മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ജനുവരി – മാർച്ച്
“ദൈവത്തോടു വിശ്വസ്തരായിരുന്നാൽ സമ്പത്തുനൽകി ദൈവം അനുഗ്രഹിക്കുമെന്നും ദാരിദ്ര്യം ദൈവത്തിന്റെ അപ്രീതിയുടെ തെളിവാണെന്നും ചിലർ പറയുന്നു. എന്താണ് താങ്കളുടെ അഭിപ്രായം? [പ്രതികരിക്കാൻ അനുവദിക്കുക.] എന്നാൽ ധനമോഹത്തെ ദൈവം കുറ്റംവിധിക്കുന്നു. അതേക്കുറിച്ചു പറയുന്ന ഒരു ഭാഗം ഞാൻ നിങ്ങളെ വായിച്ചുകേൾപ്പിക്കട്ടെ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ 1 തിമൊഥെയൊസ് 6:9, 10 വായിക്കുക.] എന്നാൽ ദൈവത്തിന്റെ ദാസന്മാർക്ക് എങ്ങനെയുള്ള അനുഗ്രഹങ്ങൾ പ്രതീക്ഷിക്കാനാകുമെന്ന് ഈ മാസികയിൽ പറയുന്നുണ്ട്.”
ഉണരുക! ജനുവരി – മാർച്ച്
“കുടുംബങ്ങൾ ഇന്ന് പലവിധമായ പ്രശ്നങ്ങളെ നേരിടുന്നു. എന്നാൽ കുടുംബസന്തുഷ്ടിക്കായി കുടുംബത്തിലെ ഓരോരുത്തർക്കും എന്തെങ്കിലും ചെയ്യാനാകുമോ? താങ്കൾ എന്തു പറയുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] കുടുംബത്തിന്റെ സന്തോഷത്തിനും സമാധാനത്തിനും ഉപകരിക്കുന്ന ഒരു തത്ത്വം ഞാൻ ബൈബിളിൽനിന്ന് കാണിച്ചുതരട്ടേ? [വീട്ടുകാരനു താത്പര്യമുണ്ടെന്നു കാണുന്നപക്ഷം സദൃശവാക്യങ്ങൾ1:5 വായിക്കുക.] ഈ മാസികയിൽ, നാനാതരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരുകയും അവയൊക്കെ വിജയകരമായി തരണംചെയ്യുകയും ചെയ്ത കുടുംബങ്ങളുടെ യഥാർഥ ജീവിതാനുഭവങ്ങൾ കൊടുത്തിട്ടുണ്ട്.” എന്നിട്ട് 14-ാം പേജിൽ തുടങ്ങുന്ന ലേഖനങ്ങൾ വിശേഷവത്കരിക്കുക.