മാതൃകാവതരണങ്ങൾ
ജൂലൈയിലെ ആദ്യ ശനിയാഴ്ച ബൈബിളധ്യയനം ആരംഭിക്കാൻ
“ദുഷ്കരമായ ഈ നാളുകളിൽ, കുടുംബജീവിതത്തെ സമ്മർദത്തിലാഴ്ത്തുന്ന പല വെല്ലുവിളികളും നാം നേരിടുന്നു. കുടുംബജീവിതം സന്തുഷ്ടമാക്കാൻ നമ്മെ സഹായിക്കുന്ന ആശ്രയയോഗ്യമായ മാർഗനിർദേശങ്ങൾ എവിടെ കണ്ടെത്താനാകുമെന്നാണ് നിങ്ങൾക്കു തോന്നുന്നത്?” പ്രതികരിക്കാൻ അനുവദിക്കുക. കൂടുതൽ ചർച്ചയ്ക്ക് താത്പര്യമാണെങ്കിൽ ജൂലൈ - സെപ്റ്റംബർ ലക്കം വീക്ഷാഗോപുരത്തിന്റെ ഒരു പ്രതി വീട്ടുകാരനു നൽകുക. എന്നിട്ട് 14, 15 പേജുകളിലെ ഏതെങ്കിലും ഒരു ചോദ്യത്തിനു കീഴിലുള്ള വിവരങ്ങൾ വായിച്ചു ചർച്ച ചെയ്യുക. പരാമർശിച്ചിരിക്കുന്ന ഒരു തിരുവെഴുത്തെങ്കിലും വായിക്കാനാകും. മാസികകൾ സമർപ്പിച്ചിട്ട്, മറ്റൊരു ചോദ്യം ചർച്ച ചെയ്യാനായി മടക്കസന്ദർശനം ക്രമീകരിക്കുക.
വീക്ഷാഗോപുരം ജൂലൈ - സെപ്റ്റംബർ
“അടുത്തകാലത്തായി അർമ്മഗെദ്ദോൻ എന്ന വിഷയത്തെ ചുറ്റിപ്പറ്റി വളരെയേറെ ചർച്ചകൾ നടന്നിട്ടുണ്ട്. അത് ഒഴിവാക്കാൻ മനുഷ്യവർഗത്തിന് എന്തെങ്കിലും ചെയ്യാനാകുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ‘അർമ്മഗെദ്ദോൻ’ എന്ന വാക്ക് എവിടെനിന്നാണ് വന്നിരിക്കുന്നതെന്ന് ഞാൻ കാണിച്ചുതരട്ടെ? [വീട്ടുകാരന് സമ്മതമാണെങ്കിൽ വെളിപാട് 16:16 വായിക്കുക. അതിനുശേഷം മാസികയുടെ വിഷയം കാണിക്കുക.] ഈ ചോദ്യങ്ങൾക്ക് ബൈബിൾ നൽകുന്ന ഉത്തരം ഈ മാസികയിൽ വിശദീകരിക്കുന്നുണ്ട്.”
ഉണരുക! ജൂലൈ - സെപ്റ്റംബർ
“ഇന്റർനെറ്റിലൂടെ ആശയവിനിമയം നടത്താൻ പലർക്കും വലിയ ഇഷ്ടമാണ്. എന്നാൽ ഇതിൽ എന്തെങ്കിലും അപകടം പതിയിരിപ്പുള്ളതായി നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഇന്റർനെറ്റ് സുരക്ഷിതമായി ഉപയോഗിക്കാൻ നമ്മെ സഹായിക്കുന്ന തത്ത്വങ്ങൾ തിരുവെഴുത്തുകളിലുണ്ട്. വളരെ പ്രയോജനകരമെന്നു തെളിഞ്ഞിട്ടുള്ള അത്തരമൊരു നിർദേശം ഞാൻ കാണിച്ചുതരട്ടെ? [വീട്ടുകാരൻ താത്പര്യം കാണിക്കുന്നെങ്കിൽ 29-32 പേജുകളിൽ കൊടുത്തിരിക്കുന്ന ഒരു ചോദ്യം ചർച്ച ചെയ്യുക. പരാമർശിച്ചിരിക്കുന്ന ഒരു തിരുവെഴുത്തെങ്കിലും വായിക്കുക.] ഇന്റർനെറ്റിലൂടെയുള്ള ആശയവിനിമയത്തിൽ പതിയിരിക്കുന്ന ചതിക്കുഴികൾ മനസ്സിലാക്കാനും അവ ഒഴിവാക്കാനും ഈ മാസിക നിങ്ങളെ സഹായിക്കും.”