ബൈബിൾ സന്ദേശം ലഘുപത്രിക ഉപയോഗപ്പെടുത്താവുന്ന ഒരു വിധം
നമ്മുടെ പ്രദേശത്തുള്ള അനേകർക്കും, വിശേഷാൽ അക്രൈസ്തവ മതങ്ങളിൽപ്പെട്ടവർക്ക്, ബൈബിളിനെക്കുറിച്ച് ഒന്നുംതന്നെ അറിയില്ല. അത്തരക്കാർക്ക് ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിൽനിന്ന് അധ്യയനം എടുക്കുമ്പോൾ ചില പ്രസാധകർ ബൈബിൾ സന്ദേശം ലഘുപത്രിക കൂടെ ഉപയോഗിക്കാറുണ്ട്; ബൈബിളിനെക്കുറിച്ചുള്ള ഒരു ആകമാന വീക്ഷണം ലഭിക്കാൻ വിദ്യാർഥികളെ അത് സഹായിക്കും. ഉദാഹരണത്തിന് ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലെ 3-ാം അധ്യായം പരിചിന്തിക്കുമ്പോൾ ഒരു സഹോദരൻ ആ ലഘുപത്രികയുടെ 1-ാമത്തെ ഭാഗം പരിചയപ്പെടുത്തുന്നു. പിന്നീടങ്ങോട്ട് ഓരോ അധ്യയനത്തിനുശേഷവും പത്രികയുടെ അതതുഭാഗങ്ങൾ പരിചിന്തിക്കാറുണ്ട്. ബൈബിളിനെപ്പറ്റി കാര്യമായി ഒന്നും അറിയാത്ത ആരെങ്കിലുമായി നിങ്ങൾ അധ്യയനം നടത്തുന്നുണ്ടോ? “രക്ഷ പ്രാപിക്കുന്നതിന് . . . ജ്ഞാനിയാക്കാൻ പര്യാപ്തമായ തിരുവെഴുത്തുകൾ” പഠിക്കാൻ ആ വ്യക്തിയെ സഹായിക്കുന്നതിന് ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തോടൊപ്പം ബൈബിൾ സന്ദേശം ലഘുപത്രികയും ഉപയോഗിക്കുക.—2 തിമൊ. 3:15.