മാതൃകാവതരണങ്ങൾ
ഏപ്രിലിലെ ആദ്യശനിയാഴ്ച ബൈബിളധ്യയനം ആരംഭിക്കാൻ
“സന്തോഷം നിറഞ്ഞ, അർഥപൂർണമായ ജീവിതം ആഗ്രഹിക്കുന്നവരാണ് നാമെല്ലാം. ദൈവത്തെ ശരിയായി ആരാധിച്ചാൽ സന്തോഷം ലഭിക്കുമെന്ന വസ്തുതയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. വീട്ടുകാരനു താത്പര്യമെങ്കിൽ മത്തായി 5:3 വായിക്കുക.] നമ്മുടെ ആരാധനയെ ദൈവം എങ്ങനെ വീക്ഷിക്കുന്നു എന്ന് ഈ മാസിക വിശദീകരിക്കുന്നു.” വീട്ടുകാരന് താത്പര്യമുണ്ടെങ്കിൽ ഏപ്രിൽ - ജൂൺ വീക്ഷാഗോപുരത്തിന്റെ ഒരു പ്രതി നൽകിയിട്ട് 16-ാം പേജിലെ ആദ്യത്തെ ഉപതലക്കെട്ടിനു കീഴിലുള്ള വിവരങ്ങൾ വായിച്ചു ചർച്ച ചെയ്യുക; പരാമർശിച്ചിരിക്കുന്ന ഒരു തിരുവെഴുത്തെങ്കിലും വായിക്കുക. മാസികകൾ സമർപ്പിച്ചിട്ട്, അടുത്ത ചോദ്യം ഉപയോഗിച്ച് മടക്കസന്ദർശനം ക്രമീകരിക്കുക.
വീക്ഷാഗോപുരം ഏപ്രിൽ – ജൂൺ
“ലൈംഗികതയെക്കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാട് അടിക്കടി മാറിക്കൊണ്ടിരിക്കുന്നു. ധാർമികത സംബന്ധിച്ച ബൈബിൾ നിലവാരങ്ങൾ പഴഞ്ചനാണെന്നും ഒരു കൂച്ചുവിലങ്ങാണെന്നും നിങ്ങൾക്ക് തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ നിലവാരങ്ങൾ ആരിൽനിന്നുള്ളതാണ് എന്ന് കാണിക്കുന്ന ഒരു തിരുവെഴുത്ത് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. [വീട്ടുകാരന് താത്പര്യം ഉണ്ടെങ്കിൽ 2 തിമൊഥെയൊസ് 3:16 വായിച്ചിട്ട് 20-ാം പേജിലെ ലേഖനം കാണിക്കുക.] ലൈംഗികതയെക്കുറിച്ച് ആളുകൾ സാധാരണ ചോദിക്കാറുള്ള പത്തുചോദ്യങ്ങൾക്ക് ബൈബിൾ നൽകുന്ന ഉത്തരം ഈ ലേഖനത്തിലുണ്ട്. ബൈബിൾ നിലവാരങ്ങൾ നമുക്ക് പ്രയോജനം ചെയ്യുന്നത് എങ്ങനെയെന്നും ഇതു വിശദീകരിക്കുന്നു.”
ഉണരുക! ഏപ്രിൽ – ജൂൺ
“കൈക്കൂലിയും മറ്റു തരത്തിലുള്ള വഞ്ചനകളും ബിസിനെസ് ലോകത്ത് ഇന്ന് ഒരു സ്ഥിരം സംഭവമാണ്. കുറച്ചൊക്കെ തട്ടിപ്പുംവെട്ടിപ്പും കാണിച്ചാലേ ബിസിനെസിൽ വിജയിക്കാനാകൂ എന്നാണ് ചിലർ കരുതുന്നത്. എന്താണ് നിങ്ങളുടെ അഭിപ്രായം? [പ്രതികരിക്കാൻ അനുവദിക്കുക.] ശ്രദ്ധേയമായ ഒരു തിരുവെഴുത്ത് ഞാൻ വായിച്ചു കേൾപ്പിക്കട്ടേ? [അനുവദിക്കുന്നെങ്കിൽ സദൃശവാക്യങ്ങൾ 20:17 വായിക്കുക.] സത്യസന്ധരായി ജീവിക്കാനാകും എന്നു പറയുന്നത് എന്തുകൊണ്ടെന്ന് ഈ മാസിക വിശദീകരിക്കുന്നു.”