നമ്മുടെ ഔദ്യോഗിക വെബ്സൈറ്റ്—വ്യക്തിപരവും കുടുംബപരവും ആയ പഠനത്തിന്
പുതിയ മാസികകൾ ഇന്റർനെറ്റിൽ വായിക്കുക: വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ അച്ചടിച്ച പ്രതികൾ സഭയിൽ ലഭിക്കുന്നതിന് ആഴ്ചകൾക്കു മുമ്പുതന്നെ അവ ഇന്റർനെറ്റിൽനിന്ന് വായിക്കാവുന്നതാണ്; മാസികകളുടെ ഓഡിയോ റെക്കോർഡിങ്ങുകൾ (മലയാളത്തിൽ ലഭ്യമല്ല.) കേൾക്കാനും കഴിയും.—“പ്രസിദ്ധീകരണങ്ങൾ/മാസികകൾ” എന്നതിൽ നോക്കുക.
വെബ്സൈറ്റിൽ മാത്രം ലഭ്യമായ വിവരങ്ങൾ: “നമ്മുടെ യുവജനങ്ങൾക്ക്,” “എന്റെ ബൈബിൾപ്പാഠങ്ങൾ,” “കുടുംബ അവലോകനത്തിന്,” “യുവജനങ്ങൾ ചോദിക്കുന്നു” തുടങ്ങിയ ചില പരമ്പരകൾ ഇനി വെബ്സൈറ്റിൽ മാത്രമേ ലഭ്യമാകൂ. ഇന്റർനെറ്റിൽ ലഭിക്കുന്ന ഇത്തരം വിവരങ്ങൾ നിങ്ങളുടെ വ്യക്തിപരവും കുടുംബപരവും ആയ പഠനത്തിന് ഉപയോഗിക്കാവുന്നതാണ്.—“ബൈബിൾ പഠിപ്പിക്കലുകൾ/കുട്ടികൾ” (“Bible Teachings/Children”) അല്ലെങ്കിൽ “ബൈബിൾ പഠിപ്പിക്കലുകൾ/കൗമാരക്കാർ” (“Bible Teachings/Teenagers”) എന്നതിൽ നോക്കുക. (മലയാളത്തിൽ ലഭ്യമല്ല.)
ഏറ്റവും പുതിയ വാർത്തകൾ: ലോകവ്യാപക വേലയുടെ പുരോഗതി എടുത്തുകാണിക്കുന്ന പ്രോത്സാഹജനകമായ റിപ്പോർട്ടുകളും അനുഭവങ്ങളും വീഡിയോകളും ഈ വെബ്സൈറ്റിലുണ്ട്. ചില റിപ്പോർട്ടുകൾ ദുരന്തങ്ങളെയും പീഡനങ്ങളെയും സംബന്ധിച്ചുള്ളതാണ്. അവയെ നേരിടുന്ന നമ്മുടെ സഹോദങ്ങൾക്കുവേണ്ടി പ്രത്യേകം പ്രാർഥിക്കാൻ അങ്ങനെ നമുക്കു സാധിക്കും. (യാക്കോ. 5:16)—“വാർത്തകൾ” (“News”) എന്നതിൽ നോക്കുക. (മലയാളത്തിൽ ലഭ്യമല്ല.)
ഓൺലൈൻ ലൈബ്രറി ഉപയോഗിച്ച് ഗവേഷണം നടത്തുക: ചില ഭാഷകളിൽ ഈ ലൈബ്രറി ലഭ്യമാണ്. ഒരു കമ്പ്യൂട്ടറോ മൊബൈലോ മറ്റോ ഉപയോഗിച്ച്, ഇന്റർനെറ്റിൽനിന്ന് ദിനവാക്യം വായിക്കുകയോ ഈയിടെ പുറത്തിറങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം നടത്തുകയോ ചെയ്യുന്നതിന് ഇത് ഉപകരിക്കും.—“പ്രസിദ്ധീകരണങ്ങൾ/ഓൺലൈൻ ലൈബ്രറി” (“Publications/Online Library”) എന്നതിൽ നോക്കുക. അല്ലെങ്കിൽ ഇന്റർനെറ്റ് ബ്രൗസറിൽ, വെബ്സൈറ്റിന്റെ വിലാസം രേഖപ്പെടുത്തേണ്ട ഭാഗത്ത് www.wol.jw.org എന്ന് എഴുതുക.
[4-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഉപയോഗിച്ചുനോക്കൂ
1 ചിത്രത്തിലോ “ഡൗൺലോഡ്” (“Download”) എന്ന ലിങ്കിലോ അമർത്തുക. ചിത്രം പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപ്പെടും. അത് പ്രിന്റുചെയ്ത് നിങ്ങളുടെ കുട്ടിക്ക് പഠിക്കാനായി കൊടുക്കാവുന്നതാണ്.
2 വീഡിയോ കാണുന്നതിന് അസ്ത്രചിഹ്നത്തിൽ അമർത്തുക.