ക്രിസ്ത്യാനികളായി ജീവിക്കാം
ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?—എങ്ങനെ ഉപയോഗിക്കാം?
നമ്മുടെ പഠനസഹായികളിൽ ഒന്നായ ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്? എന്ന ലഘുപത്രിക തയ്യാറാക്കിയിരിക്കുന്നത് ഓരോ ബൈബിൾപഠനത്തിന്റെയും ആരംഭത്തിലോ അവസാനത്തിലോ വിദ്യാർഥികളോടൊപ്പം ചർച്ച ചെയ്യാനാണ്.a ഇതിന്റെ 1-4 പാഠങ്ങൾ ഒരു ജനമെന്ന നിലയിൽ നമ്മളെ അടുത്തറിയാനും, 5-14 പാഠങ്ങൾ നമ്മുടെ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും, 15-28 പാഠങ്ങൾ നമ്മുടെ സംഘടനയെക്കുറിച്ച് കൂടുതൽ അറിയാനും വിദ്യാർഥികളെ സഹായിക്കും. പാഠങ്ങൾ അതിന്റെ ക്രമത്തിൽ പഠിപ്പിക്കുന്നതാണ് നല്ലത്. എന്നാൽ ആവശ്യമായിവരുന്ന സാഹചര്യങ്ങളിൽ വിദ്യാർഥിക്കു ചേർന്ന പാഠം ചർച്ച ചെയ്യാവുന്നതാണ്. ഒരു പേജുള്ള പാഠങ്ങൾ ഓരോന്നും മിക്കപ്പോഴും 5-10 മിനിറ്റുകൊണ്ട് ചർച്ച ചെയ്യാനാകും.
പാഠത്തിന്റെ തലക്കെട്ടായി കൊടുത്തിട്ടുള്ള ചോദ്യത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക
പാഠം വായിക്കുക; മുഴുവനായോ ഭാഗങ്ങളായോ വായിക്കാവുന്നതാണ്
വായിച്ച വിവരങ്ങൾ ചർച്ച ചെയ്യുക. പേജിന്റെ അടിയിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങളും ചിത്രങ്ങളും നന്നായി ഉപയോഗിക്കുക. കൊടുത്തിരിക്കുന്ന തിരുവെഴുത്തുകളിൽ അനുയോജ്യമായത് വായിച്ച് ചർച്ച ചെയ്യാം. തലക്കെട്ടിനുള്ള ഉത്തരങ്ങളാണ് ഉപതലക്കെട്ടുകളെന്ന കാര്യം അവരുടെ ശ്രദ്ധയിൽപ്പെടുത്താം
“കൂടുതൽ അറിയാൻ” എന്ന ചതുരമുണ്ടെങ്കിൽ അതും വായിക്കുക, അതിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ അനുസരിക്കാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക
a ഓൺലൈനിലുള്ളതാണ് ഈ ലഘുപത്രികയുടെ ഏറ്റവും പരിഷ്കരിച്ച പതിപ്പ്.