മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ജനുവരി – മാർച്ച്
“പണത്തെ സന്തുഷ്ടിയുടെ ഒരു ഉറവിടമായി പലരും കണക്കാക്കുന്നുണ്ട്. ആകട്ടെ, നിങ്ങൾക്ക് എന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] ഇതുസംബന്ധിച്ച് തികച്ചും സത്യമായ ഒരു കാര്യം വർഷങ്ങൾക്കുമുമ്പ് ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഞാൻ അതൊന്ന് വായിച്ചു കേൾപ്പിക്കട്ടേ? [സമ്മതിക്കുന്നെങ്കിൽ 1 തിമൊഥെയൊസ് 6:9,10 വായിക്കുക.] സമ്പത്ത്, സന്തുഷ്ടിക്ക് ഉറപ്പുനൽകാത്തതിന്റെ കാരണവും ധനികരായിരിക്കുന്നത് ദൈവാനുഗ്രഹത്തിന്റെ തെളിവല്ലാത്തത് എന്തുകൊണ്ടെന്നും ഈ മാസികയിൽ വിവരിക്കുന്നുണ്ട്.”
ഉണരുക! ജനുവരി – മാർച്ച്
“ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഇടയ്ക്കൊക്കെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അവ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] വിയോജിപ്പുകൾ പരിഹരിക്കുന്നതിനുള്ള ഒരു മാർഗം ഒരു പുരാതന ഗ്രന്ഥത്തിൽനിന്ന് ഞാൻ കാണിച്ചുതരട്ടേ? [താത്പര്യമുണ്ടെങ്കിൽ എഫെസ്യർ 4:31,32 വായിക്കുക.] ഈ മാസികയിലെ വിവരങ്ങൾക്ക് കുടുംബജീവിതത്തിൽ നല്ലൊരു വഴികാട്ടിയായിരിക്കാനാകും.” പേജ് 6-ലെ ലേഖനം കാണിക്കുക.
വീക്ഷാഗോപുരം ഏപ്രിൽ – ജൂൺ
ക്രൈസ്തവർക്കും ബൈബിളിനെ ആദരിക്കുന്നവർക്കും ഈ മാസിക നൽകുക. “ചരിത്രത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി ആരാണെന്നു ചോദിച്ചാൽ പലരും യേശുവിന്റെ പേര് പറയും. നിങ്ങൾ അങ്ങനെ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ദൈവവചനത്തിലെ സത്യം മനസ്സിലാക്കുന്നതിന് യേശുവിനെപ്പറ്റിയുള്ള പരസ്പരവിരുദ്ധമായ ധാരണകൾ ദൂരികരിക്കേണ്ടത് പ്രധാനമാണെന്നല്ലേ ഈ വാക്യം കാണിക്കുന്നത്? [യോഹന്നാൻ 17:3 വായിക്കുക.] യേശുവിനെക്കുറിച്ചും അവന്റെ പഠിപ്പിക്കലുകളെക്കുറിച്ചും ബൈബിൾ യഥാർഥത്തിൽ എന്താണ് പഠിപ്പിക്കുന്നതെന്ന് വീക്ഷാഗോപുരത്തിന്റെ ഈ പ്രത്യേക ലക്കം വിശദീകരിക്കുന്നു.”
ഉണരുക! ഏപ്രിൽ – ജൂൺ
“ഏതെങ്കിലും തരത്തിലുള്ള വിവേചനത്തിന് ഇരയായിട്ടുള്ളവരാണ് നാമെല്ലാം. മുൻവിധിയെയും വിവേചനത്തെയും ദൈവം എങ്ങനെ വീക്ഷിക്കുന്നു? [പ്രതികരിക്കാൻ അനുവദിക്കുക. വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ പ്രവൃത്തികൾ 10:34, 35 വായിക്കുക.] വിവേചനത്തെ എങ്ങനെ തരണം ചെയ്യാമെന്നും നമുക്ക് അത്തരമൊരു മനോഭാവം ഉണ്ടെങ്കിൽ അത് എങ്ങനെ തുടച്ചുനീക്കാമെന്നും ഈ മാസിക വിശദീകരിക്കുന്നു.”