭയിൽ ആവശ്യത്തിന് കാർഡ് ഇല്ലെങ്കിൽ, സെക്രട്ടറിക്ക് അയൽസഭകളിൽനിന്നു വാങ്ങുകയോ സഭയുടെ അടുത്ത സാഹിത്യ അപേക്ഷയിൽ അത് ഉൾപ്പെടുത്തുകയോ ചെയ്യാവുന്നതാണ്.
കാർഡുകൾ വീട്ടിൽവെച്ച് ശ്രദ്ധാപൂർവം പൂരിപ്പിക്കണം, എന്നാൽ ഒപ്പ് ഇടരുത്. അടുത്ത സഭാ പുസ്തകാധ്യയനത്തിന്, കാർഡുകൾ സാക്ഷ്യപ്പെടുത്തി തീയതിവെച്ച് അതിൽ ഒപ്പിടേണ്ടതാണ്. ആവശ്യമെങ്കിൽ പുസ്തകാധ്യയന മേൽവിചാരകന്റെ സഹായം സ്വീകരിക്കാം. കാർഡിന്റെ ഉടമ അതിൽ ഒപ്പുവെക്കുന്നത് സാക്ഷികൾ യഥാർഥത്തിൽ കാണുകതന്നെ വേണം.
സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധകർക്ക്, മുൻകൂർ വൈദ്യ നിർദേശം/വിമുക്തമാക്കൽ കാർഡിലെയും തിരിച്ചറിയൽ കാർഡിലെയും വാക്കുകളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തി തങ്ങൾക്കും മക്കൾക്കും വേണ്ടി രേഖകൾ എഴുതിയുണ്ടാക്കാവുന്നതാണ്.