വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 സെപ്‌റ്റംബർ പേ. 15
  • നല്ലൊരു ലോകം തൊട്ടുമുന്നിലാണെന്ന സന്തോഷവാർത്ത അറിയിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നല്ലൊരു ലോകം തൊട്ടുമുന്നിലാണെന്ന സന്തോഷവാർത്ത അറിയിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • ദൈവരാജ്യത്തെ പ്രസിദ്ധമാക്കാൻ നവംബർ മാസത്തെ പ്രത്യേക പ്രചാരണപരിപാടി
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • ദൈവരാജ്യം പ്രസിദ്ധമാക്കാനുള്ള പ്രത്യേക പ്രചാരണപരിപാടി—സെപ്‌റ്റംബറിൽ!
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • രാജ്യവാർത്ത നമ്പർ 35 വ്യാപകമായി വിതരണംചെയ്യുക
    നമ്മുടെ രാജ്യ ശുശ്രൂഷ—1997
  • ഒക്ടോബർ 16 മുതൽ നവംബർ 12 വരെ ദീർഘിക്കുന്ന ഒരു പ്രത്യേക വിതരണ പരിപാടി!
    നമ്മുടെ രാജ്യ ശുശ്രൂഷ—2006
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 സെപ്‌റ്റംബർ പേ. 15
പറുദീസയിലായിരിക്കുന്ന ഒരു ദമ്പതികൾ കൂട്ടുകാരെ കൈ വീശി കാണിക്കുന്നു.

ക്രിസ്‌ത്യാനികളായി ജീവിക്കാം

നല്ലൊരു ലോകം തൊട്ടുമുന്നിലാണെന്ന സന്തോഷവാർത്ത അറിയിക്കുക

നല്ലൊരു ലോകം തൊട്ടുമുന്നിലാണെന്ന സന്തോഷവാർത്ത അറിയിക്കുന്നതിനു നവംബറിൽ നമ്മൾ ഒരു പ്രത്യേകശ്രമം നടത്തും. (സങ്ക 37:10, 11; വെളി 21:3-5) ഈ പ്രചാരണപരിപാടിയിൽ പരമാവധി ഉൾപ്പെടുന്നതിനു കാര്യങ്ങൾ ക്രമീകരിക്കുക. ആ മാസം സഹായ മുൻനിരസേവനം ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ 30-ഓ 50-ഓ മണിക്കൂർ വ്യവസ്ഥയിൽ നിങ്ങൾക്ക്‌ അതു ചെയ്യാനാകും.

കഴിയുന്നത്ര ആളുകളുമായി പുതിയ ലോകത്തെക്കുറിച്ചുള്ള ഒരു തിരുവെഴുത്തു പങ്കുവെക്കാൻ നിങ്ങൾക്കു തയ്യാറായിരിക്കാം. നിങ്ങളുടെ പ്രദേശത്തെ ആളുകളെ ആകർഷിക്കുന്ന ഒരു തിരുവെഴുത്ത്‌ തിരഞ്ഞെടുക്കുക. താത്‌പര്യം കാണിക്കുന്നവർക്ക്‌ ആദ്യസന്ദർശനത്തിൽത്തന്നെ 2021 നമ്പർ 2 വീക്ഷാഗോപുരം കൊടുക്കാവുന്നതാണ്‌. അവരുടെ അടുത്ത്‌ എത്രയും പെട്ടെന്ന്‌ മടങ്ങിച്ചെല്ലുക, ജീവിതം ആസ്വദിക്കാം—എന്നേക്കും! ലഘുപത്രികയിൽനിന്ന്‌ ബൈബിൾപഠനം തുടങ്ങാൻ ശ്രമിക്കുക. ‘ഏറെ മെച്ചമായ ഒന്നിനെക്കുറിച്ചുള്ള ശുഭവാർത്ത’ അറിയിക്കുന്നതിൽ നമ്മുടെ പരമാവധി ചെയ്യാനാകുന്നത്‌ എത്ര സന്തോഷം നൽകുന്ന ഒന്നാണ്‌!—യശ 52:7.

എങ്ങനെ അവതരണം നടത്താം എന്നതിന്റെ മാതൃകയ്‌ക്കായി ആദ്യസന്ദർശനം: സന്തോഷവാർത്ത—സങ്ക 37:10, 11 എന്ന വീഡിയോ കാണുക

വരാനിരിക്കുന്ന പുതിയ ലോകം എന്ന ചിത്രഗീതം കാണുക. എന്നിട്ട്‌ താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ഏതു നല്ല ഭാവിയാണു പെൺകുട്ടി ഭാവനയിൽ കാണുന്നത്‌?

  • പുതിയ ലോകത്തിൽ എന്തിനെല്ലാംവേണ്ടിയാണു നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്‌?

  • പ്രത്യാശയെക്കുറിച്ച്‌ ധ്യാനിക്കുന്നത്‌ നവംബറിലെ പ്രചാരണപരിപാടിയിൽ പരമാവധി പങ്കെടുക്കാൻ നിങ്ങളെ എങ്ങനെ സഹായിക്കും?—ലൂക്ക 6:45

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക