ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—കോപിഷ്ടനായ ഒരു വീട്ടുകാരനോട് ഇടപെടുമ്പോൾ
എന്തുകൊണ്ടു പ്രധാനം: ശുശ്രൂഷയിൽ നാം കണ്ടുമുട്ടുന്ന അനേകരും സൗമ്യരാണെങ്കിലും യേശു പ്രാവചനികമായി പറഞ്ഞതുപോലെ ചിലർ നമ്മെ എതിർക്കും. (യോഹ. 17:14) അതിനാൽ ഒരു വീട്ടുകാരൻ കുപിതനാകുന്നെങ്കിൽ അതിശയിക്കേണ്ടതില്ല. നാം യഹോവയെ പ്രതിനിധീകരിക്കുന്നതിനാൽ ഇത്തരം സാഹചര്യത്തിൽ അവനു പ്രസാദകരമായ വിധത്തിൽ ഇടപെടേണ്ടതാണ്. (റോമ. 12:17-21; 1 പത്രോ. 3:15) അങ്ങനെയാകുമ്പോൾ രംഗം വഷളാകുന്നത് ഒഴിവാക്കാനായേക്കും. ഇത്, വീട്ടുകാരനോ നമ്മെ കാണുന്നവർക്കോ ഒരു സാക്ഷ്യമായിത്തീരാനും യഹോവയുടെ സാക്ഷികൾ പിന്നീടു സന്ദർശിക്കുമ്പോൾ അവർ ശ്രദ്ധിക്കാനും ഇടയാക്കിയേക്കാം.—2 കൊരി. 6:3.
മാസത്തിലുടനീളം ഇതു പരീക്ഷിക്കുക:
കുടുംബാരാധനയിൽ ഇതു ചെയ്തു നോക്കുക.
കുപിതനായ വീട്ടുകാരന്റെ അടുക്കൽനിന്നു പോന്നശേഷം മെച്ചമായ ഏതു വിധത്തിൽ പ്രതികരിക്കാമായിരുന്നെന്ന് പങ്കാളിയുമായി ചർച്ച ചെയ്യുക.