വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 12/13 പേ. 4-6
  • അനുഭവങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അനുഭവങ്ങൾ
  • 2013 നമ്മുടെ രാജ്യശുശ്രൂഷ
  • സമാനമായ വിവരം
  • ദൈവത്തിൽനിന്നുള്ള സുവാർത്ത! എന്ന ലഘുപത്രിക എങ്ങനെ ഉപയോഗിക്കാം? മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും തുടങ്ങാൻ ഒരു പുതിയ ലഘുപത്രിക
    2013 നമ്മുടെ രാജ്യശുശ്രൂഷ
  • നമ്മുടെ പ്രശ്‌നങ്ങൾ ലഘുപത്രികയിൽ നിന്ന്‌ അദ്ധ്യയനങ്ങൾ ആരംഭിക്കൽ
    നമ്മുടെ രാജ്യ ശുശ്രൂഷ—1992
  • മറ്റുള്ളവർക്കുവേണ്ടി യഥാർഥമായി കരുതിക്കൊണ്ടു യഹോവയെ അനുകരിക്കുക
    നമ്മുടെ രാജ്യ ശുശ്രൂഷ—1996
  • ലഘുപത്രികകൾ ഉപയോഗിച്ചു രാജ്യസുവാർത്ത പ്രഘോഷിക്കുക
    നമ്മുടെ രാജ്യ ശുശ്രൂഷ—1996
കൂടുതൽ കാണുക
2013 നമ്മുടെ രാജ്യശുശ്രൂഷ
km 12/13 പേ. 4-6

അനുഭവങ്ങൾ

◼ ഓസ്‌ട്രേലിയ: അഭ്യസ്‌തവിദ്യനായ ജോൺ, ഒരു കുട്ടിയായിരുന്നപ്പോൾ മുതൽ പള്ളിയിൽ പോകുമായിരുന്നെങ്കിലും “കടുത്ത നിരീശ്വരവാദിയായി” മാറി. ജീവന്റെ ഉത്ഭവം എന്ന ലഘുപത്രിക ഒരു പയനിയർ അദ്ദേഹത്തിനു നൽകി. അദ്ദേഹത്തിന്റെ താത്‌പര്യം വളർത്താനായി പുതിയ മാസികകളും സൃഷ്ടിയെക്കുറിച്ചോ ബൈബിൾപ്രവചനങ്ങളെക്കുറിച്ചോ ഉള്ള ലേഖനങ്ങളും പയനിയർ തുടർന്നും നൽകികൊണ്ടിരുന്നു. ഇവ വായിച്ചതിനുശേഷം, ജോൺ തന്നെത്തന്നെ ഒരു “അജ്ഞേയവാദി”യായി വിശേഷിപ്പിക്കാൻ തുടങ്ങി. പിന്നീട്‌ ജോണിനെ 20-ാം പേജിലെ 8-ാം ഖണ്ഡികയും 23 മുതൽ 24 വരെയുള്ള പേജിലെ 13 മുതൽ 16 വരെയുള്ള ഖണ്ഡികകളും കാണിച്ചുകൊണ്ട്‌ പയനിയർ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം പരിചയപ്പെടുത്തി. “ഒരുപക്ഷേ ബൈബിളിന്‌ ഒരവസരം കൂടി കൊടുക്കേണ്ടതാണ്‌” എന്നു പറയാൻ തക്കവണ്ണം ഈ ഭാഗത്ത്‌ പ്രതിപാദിച്ചിരുന്ന തിരുവെഴുത്തുകൾ അദ്ദേഹത്തെ അതിയായി സ്വാധീനിച്ചു.

◼ മെക്‌സിക്കോ: ബൈബിൾ ദൈവനിശ്വസ്‌തമാണെന്നു വിശ്വസിക്കുന്നില്ലെന്ന്‌ ഒരാൾ ഒരു പ്രസാധകനോടു പറഞ്ഞു. ബൈബിൾ നിശ്വസ്‌തമാണെന്നതിന്റെ തെളിവ്‌ പ്രസാധകൻ കാണിക്കാമെന്ന്‌ അറിയിച്ചു. പല ചർച്ചകൾക്കുശേഷം, ബൈബിളിൽനിന്നു പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ അദ്ദേഹത്തെ സ്വാധീനിക്കാൻ തുടങ്ങി. ദൈവികനിലവാരങ്ങളെക്കുറിച്ച്‌ അറിഞ്ഞത്‌ അദ്ദേഹത്തെ ആഴത്തിൽ സ്‌പർശിച്ചു. അദ്ദേഹം പ്രസാധകനോടു പറഞ്ഞു: “തുടക്കത്തിൽ നാം ബൈബിളിൽനിന്നു വായിച്ചപ്പോൾ മറ്റേതൊരു പുസ്‌തകത്തിലെ ഉപദേശവും പോലെ തോന്നിയതിനാൽ എന്നെ ബാധിച്ചില്ല. എന്നാൽ ഇപ്പോൾ വിശേഷാൽ അതിലെ ധാർമിക ഉപദേശങ്ങൾ എന്റെ ഹൃദയത്തെ കുത്തുന്നു.”

◼ ഐക്യനാടുകൾ: മെട്രോനഗരത്തിൽ ഒരു പ്രത്യേക സാക്ഷീകരണ വേലയിൽ ഏർപ്പെട്ടിരിക്കെ, ദൈവത്തിൽ വിശ്വസിച്ചിരുന്ന എന്നാൽ ബൈബിൾ പാശ്ചാത്യർക്കുള്ളതാണെന്നു കരുതിയിരുന്ന തയ്‌വാൻകാരിയെ ഒരു ദമ്പതികൾ കണ്ടുമുട്ടി. ഉന്നത ജീവിത നിലവാരമുണ്ടായിട്ടും അസന്തുഷ്ടി തോന്നിയിരുന്നതിനാലാണ്‌ അവൾ ആ സാഹിത്യ പ്രദർശനത്തിലേക്കു വന്നത്‌. ബൈബിൾ, ജീവിതത്തിന്റെ ഉദ്ദേശം കണ്ടെത്താൻ തന്നെ സഹായിക്കുമെന്ന്‌ അവൾ തിരിച്ചറിഞ്ഞു. ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകത്തോടൊപ്പം ഒരു ലഘുപത്രികയും ഉപയോഗിച്ചുകൊണ്ട്‌ ദമ്പതികൾ അവൾക്കു ബൈബിളധ്യയനം ആരംഭിച്ചു. അതിലെ ചില വിവരങ്ങൾ പരിശോധിച്ചപ്പോൾ, മറ്റു മതപരമായ എഴുത്തുകളിൽനിന്ന്‌ ബൈബിൾ എത്രയോ അതുല്യമായ ഒന്നാണെന്നു തിരിച്ചറിഞ്ഞ്‌ ആ സ്‌ത്രീ അത്ഭുതം കൂറി. നിവർത്തിയേറിയ ബൈബിൾ പ്രവചനങ്ങൾ പഠിച്ചതിനുശേഷം അവൾ ഇപ്രകാരം പറഞ്ഞു, “ഇത്രത്തോളം കൃത്യതയുള്ള മറ്റൊരു പുസ്‌തകവും എന്റെ ഓർമയിൽ വരുന്നില്ല!”

◼ ജപ്പാൻ: തനിക്കു ദൈവത്തിൽ വിശ്വാസമില്ലെന്നു വീട്ടുകാരൻ പ്രസാധകനോടു പറഞ്ഞിട്ടും, അദ്ദേഹം തുടർന്നും ഹ്രസ്വസന്ദർശനങ്ങൾ നടത്തിക്കൊണ്ട്‌ ഉണരുക!യിലെ “ആരുടെ കരവിരുത്‌?” എന്ന ലേഖനപരമ്പര ചർച്ച ചെയ്‌തു. ക്രമേണ വീട്ടുകാരൻ തന്റെ വീക്ഷണം മാറ്റിക്കൊണ്ട്‌ ഒരു സ്രഷ്ടാവ്‌ ഉണ്ടായേക്കാം എന്നു പറഞ്ഞു. ഇപ്പോൾ ദൈവം ഉണ്ടെന്ന്‌ വിശ്വസിക്കുന്ന അദ്ദേഹം പ്രസാധകനോടൊപ്പം ദൈവത്തിൽനിന്നുള്ള സുവാർത്ത! എന്ന ലഘുപത്രികയിൽനിന്നു പഠിക്കുന്നു.

◼ കാനഡ: ഒരു സ്‌ത്രീ തന്റെ വീട്ടിൽനിന്നു കാറിലേക്കു നടക്കവേ ഒരു സഹോദരിയിൽനിന്ന്‌ ഏറ്റവും പുതിയ മാസിക കൈപ്പറ്റി. പിന്നീട്‌ സഹോദരി സന്ദർശിച്ചപ്പോൾ, താൻ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്നും തനിക്കു താത്‌പര്യമില്ലെന്നും ആ സ്‌ത്രീ തീർത്തു പറഞ്ഞു. ഉപേക്ഷവിചാരിക്കാതെ സഹോദരി ഒരു സംതൃപ്‌ത ജീവിതം—അത്‌ എങ്ങനെ നേടാം? എന്ന ലഘുപത്രിക അവർക്കു നൽകാൻ തീരുമാനിച്ചു. തുടർന്ന്‌, ആ സ്‌ത്രീക്കു ദൈവവിശ്വാസമില്ലെന്ന്‌ അറിയാമെങ്കിലും ഒറ്റക്കാരിയായ മാതാവായതിനാൽ അവരെക്കുറിച്ചു താൻ ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന്‌ ആ സ്‌ത്രീയെ വീട്ടിൽ കണ്ടപ്പോൾ സഹോദരി പറഞ്ഞു. നല്ല ഉപദേശം എവിടെ കണ്ടെത്താം എന്നു ചർച്ച ചെയ്യുന്ന, ലഘുപത്രികയിലെ നാലാം പേജിലുള്ള 6-ാം ഖണ്ഡിക സഹോദരി അവരെ കാണിച്ചു. അതിനുശേഷം കുട്ടികളെ വളർത്താൻ സഹായകമായ നിർദേശങ്ങൾ 2-ാം പാഠത്തിൽ നിന്നു വായിക്കാൻ പ്രോത്സാഹിപ്പിച്ചു. ലഘുപത്രിക സ്വീകരിക്കാൻ സ്‌ത്രീക്കു വളരെ സന്തോഷമായിരുന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക