മാതൃകാവതരണങ്ങൾ
സെപ്റ്റംബറിലെ ആദ്യശനിയാഴ്ച ബൈബിളധ്യയനം ആരംഭിക്കാൻ
“കൂട്ടുകാർ വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല, ശരിയല്ലേ? ഒരു സുഹൃത്തിന് അവശ്യം ഉണ്ടായിരിക്കേണ്ട ഗുണം ഏതാണെന്നാണ് നിങ്ങൾക്കു തോന്നുന്നത്? (പ്രതികരിക്കാൻ അനുവദിക്കുക.) നമ്മുടെ സുഹൃത്തുക്കളെ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കേണ്ടത് എന്തുകൊണ്ടെന്ന് അറിയാൻ ചില തിരുവെഴുത്തുതത്ത്വങ്ങൾ ഞാൻ കാണിച്ചുതരട്ടെ?” വീട്ടുകാരന് താത്പര്യമെങ്കിൽ ജൂലൈ - സെപ്റ്റംബർ വീക്ഷാഗോപുരത്തിന്റെ ഒരു പ്രതി നൽകിയിട്ട് പേജ് 18-ലെ ആദ്യ ഉപതലക്കെട്ടിന് കീഴെയുള്ള വിവരങ്ങൾ വായിച്ചു ചർച്ച ചെയ്യുക. വീട്ടുകാരൻ അനുവദിക്കുന്നപക്ഷം ഒരു തിരുവെഴുത്തെങ്കിലും വായിക്കാനാകും. മാസികകൾ സമർപ്പിച്ചിട്ട്, അടുത്ത ചോദ്യം പരിചിന്തിക്കുന്നതിനായി മടങ്ങിച്ചെല്ലാമെന്ന് പറയുക.
വീക്ഷാഗോപുരം ജൂലൈ – സെപ്റ്റംബർ
“ചരിത്രത്തിലെ മഹാന്മാരായ വ്യക്തികളിൽനിന്ന് നമുക്ക് ഏറെ കാര്യങ്ങൾ പഠിക്കാനാകും, ശരിയല്ലേ? (പ്രതികരിക്കാൻ അനുവദിക്കുക.) ‘ദൈവത്തിന്റെ സ്നേഹിതൻ’ എന്ന് ഒരേയൊരു വ്യക്തിയെയാണ് ബൈബിൾ പരാമർശിച്ചിരിക്കുന്നത്. ആ മഹാനെക്കുറിച്ചു പറയുന്ന ഒരു തിരുവെഴുത്ത് ഞാൻ വായിക്കട്ടെ? (വീട്ടുകാരനു സമ്മതമെങ്കിൽ യാക്കോബ് 2:23 വായിക്കുക.) ദൈവം അബ്രാഹാമിനെ തന്റെ സ്നേഹിതനായി കണക്കാക്കിയത് എന്തുകൊണ്ടാണെന്നും അദ്ദേഹത്തിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകുമെന്നും ഈ മാസിക വിശദീകരിക്കുന്നു.”