മാതൃകാവതരണങ്ങൾ
സെപ്റ്റംബറിലെ ആദ്യ ശനിയാഴ്ച ബൈബിളധ്യയനം ആരംഭിക്കാൻ
ശ്രദ്ധിക്കാൻ മനസ്സുകാണിക്കുന്ന വീട്ടുകാരനോട് ഇങ്ങനെ പറയാം: “യേശുവിനെ ഒരു നല്ല മനുഷ്യനായി കരുതി പലരും ആദരിക്കുന്നുണ്ട്. യേശു ആരായിരുന്നെന്നാണ് താങ്കൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] യേശു വാസ്തവത്തിൽ എവിടെനിന്നുള്ളവനാണെന്ന് പറയുന്ന ഒരു വേദഭാഗം ഞാൻ കാണിക്കട്ടേ? വീട്ടുകാരൻ താത്പര്യം കാണിക്കുന്നെങ്കിൽ കൊലോസ്യർ 1:15, 16 വായിക്കുക. തുടർന്ന്, ജൂലൈ - സെപ്റ്റംബർ വീക്ഷാഗോപുരം മാസികയുടെ ഒരു കോപ്പി അദ്ദേഹത്തിനു കൊടുത്തിട്ട് 28-ാം പേജിലെ ആദ്യ ഉപതലക്കെട്ടിനു കീഴിലുള്ള വിവരങ്ങൾ ഒരുമിച്ച് പരിചിന്തിക്കുക. മാസികകൾ സമർപ്പിച്ചശേഷം അടുത്ത ചോദ്യം ചർച്ചചെയ്യാൻ മടങ്ങിവരാമെന്ന് പറയുക.
വീക്ഷാഗോപുരം ജൂലൈ – സെപ്റ്റംബർ
“ലോകത്തിന്റെ പല ഭാഗങ്ങളിലും ചൂതാട്ടത്തിന് പ്രിയമേറിവരികയാണ്. ചൂതാട്ടത്തെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] ഇക്കാര്യത്തിൽ നമ്മെ വഴിനയിക്കേണ്ട ഒരു തത്ത്വം ഞാൻ കാണിച്ചുതരട്ടെ? [വീട്ടുകാരന് താത്പര്യമാണെങ്കിൽ പുറപ്പാടു 20:17 വായിക്കുക.] ചൂതാട്ടം സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം ഈ ലേഖനം കാണിച്ചുതരും.” 30-ാം പേജിലെ ലേഖനം കാണിച്ചുകൊടുക്കുക.
ഉണരുക! ജൂലൈ - സെപ്റ്റംബർ
“നമ്മുടെ ജീവിതത്തിൽ ഉണ്ടാകാവുന്ന ഏറ്റവും ദുഃഖകരമായ ഒരു അനുഭവമാണ് നമ്മൾ സ്നേഹിക്കുന്ന ഒരാളുടെ വിയോഗം. ശരിയല്ലേ? [പ്രതികരിക്കാൻ അനുവദിക്കുക.] പലർക്കും ആശ്വാസം നൽകിയിട്ടുള്ള ഒരു ഉപദേശം ഞാൻ വായിച്ചുകേൾപ്പിക്കട്ടേ? [വീട്ടുകാരൻ സമ്മതിച്ചാൽ സങ്കീർത്തനം 55:22 വായിച്ചുകേൾപ്പിക്കുക.] നമ്മുടെ ഭാരം നമുക്ക് എങ്ങനെ ദൈവത്തിന്റെമേൽ വെക്കാൻ സാധിക്കും? വേർപാടിന്റെ ദുഃഖവുമായി പൊരുത്തപ്പെടാൻ സഹായിക്കുന്ന ചില പ്രായോഗിക പടികൾ ഈ മാസികയിലുണ്ട്.”