നമ്മുടെ ഔദ്യോഗിക വെബ്സൈറ്റ്—ശുശ്രൂഷയിൽ ഉപയോഗിക്കുന്നതിന്
വെബ്സൈറ്റ് ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക: യഹോവയുടെ സാക്ഷികളോട് നേരിട്ടു സംസാരിക്കാനോ നമ്മുടെ പ്രസിദ്ധീകരണം സ്വീകരിക്കാനോ മടിക്കുന്ന ചിലർ തങ്ങളുടെ വീടിന്റെ സ്വകാര്യതയിൽ നമ്മെക്കുറിച്ച് jw.org-ൽ പരതിയേക്കാം. അതുകൊണ്ട് ഉചിതമായ എല്ലാ അവസരങ്ങളിലും നമ്മുടെ വെബ്സൈറ്റിനെക്കുറിച്ച് മറ്റുള്ളവരോട് പറയുക.
ഉത്തരങ്ങൾ നൽകാൻ: ഒരു വീട്ടുകാരനോ താത്പര്യക്കാരനോ പരിചയക്കാരനോ ചിലപ്പോൾ യഹോവയുടെ സാക്ഷികളെയോ നമ്മുടെ വിശ്വാസങ്ങളെയോ കുറിച്ച് ചോദിച്ചേക്കാം. മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് അപ്പോൾത്തന്നെ ആ വ്യക്തിക്ക് ഉത്തരം കൊടുക്കാനാകും. പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ബൈബിളിൽനിന്ന് നേരിട്ടു വായിക്കുന്നതാണ് ഉചിതം. ഇന്റർനെറ്റുള്ള ഒരു ഉപകരണം നിങ്ങളുടെ പക്കൽ ഇല്ലെങ്കിൽ jw.org-ൽനിന്ന് അദ്ദേഹത്തിനുതന്നെ ഉത്തരം കണ്ടെത്താൻ എങ്ങനെ കഴിയുമെന്ന് വിശദീകരിച്ചു കൊടുക്കുക.—“ബൈബിൾ പഠിപ്പിക്കലുകൾ/ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും” (“Bible Teachings/Bible Questions Answered”) അല്ലെങ്കിൽ “ഞങ്ങളെക്കുറിച്ച്/പലപ്പോഴും ചോദിക്കാറുള്ള ചോദ്യങ്ങൾ” (“About Us/Frequently Asked Questions”) എന്നതിൽ നോക്കുക. (മലയാളത്തിൽ ലഭ്യമല്ല.)
നിങ്ങൾക്ക് അറിയാവുന്ന ആർക്കെങ്കിലും ഒരു ലേഖനമോ പ്രസിദ്ധീകരണമോ അയയ്ക്കാം: ഇ-മെയിലിനോടൊപ്പം, ഡൗൺലോഡു ചെയ്ത പിഡിഎഫ് അല്ലെങ്കിൽ ഇ-പബ് ഫയൽ അനുബന്ധമായി അയയ്ക്കാവുന്നതാണ്. പ്രസിദ്ധീകരണത്തിന്റെ ഓഡിയോ പതിപ്പ് സിഡി-യിലേക്ക് ഡൗൺലോഡു ചെയ്യുകയുമാകാം. സ്നാനമേറ്റിട്ടില്ലാത്ത ഒരു വ്യക്തിക്ക്, ഇലക്ട്രോണിക് രൂപത്തിലുള്ള ഒരു പുസ്തകമോ ലഘുപത്രികയോ മാസികയോ മുഴുവനായി നൽകിയാൽ അത് സമർപ്പണമായി റിപ്പോർട്ടു ചെയ്യാവുന്നതാണ്. നിങ്ങളുടെ പേര് വെളിപ്പെടുത്താതെ ഒന്നും അയയ്ക്കരുത്; ഒരുപാട് പ്രസിദ്ധീകരണങ്ങൾ ഒരുമിച്ച് അയയ്ക്കുകയും അരുത്. നമ്മുടെ ഫയലുകൾ മറ്റ് ഇന്റർനെറ്റ് വെബ്സൈറ്റുകളിൽ അപ്ലോഡു ചെയ്യാനും പാടില്ല.—“പ്രസിദ്ധീകരണങ്ങൾ” എന്നതിൽ നോക്കുക.
യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള പുതിയ വാർത്തകൾക്ക്: ലോകവ്യാപക വേലയുടെ വ്യാപ്തിയെയും നമ്മുടെ ക്രിസ്തീയൈക്യത്തെയും കുറിച്ച് മനസ്സിലാക്കാൻ ഈ വെബ്സൈറ്റ് ബൈബിൾവിദ്യാർഥികളെയും നാം ശുശ്രൂഷയിൽ കണ്ടുമുട്ടുന്നവരെയും സഹായിക്കും. (സങ്കീ. 133:1)—“വാർത്തകൾ” (“News”) എന്നതിൽ നോക്കുക. (മലയാളത്തിൽ ലഭ്യമല്ല.)
[5-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഉപയോഗിച്ചുനോക്കൂ
1 “പ്രസിദ്ധീകരണങ്ങൾ” എന്നതിനു കീഴിൽ, ഡൗൺലോഡു ചെയ്യാൻ കഴിയുന്ന വിവരങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഓഡിയോ രൂപത്തിലും അച്ചടിച്ച രൂപത്തിലും നിങ്ങൾക്ക് അവ ഡൗൺലോഡു ചെയ്യാൻ കഴിയും.
2 MP3 എന്ന ബട്ടൺ അമർത്തിയാൽ ലേഖനങ്ങളുടെ ഒരു പട്ടിക കാണാം. ലേഖനത്തിന്റെ ശീർഷകത്തിൽ അമർത്തിയാൽ അത് ഡൗൺലോഡു ചെയ്യാൻ സാധിക്കും; ▸ എന്ന ബട്ടൺ അമർത്തിയാൽ ഡൗൺലോഡു ചെയ്യാതെതന്നെ കേൾക്കാം.
3 മറ്റൊരു ഭാഷയിലുള്ള പ്രസിദ്ധീകരണം ഡൗൺലോഡു ചെയ്യാൻ കഴിയണമെങ്കിൽ ഈ പട്ടികയിൽനിന്ന് പ്രസ്തുത ഭാഷ തിരഞ്ഞെടുക്കുക.