മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ഒക്ടോബർ – ഡിസംബർ
“കുട്ടികളെ ഉത്തരവാദിത്വബോധമുള്ളവരായി വളർത്തിക്കൊണ്ടുവരുന്നത് ഒരു വെല്ലുവിളിതന്നെയാണ്. മാതാപിതാക്കൾക്ക് അതിൽ എങ്ങനെ വിജയിക്കാനാകുമെന്നാണ് നിങ്ങൾ കരുതുന്നത്? [മറുപടി ശ്രദ്ധിക്കുക.] ഇതിനോടുള്ള ബന്ധത്തിൽ, ദൈവവചനത്തിൽനിന്ന് ജ്ഞാനപൂർവകമായ ഒരു നിർദേശം ഞാൻ കാണിച്ചുതരട്ടേ? [വീട്ടുകാരന് താത്പര്യമുണ്ടെന്നു കാണുന്നപക്ഷം എഫെസ്യർ 6:4 വായിക്കുക.] ഇതും ഇതുപോലുള്ള തത്ത്വങ്ങളുമാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മക്കളെ ഉത്തരവാദിത്വബോധമുള്ളവരായി വളർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്ന മാതാപിതാക്കൾക്ക് ഇത് സഹായകമായിരിക്കും.” 30-ാം പേജിലെ ലേഖനം വിശേഷവത്കരിക്കുക.
ഉണരുക! ഒക്ടോബർ – ഡിസംബർ
“ജീവിതം ഒന്നിനൊന്ന് സമ്മർദപൂരിതമാവുകയാണ്, ശരിയല്ലേ? [മറുപടി ശ്രദ്ധിക്കുക.] സമ്മർദം ഏറിവരുന്നതിന്റെ ഒരു കാരണം ഈ തിരുവെഴുത്ത് വ്യക്തമാക്കുന്നു. ഞാൻ അത് വായിച്ചുകേൾപ്പിക്കട്ടെ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ 2 തിമൊഥെയൊസ് 3:1 വായിക്കുക.] സമ്മർദം ഏതെല്ലാം വിധങ്ങളിൽ നമ്മെ ബാധിക്കുന്നു, അതിനെ എങ്ങനെ വരുതിയിൽനിറുത്താം എന്നിങ്ങനെയുള്ള വിവരങ്ങളാണ് ഈ ലേഖനത്തിൽ.”