ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 17–18
എളിമയുള്ളവർ പരിശീലിപ്പിക്കും, ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുക്കും
അനുഭവസമ്പന്നരായ സഹോദരങ്ങൾ എളിമയും സ്നേഹവും ദീർഘവീക്ഷണവും കാണിച്ചുകൊണ്ട് പ്രായം കുറഞ്ഞവരെ പരിശീലിപ്പിക്കുകയും അവർക്ക് ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്യും. അവർക്ക് അത് എങ്ങനെ ചെയ്യാം?
കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തിയുള്ളവരെ തിരഞ്ഞെടുക്കുക
ഏൽപ്പിച്ച ജോലി ചെയ്തുതീർക്കാൻ എന്താണു വേണ്ടതെന്നു കൃത്യമായി പറഞ്ഞുകൊടുക്കുക
ആവശ്യമായ പണവും ഉപകരണങ്ങളും മറ്റു സഹായങ്ങളും കൊടുക്കുക
ഇടയ്ക്കിടെ പുരോഗതി വിലയിരുത്തുക, അവരുടെ കഴിവിൽ വിശ്വാസമുണ്ടെന്ന് ഉറപ്പു കൊടുക്കുക
സ്വയം ചോദിക്കുക, ‘ഏതൊക്കെ ഉത്തരവാദിത്വങ്ങൾ എനിക്ക് മറ്റുള്ളവരെ ഏൽപ്പിച്ചുകൊടുക്കാം?’