ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
ജൂലൈ 8-നാരംഭിക്കുന്ന വാരം
ഗീതം 202 (18)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള ഉചിതമായ അറിയിപ്പുകളും.
20 മിനി: “സമാധാനവും സുരക്ഷിതത്വവും—ഒരു സുനിശ്ചിത പ്രത്യാശ.” മൂപ്പൻ ആദ്യത്തെ അഞ്ചുഖണ്ഡികയെ അടിസ്ഥാനപ്പെടുത്തി 12 മിനിട്ട് പ്രസംഗം നടത്തുന്നു, തുടർന്ന് 6-8 ഖണ്ഡികകൾ സദസ്യ പങ്കുപററലോടെ ചർച്ചചെയ്യുന്നു. 7-ാം ഖണ്ഡികയിൽ യഥാർത്ഥ സമാധാനം പുസ്തകത്തിൽനിന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന സംസാരാശയങ്ങൾ ഉപയോഗിക്കുന്ന വിധം ഒരു വിദഗ്ദ്ധനായ പ്രസാധകൻ വീട്ടുകാരനുമായി പ്രകടപ്പിക്കുന്നു.
15 മിനി: “മൺസൂൺ കാലഘട്ടത്തെ ദിവ്യാധിപത്യപരമായി ഏററവുമധികം പ്രയോജനപ്പെടുത്തുക.” പ്രസംഗവും കുടുംബചർച്ചയും.
(3 മിനി.) അദ്ധ്യക്ഷൻ ആദ്യത്തെ രണ്ടു ഖണ്ഡികകൾ ചർച്ചചെയ്യുകയും കുടുംബചർച്ച അവതരിപ്പിക്കുകയും ചെയ്യുന്നു. മൺസൂൺകാലഘട്ടത്തിൽ കുടുംബത്തിന്റെ ആത്മീയത അവഗണിക്കരുത്. കുടുംബത്തലവൻമാർ എല്ലായ്പ്പോഴും ആത്മീയാവശ്യങ്ങൾ കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുളളവരായിരിക്കണം.—ആവ. 6:6, 7.
(10 മിനി.) കുടുംബചർച്ചയിൽ 3-6 ഖണ്ഡികകളിലെ ആശയങ്ങൾ ഉൾപ്പെടുത്തുന്നു. കുടുംബത്തലവൻ മൺസൂൺ കാലഘട്ടത്തിൽ ആത്മീയപ്രവർത്തനങ്ങൾ ഉൾപ്പെടുത്തുമെന്ന് ഉറപ്പുവരുത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ചർച്ചചെയ്യുന്നു. കുടുംബാംഗങ്ങളിൽ ഒരാൾ അവർ സന്ദർശിക്കുന്ന പ്രദേശത്തെ സഭയുടെ മേൽവിലാസവും മീററിംഗ്സമയങ്ങളും ലഭ്യമാക്കി. കുടുംബത്തിന് സഭയോടൊത്ത് വയൽശുശ്രൂഷയിൽ പങ്കെടുക്കാനും അനൗപചാരികസാക്ഷീകരണം നടത്തുന്നതിനുളള അവസരങ്ങൾ പ്രയോജനപ്പെടുത്താനും ആവശ്യമായ സാഹിത്യങ്ങൾ ഉണ്ട്. ഒരു സാക്ഷ്യം കൊടുക്കുന്നതിന് അവസരങ്ങൾ തുറന്നുതരുന്നതായി അവർ അഭിമുഖീകരിച്ചേക്കാവുന്ന സാഹചര്യങ്ങളെക്കുറിച്ചു പറയുന്നു. കുടുംബത്തലവൻ “സ്വാതന്ത്ര്യസ്നേഹികൾ” ഡിസ്ട്രിക്ട് കൺവെൻഷനിൽ സംബന്ധിക്കുന്നതിനുളള ആസൂത്രണങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയും കൺവെൻഷന്റെ ഓരോ ദിവസവും വൈകുന്നേരം അവർ ആ ദിവസത്തെ പരിപാടിയിലെ ആശയങ്ങൾ പുനരവലോകനം ചെയ്യുമെന്ന് ഓർമ്മിപ്പിക്കുകയും അയാൾ അപ്രകാരം ചെയ്യുന്നതിന്റെ പ്രയോജനം വിശദീകരിക്കുകയും ചെയ്യുന്നു. എല്ലാവരും മൺസൂൺ, കൺവെൻഷൻ, കാലഘട്ടങ്ങളിൽനിന്ന് ദിവ്യാധിപത്യപരമായി ഏററവുമധികം പ്രയോജനം ലഭിക്കുന്നതിനുവേണ്ടി ആകാംക്ഷയോടെ നോക്കിപ്പാർക്കുന്നു.
(2 മിനി.) അദ്ധ്യക്ഷൻ 7-ാം ഖണ്ഡികയിലെ വിവരങ്ങളോടെ ഉപസംഹരിപ്പിക്കുന്നു. നാം ഏതു ആസൂത്രണങ്ങൾ നടത്തിയാലും കുടുംബത്തിന്റെ ആത്മീയാവശ്യങ്ങളെ അവഗണിക്കാതിരിക്കുന്നുവെന്ന് ഉറപ്പുളളവരായിരിക്കുക.
ഗീതം 100 (81), സമാപന പ്രാർത്ഥന.
ജൂലൈ 15-നാരംഭിക്കുന്ന വാരം
ഗീതം 116 (108)
5 മിനി: സ്ഥലപരമായ അറിയിപ്പുകൾ. കണക്കുറിപ്പോർട്ട്. ലോകവ്യാപക വേലക്കുവേണ്ടിയുളള പണപരമായ പിന്തുണയെ വിലമതിച്ചുകൊണ്ടുളള സൊസൈററിയുടെ അറിയിപ്പ് വായിക്കുക. കൂടാതെ, സ്വീകരിക്കപ്പെട്ട സംഭാവനകൾക്ക് സഭക്ക് നന്ദിപറയുക.
20 മിനി. “മററുളളവരിൽ വ്യക്തിപരമായ താൽപ്പര്യം കാണിക്കുക.” ചോദ്യോത്തരങ്ങൾ. വിവരങ്ങൾ സ്ഥലപരമായി ബാധകമാക്കുന്നതിന് എന്തു ചെയ്യാൻ കഴിയുമെന്ന് സഭയോടൊത്ത് പരിചിന്തിക്കുക.
20 മിനി: “ഇപ്പോൾ ക്രമീകരണംചെയ്യുക—1991ലെ ‘സ്വാതന്ത്ര്യസ്നേഹികൾ’ ഡിസ്ട്രിക്ട് കൽവെൻഷന് ഹാജരാകാൻ”—ഭാഗം 1. ഖണ്ഡികകൾ 1-9-ന്റെ സദസ്യ ചർച്ച, സമയം അനുവദിക്കുന്നതിനനുസരിച്ച് “ഡിസ്ട്രിക്ട് കൺവെൻഷൻ ഓർമ്മിപ്പിക്കലുകളു”ടെ ഹ്രസ്വമായ പുനരവലോകനവും. പ്രസാധകർ കൺവെൻഷനിൽ ഹാജരാകുന്ന തങ്ങളുടെ ബൈബിൾ വിദ്യാർത്ഥികളുമായി ഉചിതമായ പോയിൻറുകൾ ചർച്ചചെയ്യാൻ ആഗ്രഹിച്ചേക്കാം.
ഗീതം 177 (52), സമാപനപ്രാർത്ഥന.
ജൂലൈ 22-നാരംഭിക്കുന്ന വാരം
ഗീതം 133 (68)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. പുതിയ മാസികയിൽനിന്ന് ഒന്നോ രണ്ടോ ആശയങ്ങൾ പ്രദീപ്തമാക്കുക. ഈ വാരാന്തത്തിൽ വയൽസേവനത്തിൽ ഒരു പൂർണ്ണ പങ്കുണ്ടായിരിക്കാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക.
23 മിനി: “സുവാർത്ത സമർപ്പിക്കൽ—കൂടെക്കൂടെ പ്രവർത്തിക്കുന്ന പ്രദേശത്ത് മാസികകൾകൊണ്ട്.” ചോദ്യോത്തരങ്ങൾ. 3-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ യുവപ്രസാധകർക്ക് വീട്ടുകാരുമായി എങ്ങനെ സംഭാഷണം നടത്താമെന്നും സാഹിത്യം സമർപ്പിക്കാമെന്നും പ്രകടമാക്കുന്നതിന് നന്നായി തയ്യാറായ യുവാവ് പുതിയ മാസികകൾ ഉപയോഗിക്കുന്നു. ഇപ്രകാരം പറയാൻ കഴിയും: “നമസ്കാരം. എന്റെ പേര്—എന്നാണ്. ഞാൻ [വിഷയം അല്ലെങ്കിൽ ശീർഷകം പറയുക]-നെക്കുറിച്ച് നിങ്ങൾക്ക് വളരെ മൂല്യവത്തായ ചില വിവരങ്ങൾ പ്രദാനം ചെയ്യാനാണ് വന്നിരിക്കുന്നത്. ഞാൻ ഈ ആശയം ആസ്വദിച്ചു. [കൃത്യമായ പോയിൻറ് കാണിക്കുകയൊ ചിത്രത്തെക്കുറിച്ച് വിശദീകരിക്കുകയൊ ചെയ്യുക.] അത് എന്നെ സഹായിച്ചു [നിങ്ങൾക്കെങ്ങനെ പ്രയോജനപ്പെട്ടുവെന്ന് വർണ്ണിക്കുക], നിങ്ങളും ഇതു ആസ്വദിക്കുമെന്ന് ഞാൻ വിചാരിക്കുന്നു. നിങ്ങൾ ഈ മാസിക വായിക്കുമെങ്കിൽ 2.50 രൂപ സംഭാവനക്ക് ഇത് നിങ്ങൾക്ക് നൽകാൻ എനിക്ക് സന്തോഷമുണ്ട്.”
12 മിനി: ചോദ്യപ്പെട്ടി. സ്കൂൾമേൽവിചാരകൻ ചർച്ചാരൂപത്തിൽ കൈകാര്യംചെയ്യുന്നു.
ഗീതം 216 (108), സമാപനപ്രാർത്ഥന.
ജൂലൈ 29-നാരംഭിക്കുന്ന വാരം
ഗീതം 139 (74)
7 മിനി: പ്രാദേശിക അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ. വാരാന്ത വയൽസേവനത്തെ പിന്താങ്ങാൻ സഭയെ പ്രോത്സാഹിപ്പിക്കുക.
18 മിനി: “വയലിൽ നമ്മുടെ രാജ്യശുശ്രൂഷ നിറവേററൽ.” ലേഖനത്തിന്റെ ചോദ്യോത്തര പരിചിന്തനം. 2-6 ഖണ്ഡികകളിലെ ആശയങ്ങൾ പ്രായോഗികമായി എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്ന് ചിത്രീകരിക്കുക. 5-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ ബൈബിൾ അദ്ധ്യയനം തുടങ്ങാൻ പ്രയാസമുളള പ്രസാധകൻ സേവനമേൽവിചാരകനെ സമീപിക്കുന്ന പ്രകടനം നടത്തുക. സേവനമേൽവിചാരകൻ പ്രസാധകനെ സഹായിക്കുന്നതിന് സൂചിക ഉപയോഗിക്കുന്നു.
20 മിനി: “ഇപ്പോൾ ക്രമീകരണംചെയ്യുക—1991ലെ ‘സ്വാതന്ത്ര്യസ്നേഹികൾ’ ഡിസ്ട്രിക്ട് കൽവെൻഷന് ഹാജരാകാൻ”—ഭാഗം 2. 10-25 ഖണ്ഡികകളുടെ സദസ്യചർച്ച. 1989 ജൂൺ 15 വാച്ച്ടവർ, പേ. 10-20-ലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുളള ഉചിതമായ ഓർമ്മിപ്പിക്കലുകൾ ഉൾപ്പെടുത്തുക. കൺവെൻഷനിൽ ഹാജരാകുന്നതിനുമുമ്പ് ഈ ലേഖനങ്ങളിലെ ആശയങ്ങൾ പുനരവലോകനം ചെയ്യുന്നതിന് കുടുംബ കൂട്ടങ്ങളെ പ്രോത്സാഹിപ്പിക്കുക.
ഗീതം 14 (6), സമാപനപ്രാർത്ഥന.