മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ജനുവരി – മാർച്ച്
“ദുഷ്കൃത്യങ്ങൾ ചെയ്യുന്ന ആളുകളുടെ എണ്ണം ഏറിവരുകയാണ് ഇന്ന്. എന്നാൽ അടിച്ചമർത്തലും അനീതിയും ഇല്ലാത്ത ഒരു കാലം വരുമെന്ന് താങ്കൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] താൻ, അടിച്ചമർത്തപ്പെടുന്നവരുടെ രക്ഷയ്ക്കെത്തുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നുണ്ട്. ഞാൻ അത് ഒന്നു വായിച്ചു കേൾപ്പിക്കട്ടേ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ സങ്കീർത്തനം 72:12, 14 വായിക്കുക.] ആളുകൾ ദുഷ്കൃത്യങ്ങൾ ചെയ്യുന്നത് എന്തുകൊണ്ടാണെന്നും അവയ്ക്ക് എങ്ങനെ അറുതിവരുമെന്നും ഈ മാസിക വിവരിക്കുന്നുണ്ട്.”
ഉണരുക! ജനുവരി – മാർച്ച്
“സെൽഫോൺ, ഇ-മെയിലുകൾ, ചാറ്റിങ് തുടങ്ങി ആശയവിനിമയത്തിനുള്ള നൂതന ഉപാധികൾ ആളുകളുടെ ഏകാന്തത കുറയ്ക്കുകയാണോ അതോ അവരെ ഏകാന്തതയിലേക്കു തള്ളിവിടുകയാണോ? താങ്കൾക്ക് എന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] എന്നാൽ ഏകാന്തതയുമായി പൊരുത്തപ്പെടാൻ സഹായിക്കുന്ന ഒരു നിർദേശം ഞാൻ വായിച്ചു കേൾപ്പിക്കട്ടേ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ പ്രവൃത്തികൾ 20:35 വായിക്കുക.] കൂടുതലായ ചില നിർദേശങ്ങൾ ഈ മാസികയിലുണ്ട്.” [യുവജനങ്ങൾ ചോദിക്കുന്നു: വിഷാദത്തിന്റെ പിടിയിൽനിന്ന് എങ്ങനെ രക്ഷപ്പെടാം? എന്ന ലേഖനത്തിലെ വിവരങ്ങൾക്കു ചേർച്ചയിൽ വിഷയം അവതരിപ്പിക്കുക.]
വീക്ഷാഗോപുരം ഏപ്രിൽ – ജൂൺ
“നമ്മുടെ സങ്കടങ്ങളും മനോവ്യഥകളുമൊക്കെ ദൈവം കാണുന്നുണ്ടോ എന്ന് പലരും ചിന്തിക്കാറുണ്ട്. താങ്കൾക്ക് എന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] ഇതു സംബന്ധിച്ച് തിരുവെഴുത്ത് എന്താണ് പറയുന്നതെന്ന് ഞാൻ കാണിച്ചുതരട്ടേ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ സങ്കീർത്തനം 34:18 വായിക്കുക.] ആത്മനിന്ദ, കടുത്ത പശ്ചാത്താപം, കുറ്റബോധം തുടങ്ങിയ വികാരങ്ങളെ മറികടക്കാൻ ദൈവം നമ്മെ സഹായിക്കുന്നത് എങ്ങനെയെന്ന് ഈ മാസികയുടെ 19-ാം പേജിലെ ലേഖനത്തിൽ പറയുന്നുണ്ട്.”
ഉണരുക! ഏപ്രിൽ – ജൂൺ
“ദൈവത്തിന്റെ പേരിൽ ചെയ്തുകൂട്ടുന്ന പാതകങ്ങൾ കണ്ടിട്ട്, മതമില്ലെങ്കിൽ ലോകം നന്നാകുമായിരുന്നു എന്ന് ചിലർ അഭിപ്രായപ്പെടാറുണ്ട്. എന്താണ് താങ്കളുടെ അഭിപ്രായം? [പ്രതികരിക്കാൻ അനുവദിക്കുക.] എന്നാൽ നമ്മുടെ ആരാധന ദൈവത്തിനും സഹമനുഷ്യർക്കും പ്രീതികരമായിരിക്കണമെങ്കിൽ അവശ്യം നമുക്ക് ഉണ്ടായിരിക്കേണ്ട ഒരു ഗുണമുണ്ട്. തിരുവെഴുത്തിൽനിന്ന് ഞാൻ അതു വായിച്ചു കേൾപ്പിക്കട്ടേ? [യോഹന്നാൻ 13:34, 35 വായിക്കുക.] ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ മാസികയിലുണ്ട്.”