വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ijwwd ലേഖനം 44
  • ഹോർമോ​ണു​കൾ ചില്ലറ​ക്കാ​രല്ല!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഹോർമോ​ണു​കൾ ചില്ലറ​ക്കാ​രല്ല!
  • ആരുടെ കരവിരുത്‌?
  • സമാനമായ വിവരം
  • തൈറോയ്‌ഡ്‌ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
    ഉണരുക!—2010
  • എന്റെ ശരീരത്തിന്‌ എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?
    ഉണരുക!—1991
  • അസ്ഥിദ്രവീകരണം—‘അസ്ഥികളെ ദ്രവിപ്പിക്കുന്ന’ രോഗം
    ഉണരുക!—1997
  • രാസവസ്‌തുക്കൾ—ശത്രുവും മിത്രവും?
    ഉണരുക!—1998
കൂടുതൽ കാണുക
ആരുടെ കരവിരുത്‌?
ijwwd ലേഖനം 44
തൈറോയിഡ്‌ പ്രശ്‌നമുണ്ടോ എന്നറിയാൻ ഒരു സ്‌ത്രീ കണ്ണാടിയിൽ തന്റെ കഴുത്ത്‌ നോക്കുന്നു.

ആരുടെ കരവി​രുത്‌?

ഹോർമോ​ണു​കൾ ചില്ലറ​ക്കാ​രല്ല!

നമ്മുടെ ശരീര​ത്തി​ലെ പ്രവർത്ത​നങ്ങൾ നന്നായി നടക്കണ​മെ​ങ്കിൽ, രക്തത്തിൽ കാൽസ്യം​പോ​ലുള്ള മിനറ​ലു​കൾ കൃത്യ​മായ അളവിൽത്തന്നെ വേണം. എന്നാൽ നമ്മൾ ഓരോ ദിവസ​വും കഴിക്കുന്ന ഭക്ഷണം വ്യത്യ​സ്‌ത​മാ​യ​തു​കൊണ്ട്‌ അതിലൂ​ടെ കിട്ടുന്ന മിനറ​ലു​ക​ളു​ടെ അളവും വ്യത്യ​സ്‌ത​മാ​യി​രി​ക്കും. അപ്പോൾപ്പി​ന്നെ ഈ ഘടകങ്ങളെ കൃത്യ​മായ അളവിൽത്തന്നെ നിലനി​റു​ത്താൻ ശരീരം എന്താണു ചെയ്യു​ന്നത്‌?

ആരോ​ഗ്യ​മു​ള്ള ഒരു ശരീരം മിനറ​ലു​ക​ളു​ടെ അളവ്‌ ക്രമീ​ക​രി​ക്കു​ന്നത്‌ ഹോർമോ​ണു​ക​ളു​ടെ സഹായ​ത്തോ​ടെ​യാണ്‌. അതിനു​വേണ്ടി ശരീരം ഹോർമോ​ണു​കൾ ഉത്‌പാ​ദി​പ്പി​ക്കു​ക​യും സൂക്ഷി​ച്ചു​വെ​ക്കു​ക​യും രക്തത്തി​ലേക്ക്‌ കടത്തി​വി​ടു​ക​യും ചെയ്യുന്നു. നമ്മുടെ ശരീര​ത്തി​ലെ പല പ്രവർത്ത​ന​ങ്ങളെ നിയ​ന്ത്രി​ക്കാൻ സഹായി​ക്കുന്ന രാസപ​ദാർഥ​ങ്ങ​ളാണ്‌ ഹോർമോ​ണു​കൾ. അവർ വളരെ ശക്തരാ​ണെന്ന്‌ പറയാം. കാരണം അവയുടെ വളരെ ചെറിയ അളവി​നു​പോ​ലും ശരീര​ത്തിൽ വലിയ മാറ്റങ്ങൾ വരുത്താ​നാ​കും. ബ്രിട്ടാ​നിക്ക സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയു​ന്ന​ത​നു​സ​രിച്ച്‌ ശരീരം ഹോർമോ​ണു​കൾ പുറ​പ്പെ​ടു​വി​ക്കു​ന്നത്‌ “യാതൊ​രു അടുക്കും ക്രമവും ഇല്ലാ​തെയല്ല. പകരം അത്‌ കൃത്യ​ത​യുള്ള, സങ്കീർണ​മായ പ്രവർത്ത​ന​മാണ്‌.”

ഉദാഹ​ര​ണ​ത്തിന്‌, കഴുത്തി​ലുള്ള പാരാ​തൈ​റോ​യിഡ്‌ ഗ്രന്ഥി​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാം. അവ സാധാ​ര​ണ​യാ​യി നാലെ​ണ്ണ​മാ​ണു​ള്ളത്‌. ഓരോ​ന്നി​നും ഒരു അരിമ​ണി​യു​ടെ വലുപ്പ​മേ​യു​ള്ളൂ.

ചിത്രങ്ങൾ: തൈറോയിഡ്‌ ഗ്രന്ഥിയുടെ ചിത്രങ്ങൾ. 1. കഴുത്തിൽ, തൈറോയിഡ്‌ എവിടെയാണെന്ന്‌ കാണിക്കുന്ന മുൻവശത്തുനിന്നുള്ള ചിത്രം. 2. പാരാതൈറോയിഡ്‌ ഗ്രന്ഥികൾ കാണിക്കുന്ന തൈറോയിഡിന്റെ പിൻഭാഗത്തുനിന്നുള്ള ചിത്രം.

ഈ ഗ്രന്ഥികൾ രക്തത്തിലെ കാൽസ്യ​ത്തി​ന്റെ അളവിൽ വരുന്ന ചെറിയ മാറ്റങ്ങൾപോ​ലും കണ്ടുപി​ടി​ക്കും. കാൽസ്യ​ത്തി​ന്റെ അളവ്‌ വേണ്ടതി​ലും താഴേക്കു പോ​യെ​ന്നു​ക​ണ്ടാൽ അപ്പോൾത്തന്നെ, ചില​പ്പോൾ സെക്കന്റു​കൾക്കു​ള്ളിൽത്തന്നെ, ഈ ഗ്രന്ഥികൾ ഒരു ഹോർമോൺ പുറത്തു​വി​ടും. ആ ഹോർമോൺ നിങ്ങളു​ടെ എല്ലുക​ളോട്‌, അവയ്‌ക്കു​ള്ളിൽ സൂക്ഷി​ച്ചു​വെ​ച്ചി​രി​ക്കുന്ന കാൽസ്യ​ത്തെ രക്തത്തി​ലേക്കു വിടാൻ പറയും. ഇനി, രക്തത്തിൽനിന്ന്‌ കാൽസ്യം അരിച്ചു​മാ​റ്റു​ന്നതു നിറു​ത്താൻ വൃക്കകൾക്ക്‌ സന്ദേശം കൊടു​ക്കും. അതു​പോ​ലെ ഭക്ഷണത്തിൽനി​ന്നും കൂടുതൽ കാൽസ്യം വലി​ച്ചെ​ടു​ക്കാൻ ആ ഹോർമോൺ ചെറു​കു​ട​ലി​നോ​ടും ആവശ്യ​പ്പെ​ടും.

എന്നാൽ രക്തത്തിൽ കാൽസ്യ​ത്തി​ന്റെ അളവ്‌ വളരെ കൂടു​ത​ലാ​ണെന്നു കണ്ടാൽ തൈ​റോ​യിഡ്‌ എന്ന മറ്റൊരു ഗ്രന്ഥി വേറൊ​രു ഹോർമോൺ പുറ​പ്പെ​ടു​വി​ക്കും. ആ ഹോർമോൺ എല്ലുക​ളോട്‌ കൂടുതൽ കാൽസ്യം വലി​ച്ചെ​ടു​ക്കാ​നും സൂക്ഷി​ച്ചു​വെ​ക്കാ​നും പറയും. കൂടാതെ, വൃക്കക​ളോട്‌ സാധാ​ര​ണ​യി​ലും കൂടുതൽ കാൽസ്യം അരിച്ചു​ക​ള​യാ​നും ആവശ്യ​പ്പെ​ടും.

നമ്മുടെ ശരീര​ത്തി​ലെ വ്യത്യ​സ്‌ത​പ്ര​വർത്ത​ന​ങ്ങളെ നിയ​ന്ത്രി​ക്കാൻ സഹായി​ക്കുന്ന നൂറി​ല​ധി​കം ഹോർമോ​ണു​ക​ളിൽ വെറും രണ്ടെണ്ണം മാത്ര​മാണ്‌ ഇത്‌.

നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ശരീര​ത്തി​ന്റെ പ്രവർത്ത​ന​ങ്ങളെ നിയ​ന്ത്രി​ക്കാ​നുള്ള ഹോർമോ​ണു​ക​ളു​ടെ കഴിവ്‌ പരിണ​മി​ച്ചു​ണ്ടാ​യ​താ​ണോ, അതോ ആരെങ്കി​ലും രൂപകല്പന ചെയ്‌ത​താ​ണോ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക