മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ഏപ്രിൽ – ജൂൺ
ക്രിസ്തുവിനെ ആദരിക്കുന്നവർക്ക് ഈ മാസിക നൽകുക. “ബൈബിളിൽ പറഞ്ഞിരിക്കുന്നതുപോലെ യേശു മരിച്ചിട്ടില്ല, പകരം അവൻ വിവാഹംകഴിച്ച് കുടുംബമൊക്കെയായി ജീവിച്ചു എന്ന് ചില എഴുത്തുകാർ പറയുന്നു. നിങ്ങൾ അങ്ങനെ കേട്ടിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] എന്നാൽ ഇതു സംബന്ധിച്ച സത്യം അറിയുന്നത് സുപ്രധാനമാണ്. [യോഹന്നാൻ 17:3 വായിക്കുക.] യേശുവിനെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ എന്തുകൊണ്ട് വിശ്വസിക്കാമെന്ന് ഈ ലേഖനം വിവരിക്കുന്നു.” 26-ാം പേജിലെ ലേഖനം വിശേഷവത്കരിക്കുക.
ഉണരുക! ഏപ്രിൽ – ജൂൺ
“സ്വന്തം അമ്മയുടെയോ അച്ഛന്റെയോ മരണം അത്യന്തം വേദനാകരമായ ഒരനുഭവമാണ്. ശരിയല്ലേ? [പ്രതികരിക്കാൻ അനുവദിക്കുക.] എന്നാൽ അനേകർക്ക് ആശ്വാസം പകർന്നിട്ടുള്ള, നമ്മുടെ സ്രഷ്ടാവിന്റെ ഒരു വാഗ്ദാനം ഞാൻ വായിച്ചു കേൾപ്പിക്കട്ടേ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ വെളിപാട് 21:4 വായിക്കുക.] പ്രിയപ്പെട്ടവരുടെ മരണം ഉളവാക്കിയ ഹൃദയവേദനയിൽ ഉരുകുന്നവർക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് ആശ്വാസം നൽകുന്നതാണ് ഈ ലേഖനം.” 10-ാം പേജിലെ ലേഖനം വിശേഷവത്കരിക്കുക.