മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ജനുവരി – മാർച്ച്
പ്രദേശത്തെ ആളുകളെ ഞെട്ടിച്ച ഏതെങ്കിലും ഒരു സംഭവം പരാമർശിച്ചിട്ട് ഇപ്രകാരം പറയുക: “ആളുകൾ ദുഷ്കൃത്യങ്ങൾ ചെയ്യുന്നത് എന്തുകൊണ്ടെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] എന്നാൽ പ്രത്യാശയ്ക്കുള്ള കാരണങ്ങൾ ദൈവം നൽകുന്നുണ്ട്. അതു സംബന്ധിച്ച് തിരുവെഴുത്തുകൾ പറയുന്നതു ഞാൻ കാണിച്ചുതരട്ടേ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ 2 പത്രോസ് 3:13 വായിക്കുക.] ദുഷ്ടതയുടെ കാരണം എന്താണെന്നും ദുഷ്കൃത്യങ്ങൾക്ക് ദൈവം എങ്ങനെ പെട്ടെന്നുതന്നെ അറുതിവരുത്തുമെന്നും ഈ മാസിക വിശദീകരിക്കുന്നു.”
ഉണരുക! ജനുവരി – മാർച്ച്
“വിവാഹ ഇണയാലും രാഷ്ട്രീയ നേതാക്കളാലും മറ്റുള്ളവരാലും ആളുകൾ വഞ്ചിക്കപ്പെടുന്നതിനെക്കുറിച്ച് മിക്കപ്പോഴും നാം കേൾക്കാറുണ്ട്. ആശ്രയിക്കാൻ കൊള്ളാവുന്ന ആളുകളെ കണ്ടെത്തുക ഏറെ ബുദ്ധിമുട്ടായിത്തീരുകയാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ സ്ഥിതിവിശേഷത്തെക്കുറിച്ച് നമ്മുടെ സ്രഷ്ടാവ് എത്ര കൃത്യമായി മുൻകൂട്ടിപ്പറഞ്ഞിരുന്നുവെന്ന് ഞാൻ കാണിച്ചുതരട്ടേ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ 2 തിമൊഥെയൊസ് 3:1-5 വായിക്കുക.] എന്നാൽ ആശ്രയയോഗ്യരായ ആളുകളെ ഇപ്പോഴും കണ്ടെത്താനാകും. അതു സംബന്ധിച്ച് ഈ മാസിക വിശദീകരിക്കുന്നു.”