മാതൃകാവതരണങ്ങൾ
ഉണരുക! ഒക്ടോബർ – ഡിസംബർ
“സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കൾ കഴിച്ച് ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകൾക്കാണ് രോഗങ്ങൾ പിടിപെടുന്നത്. നമ്മുടെ ഈ പ്രദേശത്ത് കിട്ടുന്ന ആഹാരസാധനങ്ങൾ സുരക്ഷിതമാണെന്ന് താങ്കൾക്കു തോന്നുന്നുണ്ടോ? (പ്രതികരിക്കാൻ അനുവദിക്കുക.) ഭക്ഷ്യജന്യ രോഗങ്ങളിൽനിന്ന് നമ്മുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള നാലുവഴികൾ ഈ മാസികയിൽ വിവരിച്ചിട്ടുണ്ട്. ആരോഗ്യദായകമായ ഭക്ഷണം എല്ലാവർക്കും സുലഭമായി ലഭിക്കുന്ന ഒരു കാലം താമസിയാതെ വരുമെന്ന തിരുവെഴുത്ത് വാഗ്ദാനവും ഇതിൽ കാണാം. ആ തിരുവെഴുത്ത് ഞാൻ കാണിച്ചുതരട്ടെ?” വീട്ടുകാരൻ സമ്മതിച്ചാൽ സങ്കീർത്തനം 104:14, 15 വായിക്കുക.