നമ്മുടെ ഔദ്യോഗിക വെബ്സൈറ്റ്—മറ്റു ഭാഷക്കാരെ സഹായിക്കുന്നതിന്
നമ്മുടെ വെബ്സൈറ്റ് കാണിക്കുക: “സൈറ്റ് ഭാഷ” എന്ന പട്ടിക ഉപയോഗിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഭാഷയിൽ വെബ്സൈറ്റ് കാണാനാകുന്നത് എങ്ങനെയെന്ന് കാണിച്ചുകൊടുക്കുക. (ചില ഭാഷകളിൽ വെബ്സൈറ്റിന്റെ കുറച്ചു ഭാഗങ്ങൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.)
അദ്ദേഹത്തിന്റെ ഭാഷയിൽ വെബ് പേജ് കാണിക്കുക: ബൈബിൾ പഠിപ്പിക്കുന്നു പുസ്തകമോ സത്യം അറിയുക ലഘുലേഖയോ പോലെയുള്ള ഏതെങ്കിലും പ്രസിദ്ധീകരണത്തിന്റെ ഒരു വെബ് പേജ് കാണിക്കുക. “ഭാഷ” എന്ന പട്ടികയിൽനിന്ന് വീട്ടുകാരന്റെ ഭാഷ തിരഞ്ഞെടുക്കുക.
അദ്ദേഹത്തെ ഒരു ലേഖനം കേൾപ്പിക്കുക: അദ്ദേഹത്തിന്റെ ഭാഷയിൽ ലഭ്യമായ, ഓഡിയോ രൂപത്തിലുള്ള ഒരു ലേഖനം കേൾപ്പിക്കുക. മറ്റൊരു ഭാഷ പഠിക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? പ്രസിദ്ധീകരണങ്ങളിൽനിന്ന് വായിക്കുന്നതിനോടൊപ്പം ആ ഭാഷയിലുള്ള ഓഡിയോ റെക്കോർഡിങ് കേൾക്കുക. അങ്ങനെ, ആ ഭാഷയിൽ കൂടുതൽ പ്രാവീണ്യം നേടാൻ നിങ്ങൾക്കു കഴിയും.—“പ്രസിദ്ധീകരണങ്ങൾ/പുസ്തകങ്ങളും പത്രികകളും” എന്നതിലോ “പ്രസിദ്ധീകരണങ്ങൾ/മാസികകൾ” എന്നതിലോ നോക്കുക.
ബധിരരോട് സാക്ഷീകരിക്കുക: ബൈബിളിലെയോ ലഘുപത്രികയിലെയോ പുസ്തകത്തിലെയോ ഒരു അധ്യായം തിരഞ്ഞെടുത്തിട്ട് അതിന്റെ ആംഗ്യഭാഷാ വീഡിയോ ബധിരർക്ക് കാണിച്ചുകൊടുക്കുക; ലഘുലേഖകളുടെ ആംഗ്യഭാഷാ വീഡിയോകളും ഇപ്രകാരം ഉപയോഗിക്കാവുന്നതാണ്.—“പ്രസിദ്ധീകരണങ്ങൾ/ആംഗ്യഭാഷ”എന്നതിൽ നോക്കുക.
[6-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഉപയോഗിച്ചുനോക്കൂ
1 ഓഡിയോ റെക്കോർഡിങ് കേൾക്കാൻ (നിങ്ങളുടെ ഭാഷയിൽ ലഭ്യമാണെങ്കിൽ.) ▸ എന്ന ബട്ടൺ അമർത്തുക; “ഡൗൺലോഡ് സാധ്യതകൾ” എന്നതിനു കീഴിലുള്ള ബട്ടണുകളിൽ ഏതെങ്കിലുമൊന്ന് അമർത്തി, പ്രസിദ്ധീകരണം ഡൗൺലോഡു ചെയ്യുകയുമാകാം.
2 “ഭാഷ” എന്ന പട്ടികയിൽനിന്ന് മറ്റൊരു ഭാഷ തിരഞ്ഞെടുക്കുകയാണെങ്കിൽ ഈ പേജ് ആ ഭാഷയിൽ കാണാനാകും.
3 മറ്റൊരു ലേഖനമോ അധ്യായമോ വായിക്കാൻ, “അടുത്തത്” എന്ന ബട്ടൺ അല്ലെങ്കിൽ “ഉള്ളടക്കം” എന്നതിനു കീഴിലുള്ള ഒരു ലിങ്ക് അമർത്തുക.