മാതൃകാവതരണങ്ങൾ
ഫെബ്രുവരിയിലെ ആദ്യ ശനിയാഴ്ച ബൈബിളധ്യയനം ആരംഭിക്കാൻ
“ഇന്നുള്ള പ്രശ്നങ്ങളെല്ലാം ഉടൻ ഇല്ലാതാകുമെന്നും ഒരു നല്ല കാലം വരുമെന്നും പലരും വിചാരിക്കുന്നു. അങ്ങനെ സംഭവിക്കുമെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ ചോദ്യത്തിന് ഉത്തരം നൽകുന്ന ഒരു ബൈബിൾ വാക്യം ഞാൻ വായിച്ചുകേൾപ്പിക്കട്ടെ?” വീട്ടുകാരനു താത്പര്യമെങ്കിൽ സങ്കീർത്തനം 37:10, 11 വായിക്കുക. അതിനുശേഷം വീട്ടുകാരന് ജനുവരി - മാർച്ച് വീക്ഷാഗോപുരത്തിന്റെ ഒരു പ്രതി നൽകിയിട്ട് പേജ് 13-ലെ അവസാന ഉപതലക്കെട്ടിനു കീഴിലുള്ള വിവരങ്ങൾ വായിച്ചു ചർച്ചചെയ്യുക. മാസികകൾ സമർപ്പിച്ചിട്ട്, മടങ്ങിച്ചെല്ലുന്നതിനും 4-ാം ചോദ്യത്തിന്റെ ഉത്തരം ചർച്ചചെയ്യുന്നതിനും ഉള്ള ക്രമീകരണം ചെയ്യുക.
വീക്ഷാഗോപുരം ജനുവരി – മാർച്ച്
പേജ് 24-ലെ ലേഖനത്തിന്റെ ശീർഷകം കാണിച്ചിട്ട് ഇങ്ങനെ ചോദിക്കുക: “ഈ ചോദ്യത്തിന്റെ ഉത്തരം അറിയാമോ? [പ്രതികരിക്കാൻ അനുവദിക്കുക.] ബൈബിൾ നൽകുന്ന ഉത്തരം ഞാൻ താങ്കളെ വായിച്ചുകേൾപ്പിക്കട്ടെ? [വീട്ടുകാരനു താത്പര്യമെങ്കിൽ 1 യോഹന്നാൻ 5:19 വായിക്കുക.] ഈ വാക്യം പറയുന്നതനുസരിച്ച് ‘ദുഷ്ടൻ’ അഥവാ പിശാചാണ് ലോകത്തെ ഭരിക്കുന്നത്. ഇപ്പോൾ, ഇത് നിങ്ങളിൽ ചില സംശയങ്ങൾ ഉണർത്തിയേക്കാം. പിശാച് എങ്ങനെ ഉണ്ടായി? അവൻ ഒരു യഥാർഥ വ്യക്തിതന്നെ ആണോ? അവന്റെ ഭരണം ദൈവം എത്രനാൾ അനുവദിക്കും? ബൈബിൾ ഇതേക്കുറിച്ച് എന്തു പറയുന്നു എന്ന് ഈ മാസിക കാണിച്ചുതരുന്നു.”
ഉണരുക! ജനുവരി – മാർച്ച്
“സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകൾ ഇന്ന് സർവസാധാരണമാണ്. ഇത്തരം സൈറ്റുകൾ ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നാണ് താങ്കൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] ഇക്കാര്യത്തിൽ നമ്മെ സഹായിക്കുന്ന ഒരു തിരുവെഴുത്തുതത്ത്വം ഞാൻ കാണിച്ചുതരട്ടെ? [വീട്ടുകാരനു താത്പര്യമെങ്കിൽ സദൃശവാക്യങ്ങൾ 3:21 വായിക്കുക. 14-ാം പേജിലുള്ള ലേഖനം കാണിക്കുക.] ഈ വിഷയം വിശദമായി വിവരിക്കുന്ന ഒരു ലേഖനമാണ് ഇത്.”