മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ജനു. 8
“നിങ്ങളുടെ കുട്ടിക്കു പനി വരുമ്പോൾ അത് ഡെംഗിപ്പനിയോ ഇബോളയോ ടൈഫോയ്ഡോ മഞ്ഞപ്പനിയോ പോലെയുള്ള കടുത്ത ഏതെങ്കിലും രോഗമാണോ എന്നു നിങ്ങൾ ആശങ്കപ്പെട്ടേക്കാം. അതു സ്വാഭാവികമാണ്. എന്നിരുന്നാലും കുഞ്ഞിനു പനി വരുമ്പോഴെല്ലാം നിങ്ങൾ ഉത്കണ്ഠപ്പെടേണ്ടതുണ്ടോ? [മാസിക തുറന്ന് 19-ാം പേജ് കാണിക്കുക.] ഈ ലക്കം ഉണരുക! ഈ ചോദ്യത്തിന് ഉത്തരം തരികയും ചികിത്സ ആവശ്യമുള്ളത് എപ്പോഴാണെന്ന് പറയുകയും ചെയ്യുന്നു.”
വീക്ഷാഗോപുരം ജനു. 15
“വാഗ്ദാന ലംഘനം ഒരു തുടർക്കഥയായിരിക്കുന്ന ഇക്കാലത്ത് ആരെയെങ്കിലും വിശ്വസിക്കുന്നത് പലർക്കും ബുദ്ധിമുട്ടായിത്തീർന്നിരിക്കുന്നു. നമുക്ക് ആരുടെയെങ്കിലും വാഗ്ദാനങ്ങൾ വിശ്വസിക്കാൻ കഴിയുമെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് യോശുവ 23:14 വായിക്കുക.] ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ നമുക്ക് എങ്ങനെ വിശ്വാസം വളർത്തിയെടുക്കാൻ കഴിയുമെന്ന് ഈ മാസിക കാണിച്ചുതരുന്നു.”
ഉണരുക! ജനു. 8
“ഇവിടെ വിവരിച്ചിരിക്കുന്നതുപോലെയുള്ള അവസ്ഥകൾ മനുഷ്യവർഗം എന്നെങ്കിലും ആസ്വദിക്കുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? [യെശയ്യാവു 14:7 വായിക്കുക. തുടർന്ന് പ്രതികരിക്കാൻ അനുവദിക്കുക.] ദൈവിക വാഗ്ദാനങ്ങളുടെ നിവൃത്തിക്കായി നാം കാത്തിരിക്കവേ നമുക്കു പ്രയോജനം ചെയ്യുന്ന പ്രായോഗിക വിവരങ്ങൾ ഈ മാസികയിലുണ്ട്.” “തെറ്റായ മോഹങ്ങളെ നിങ്ങൾക്ക് എങ്ങനെ ചെറുത്തു നിൽക്കാനാകും?” എന്ന ലേഖനം വിശേഷവത്കരിക്കുക.
വീക്ഷാഗോപുരം ഫെബ്രു. 1
“നമ്മിൽ മിക്കവരും ശാരീരിക ആരോഗ്യം പരിപാലിക്കുന്ന കാര്യത്തിൽ ശ്രദ്ധയുള്ളവരാണ്. എന്നിരുന്നാലും നമ്മുടെ ക്ഷേമത്തിൽ ആത്മീയതയ്ക്കും ഒരു പങ്കുണ്ട് എന്നാണ് സമീപകാല പഠനങ്ങൾ കാണിക്കുന്നത്. അതു ശരിയാണെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് മത്തായി 5:3 വായിച്ചു വിശദീകരിക്കുക.] നമ്മുടെ ആത്മീയാവശ്യം നിറവേറ്റാൻ എങ്ങനെ സാധിക്കുമെന്ന് വീക്ഷാഗോപുരത്തിന്റെ ഈ ലക്കം ചർച്ച ചെയ്യുന്നു.”