മാതൃകാവതരണങ്ങൾ
ഉണരുക! ജനുവരി – മാർച്ച്
“ഇക്കാലത്ത് കുടുംബങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആളുകളോട് സംസാരിക്കുകയാണ് ഞങ്ങൾ. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകണമെങ്കിൽ എന്തു ചെയ്യണം? (പ്രതികരിക്കാൻ അനുവദിക്കുക.) പ്രയോജനകരമാണെന്ന് പലരും തിരിച്ചറിഞ്ഞിട്ടുള്ള ഒരു തിരുവെഴുത്തുതത്ത്വം താങ്കൾക്കു കാണിച്ചുതരട്ടേ? (വീട്ടുകാരന് താത്‌പര്യമാണെങ്കിൽ പ്രവൃത്തികൾ 20:35ബി വായിക്കുക.) ആളുകൾ അവരവരുടെ കാര്യം മാത്രം ചിന്തിക്കുന്ന ഈ ലോകത്തിൽ നിസ്സ്വാർഥരായിരിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നത് അത്ര എളുപ്പമല്ല. പരിഗണനയുള്ളവരായി മക്കളെ വളർത്തിക്കൊണ്ടുവരാൻ എങ്ങനെ കഴിയും? ചില പ്രായോഗിക നിർദേശങ്ങൾ ഈ ലേഖനത്തിലുണ്ട്.”