മാതൃകാവതരണങ്ങൾ
നവംബറിലെ ആദ്യ ശനിയാഴ്ച ബൈബിളധ്യയനം ആരംഭിക്കാൻ
“നമ്മുടെയെല്ലാം ബന്ധുമിത്രാദികളിൽ ആരെങ്കിലും മരിച്ചുപോയിട്ടുണ്ട്. നമുക്ക് ഇനി എന്നെങ്കിലും അവരെ കാണാനാകുമോ? [പ്രതികരിക്കാൻ അനുവദിക്കുക.] എന്നാൽ ആശ്വാസദായകമായ ഒരു സന്ദേശം ഞാൻ വിശുദ്ധ തിരുവെഴുത്തുകളിൽനിന്നു കാണിച്ചുതരട്ടേ?” വീട്ടുകാരൻ അനുവദിക്കുന്നെങ്കിൽ, ഒക്ടോബർ-ഡിസംബർ ലക്കം വീക്ഷാഗോപുരത്തിന്റെ 20-ാം പേജിലെ ആദ്യ ഉപതലക്കെട്ടിൻകീഴിലെ വിവരങ്ങൾ വായിച്ച് ചർച്ച ചെയ്യുക. മാസികകൾ സമർപ്പിച്ചശേഷം അടുത്ത ചോദ്യം ചർച്ചചെയ്യാൻ മടങ്ങിവരാമെന്ന് പറയുക.
വീക്ഷാഗോപുരം ഒക്ടോബർ – ഡിസംബർ
“കുട്ടികൾ ഉണ്ടായിരിക്കുന്നത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവങ്ങളിൽ ഒന്നാണ്. എന്നാൽ, ഒരു കുട്ടിയുടെ ജനനത്തോടെ വന്നുചേരുന്ന വെല്ലുവിളികളെ മാതാപിതാക്കൾക്ക് എങ്ങനെ തരണംചെയ്യാം? [പ്രതികരിക്കാൻ അനുവദിക്കുക.] സഹായകമായ ഒരു തിരുവെഴുത്തു ഞാൻ കാണിച്ചുതരട്ടേ? [വീട്ടുകാരനു താത്പര്യമാണെങ്കിൽ 1 കൊരിന്ത്യർ 13:4, 5 വായിക്കുക.] മാറിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ സഹായകമായ ചില പ്രായോഗിക നിർദേശങ്ങൾ ഈ ലേഖനത്തിലുണ്ട്.” “കുഞ്ഞിന്റെ ജനനം ദാമ്പത്യത്തിലെ വഴിത്തിരിവ്” എന്ന ലേഖനത്തിലേക്കു ശ്രദ്ധക്ഷണിക്കുക.
ഉണരുക! ഒക്ടോബർ – ഡിസംബർ
“താൻ ആരാണ്, താൻ എങ്ങനെയുള്ള വ്യക്തിയായിരിക്കണം എന്നതു സംബന്ധിച്ച് മിക്ക കൗമാരപ്രായക്കാർക്കും ഒന്നുംതന്നെ അറിയില്ല. നമുക്ക് അവരെ എങ്ങനെ സഹായിക്കാനാകും? [പ്രതികരിക്കാൻ അനുവദിക്കുക.] ഇക്കാര്യത്തിൽ ബാധകമാകുന്ന ഒരു പ്രധാനപ്പെട്ട തത്ത്വം ഞാൻ തിരുവെഴുത്തിൽനിന്നു കാണിച്ചുതരട്ടേ? [വീട്ടുകാരൻ അനുവദിക്കുന്നെങ്കിൽ 1 കൊരിന്ത്യർ 9:26 വായിക്കുക] ഈ തിരുവെഴുത്തു പറയുന്നതുപോലെ യുവാക്കൾ തങ്ങളുടെ ജീവിതം ശരിയായ വഴിക്കു കൊണ്ടുപോകാൻ നമ്മളും ആഗ്രഹിക്കുന്നു. എന്നാൽ, അവർ തങ്ങളെത്തന്നെ മനസ്സിലാക്കണം; അതു വളരെ പ്രധാനമാണ്. നമ്മുടെ യുവപ്രായക്കാരെ സഹായിക്കുന്ന ചില പ്രായോഗിക നിർദേശങ്ങളടങ്ങിയ ഒരു ലേഖനമാണിത്.” 26-ാം പേജിലെ ലേഖനം വിശേഷവത്കരിക്കുക.