മാതൃകാവതരണങ്ങൾ
ജനുവരിയിലെ ആദ്യശനിയാഴ്ച ബൈബിളധ്യയനം ആരംഭിക്കാൻ
“നമ്മുടെ സ്രഷ്ടാവിന് ഒരു പേരുണ്ടോ? (പ്രതികരിക്കാൻ അനുവദിക്കുക.) ഇതേക്കുറിച്ച് ശ്രദ്ധേയമായ ചില വിവരങ്ങൾ ഞാൻ കാണിച്ചുതരട്ടേ?” വീട്ടുകാരന് താത്പര്യമാണെങ്കിൽ ജനുവരി – മാർച്ച് വീക്ഷാഗോപുരം അദ്ദേഹത്തിനു നൽകിയിട്ട്, അവസാന പേജിലെ ലേഖനത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക. ആദ്യത്തെ ഉപശീർഷകത്തിനു കീഴിലുള്ള വിവരങ്ങൾ ചർച്ച ചെയ്യുക. ഒരു തിരുവെഴുത്തെങ്കിലും വായിക്കുക. മാസികകൾ സമർപ്പിച്ചശേഷം അടുത്ത ചോദ്യം ചർച്ച ചെയ്യാനായി മടങ്ങിച്ചെല്ലാൻ ക്രമീകരിക്കുക.
വീക്ഷാഗോപുരം ജനുവരി – മാർച്ച്
“ലോകാവസാനത്തെക്കുറിച്ച് പലരും സംസാരിക്കുന്നുണ്ട്. വാസ്തവത്തിൽ, നമ്മൾ ലോകാവസാനത്തെ പേടിക്കേണ്ടതുണ്ടോ? (പ്രതികരിക്കാൻ അനുവദിക്കുക.) ഇതേക്കുറിച്ച് തിരുവെഴുത്തുകൾ എന്തു പറയുന്നുവെന്ന് ഞാൻ കാണിച്ചുതരട്ടേ? (വീട്ടുകാരൻ അനുവദിക്കുന്നെങ്കിൽ 1 യോഹന്നാൻ 2:17 വായിക്കുക.) ലോകാവസാനത്തെക്കുറിച്ച് ആളുകൾ ചോദിക്കാറുള്ള നാലുചോദ്യങ്ങൾക്ക് ഈ മാസിക ഉത്തരം തരും.”