മററുളളവരിൽ വ്യക്തിപരമായ താൽപ്പര്യം കാണിക്കുക
1 മററുളളവരിൽ യഹോവക്കുളള താൽപ്പര്യത്തിന് സമൃദ്ധമായ തെളിവുണ്ട്. അവൻ തന്റെ സൃഷ്ടികളുടെ ഭൗതികാവശ്യങ്ങൾക്ക് ഉദാരമായി പ്രദാനം ചെയ്തിട്ടില്ലയോ? (ഉൽപ്പ. 1:29, 30; 2:16, 17; മത്താ. 5:45; ലൂക്കോ. 6:35 താരതമ്യംചെയ്യുക.) അധികം പ്രധാനമായി പാപത്തിൽനിന്നും മരണത്തിൽനിന്നും നമ്മെ വിടുവിക്കുന്നതിനുവേണ്ടി അവൻ നമ്മിൽ വ്യക്തിപരമായ താൽപ്പര്യം കാണിച്ചില്ലയോ?—യോഹ. 3:16.
2 യേശു ഭൂമിയിലായിരുന്നപ്പോൾ മററുളളവരിൽ വ്യക്തിപരമായ താൽപ്പര്യം കാണിക്കുന്നതിൽ തന്റെ പിതാവിന്റെ പൂർണ്ണതയുളള ദൃഷ്ടാന്തം അനുകരിച്ചു. (മത്താ. 11:28-30; 1 പത്രോ. 2:21) പൂർണ്ണമായും കുഷ്ഠം ബാധിച്ച ഒരു മനുഷ്യൻ യേശുവിനോട്, “കർത്താവേ നീ ആഗ്രഹിക്കമാത്രം ചെയ്യുന്നെങ്കിൽ നിനക്ക് എന്നെ ശുദ്ധമാക്കാൻ കഴിയും” എന്ന് പറഞ്ഞപ്പോൾ യേശു, “ഞാൻ ആഗ്രഹിക്കുന്നു” എന്ന് മറുപടിപറയുകയും ആ മനുഷ്യനെ സൗഖ്യമാക്കുകയും ചെയ്തു. (മത്താ. 8:2, 3) നയീൻ പട്ടണത്തോട് സമീപിച്ചപ്പോൾ യേശു വിധവയായ ഒരു അമ്മയുടെ ഏക പുത്രനെ വഹിച്ചുകൊണ്ടുളള ഒരു ശവസംസ്കാരയാത്രയെ അഭിമുഖീകരിച്ചു, അവൻ അനുകമ്പയാൽ പ്രേരിതനായി അവനെ ജീവനിലേക്ക് പുനഃസ്ഥിതീകരിച്ചു. (ലൂക്കോ. 7:11-15) ആവശ്യപ്പെടാതെതന്നെ യേശു മററുളളവരിൽ വ്യക്തിപരമായ താൽപ്പര്യം പ്രകടമാക്കി. കൊച്ചുകുട്ടികൾപോലും അവന്റെ സമയത്തിനും ശ്രദ്ധക്കും അർഹരാണെന്ന് വീക്ഷിക്കപ്പെട്ടു, അവൻ മററുളളവരെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാതിരിക്കത്തക്കവണ്ണം ഒരിക്കലും തിരക്കുളളവനായിരുന്നുമില്ല.—മത്താ. 20:31-34; മർക്കോ. 10:13-16.
കുടുംബാംഗങ്ങളും സ്നേഹിതരും
3 നാം യഹോവയെയും യേശുക്രിസ്തുവിനെയുംപോലെ മററുളളവരിൽ താൽപ്പര്യം പ്രകടമാക്കുന്നതിനുളള മാർഗ്ഗങ്ങൾ തേടുന്നതിൽ അവരേപ്പോലെയായിരിക്കാൻ കഠിനശ്രമംചെയ്യും. അതുകൊണ്ട്, നമുക്ക് അതു ചെയ്യുന്നതിനുളള ചില അവസരങ്ങൾ പരിചിന്തിക്കാം.
4 സഹോദരങ്ങൾ തങ്ങളുടെ സ്വന്തം കുടുംബാംഗങ്ങളിൽ വ്യക്തിപരമായ യഥാർത്ഥ താൽപ്പര്യം കാണിക്കുകയും കുടുംബത്തെ ആത്മീയമായി അവഗണിക്കാതിരിക്കുകയും ചെയ്യുകയെന്നതാണ് ഏററവും വലിയ ആവശ്യങ്ങളിൽ ഒന്ന്. ഇതിൽ കുടുംബാംഗങ്ങളുമായി ക്രമമായി പഠിക്കുന്നത് ഉൾപ്പെടുന്നു. നിങ്ങളുടെ കുടുംബാദ്ധ്യയനത്തിൽ നിങ്ങൾ വിഷയം രസകരവും പ്രായോഗികമൂല്യമുളളതുമായ വിധത്തിൽ പരിചിന്തിക്കുന്നുവോ? നിങ്ങൾ നിങ്ങളുടെ കുടുംബത്തിലെ ഓരോ അംഗത്തോടുമൊത്ത് ക്രമമായി വയൽസേവനത്തിൽ പ്രവർത്തിച്ചുകൊണ്ടും ഉത്തരവാദിത്വം നിർവഹിക്കുന്നുവോ? നിങ്ങൾ അതു ചെയ്യുമ്പോൾ അത് ഒരു സന്തോഷകരമായ സമയമാണോ? നിങ്ങൾ നിങ്ങളുടെ കുട്ടികൾ ക്രിസ്തീയ അയൽസ്നേഹം പ്രകടമാക്കത്തക്കവണ്ണം അവരിൽ മററ് ആളുകളെ സഹായിക്കുന്നതിനുളള ആഗ്രഹം കെട്ടിപ്പടുക്കുന്നുവോ? വിവാഹിതരായിരിക്കയും ഭവനത്തിൽ കുട്ടികൾ ഇല്ലാതിരിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾക്ക് അപ്പോഴും ഒരു കുടുംബാദ്ധ്യയനമുണ്ടോ?
5 നമുക്കു കഴിയുന്നടത്തോളം പേർക്ക് ആത്മീയ സഹായം കൊടുക്കാൻ നാം ആഗ്രഹിക്കുന്നു. എന്നാൽ നമ്മുടെ തിരക്കുളള ജീവിതത്തിൽ പ്രത്യേക ആവശ്യങ്ങളുളള നമ്മുടെ സഭയിലെ അംഗങ്ങളിൽ വ്യക്തിപരമായ താൽപ്പര്യം കാണിക്കാൻ നാം മറക്കുന്നുവോ? (സദൃ. 3:27; ഗലാ. 6:10) ക്രിസ്തീയസഭയിൽ പ്രത്യേക ആവശ്യങ്ങൾ ഉളള പിതാവില്ലാത്ത കുട്ടികളും വൃദ്ധരും വിധവമാരും ദുർബ്ബലരും മ്ലാനതയുളളവരും അപ്രാപ്തരും മററുളളവരുമുണ്ട്. യഹോവയെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനെയും അനുകരിച്ചുകൊണ്ട്, നമുക്ക് നമ്മുടെ എല്ലാ സഹോദരങ്ങളോടും വ്യക്തിപരമായ താൽപ്പര്യം കാണിക്കുന്നതിൽ അവഗണന കാണിക്കാതിരിക്കാം.—1 കൊരി. 10:24; ഫിലി. 2:4; എബ്രാ. 13:16.
വയലിലെ ചെമ്മരിയാടുതുല്യർ
6 ഭവനബൈബിളദ്ധ്യയനം ഉളള ആളുകളോട് നമുക്ക് എങ്ങനെ വ്യക്തിപരമായ താൽപ്പര്യം കാണിക്കാൻ കഴിയും? ഇവരിൽ അനേകരും ലോകത്തിലെ സുഹൃത്തുക്കളുമായുളള സഹവാസം വിച്ഛേദിക്കേണ്ടതിന്റെ ആവശ്യം കണ്ടിരിക്കുന്നു. നാം തിരക്കുളളവരാണെങ്കിലും നാം അത്തരം വിദ്യാർത്ഥികളിൽ വ്യക്തിപരമായ താൽപ്പര്യം കാണിക്കുകയും മാററങ്ങൾ വരുത്തിയവർക്ക് നമ്മുടെ പുതിയ സ്നേഹിതർ എന്ന നിലയിൽ സ്വാഗതം ഉണ്ടെന്ന് ബോധ്യം വരുത്തുകയും ചെയ്യുന്നുവോ? നാമല്ല അവരുമായി അദ്ധ്യയനം നടത്തുന്നതെങ്കിൽതന്നെയും നാം അവർക്ക് പ്രോത്സാഹനത്തിന്റെ ഒരു ഉറവായിരിക്കുന്നുവോ?—മർക്കോ. 10:28-30. താരതമ്യപ്പെടുത്തുക.
7 സുവാർത്ത ശ്രദ്ധിക്കാൻ മനസ്സൊരുക്കമുളള ആളുകളിൽ ആത്മാർത്ഥമായ താൽപ്പര്യം കാണിക്കുന്നതിൽ നിങ്ങൾക്ക് ഒരു കൂടുതലായ പങ്കുണ്ടായിരിക്കാൻ കഴിയുമോ? നിങ്ങൾ അവരുടെ ആത്മീയാവശ്യങ്ങൾ നിറവേററുന്നതിന് അവരെ സഹായിക്കാൻ കഠിനശ്രമം ചെയ്യുമോ? വയൽശുശ്രൂഷയിൽ നിങ്ങൾക്ക് വ്യക്തിപരമായി കൂടുതലായ പങ്കുണ്ടായിരിക്കുന്നതിന് എന്തു ചെയ്യാൻ കഴിയും? നിങ്ങൾ അധികം പൂർണ്ണമായി പങ്കുകൊളളാൻ തക്ക ഒരു സ്ഥാനത്താണെങ്കിൽ പിന്നോട്ടു പോകരുത്.—ലൂക്കോ. 9:60-62.
8 നാം മററുളളവരിൽ താൽപ്പര്യം കാണിക്കുന്നതിൽ യഹോവയെയും യേശുക്രിസ്തുവിനെയും അനുകരിക്കണം. യേശു പൂർണ്ണമായും കുഷ്ഠരോഗിയായിരുന്ന മമനുഷ്യന്റെ കാര്യത്തിൽ ചെയ്തതുപോലെ നാം അനുകമ്പയുളളവരും സഹായിക്കാൻ മുതിരുന്നവരുമായിരിക്കണം. അതെ, നാം എല്ലായ്പ്പോഴും മററുളളവരിൽ വ്യക്തിപരമായി താൽപ്പര്യം കാണിക്കാൻ കഴിയുന്ന മാർഗ്ഗങ്ങൾ സംബന്ധിച്ച് ഉണർവുളളവരായിരിക്കണം.