മടക്കസന്ദർശനങ്ങൾക്ക് ശ്രദ്ധകൊടുക്കുക
1 സത്യത്തിൽ താത്പര്യം വളർത്തുന്നതിന് സമയമാവശ്യമാണ്. നിങ്ങൾ നിരന്തരമായ അടിസ്ഥാനത്തിൽ മടക്കസന്ദർശനങ്ങൾ നടത്തുന്നതിന് വേണ്ടത്ര സമയം പട്ടികപ്പെടുത്തുന്നുണ്ടോ? അനേകം പ്രസാധകർ മടക്കസന്ദർശനം നടത്തുന്നതിനും ബൈബിളദ്ധ്യയനം നടത്തുന്നതിനും അങ്ങനെ കണ്ടെത്തിക്കഴിഞ്ഞ താത്പര്യത്തെ നട്ടുവളർത്തുന്നതിനും തങ്ങളുടെ വയൽസേവനസമയത്തിന്റെ പകുതിയെങ്കിലും ചെലവഴിക്കുന്നത് പ്രയോജനകരമാണെന്ന് കണ്ടെത്തുന്നു.
2 നിങ്ങൾക്ക് പ്രയോജനകരമായി നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കാവുന്നതാണ്: ‘യഹോവയുടെ സ്നേഹപൂർവകമായ കരുതലുകളിൽ താത്പര്യം പ്രകടമാക്കുന്നവരെ കണ്ടെത്തുന്നതിന് ഞാൻ യഥാർത്ഥത്തിൽ ജാഗ്രതയുളളവനാണോ, അല്ലെങ്കിൽ സാഹിത്യം സ്വീകരിക്കുന്നവർക്കുമാത്രമേ ഞാൻ മടക്കസന്ദർശനം നടത്തുന്നുളേളാ? നാം അന്വേഷിക്കുന്നത് യഥാർത്ഥത്തിൽ നീതിയോട് ആത്മാർത്ഥസ്നേഹം പ്രകടമാക്കുന്നവരെയും ലോകത്തിലെ ദുഷ്ടാവസ്ഥകൾ നിമിത്തം നെടുവീർപ്പിടുകയും കരയുകയും ചെയ്യുന്നവരെയും സത്യത്തിനുവേണ്ടി അന്വേഷിക്കുന്നവരെയുമാണ്. വ്യക്തിപരമോ മതപരമോ ആയ കാരണങ്ങളാൽ ഒരു വ്യക്തി സാഹിത്യമെടുക്കുന്നില്ലെങ്കിൽ അതിന് അയാൾക്ക് സത്യത്തിൽ താത്പര്യമില്ലെന്നും ദൈവത്തിന്റെ സ്നേഹപൂർവമായ കരുതലുകളോടുളള ഊഷ്മളമായ പ്രതികരണം നട്ടുവളർത്താൻ കഴികയില്ലെന്നും അവശ്യം അർത്ഥമില്ല. (ലൂക്കോ. 19:3-5) എന്നാൽ നമുക്ക് അത് എങ്ങനെ ചെയ്യാം?
3 നമ്മുടെ പ്രദേശത്തുളള ചിലരെ സൗഹാർദ്ദപരമായ ഒരു അടിസ്ഥാനത്തിൽ അറിയത്തക്കവണ്ണം അവരെ പരിചയപ്പെടുന്നതിനും അങ്ങനെ സത്യത്തിന്റെ ഗൗരവമേറിയതും ക്രമവുമായ ചർച്ചകൾക്കുളള വഴി തുറക്കുന്നതിനുമായി അവരെ ചിലപ്പോഴൊക്കെ സന്ദർശിക്കുന്നത് വളരെ സഹായകമായിരിക്കാം. അപരിചിതരെ ഭയപ്പെടുന്നതിന് ആളുകൾക്ക് കാരണമുണ്ടെന്നും അതുകൊണ്ട് ക്ഷമാപൂർവം അവരുടെ താത്പര്യവും അവരുടെ വിശ്വാസവും നട്ടുവളർത്തേണ്ടതാവശ്യമാണന്നും നാം ഓർത്തിരിക്കേണ്ടതുണ്ട്. ഇതിന് നമ്മുടെ ഭാഗത്ത് സമയവും തുടർന്നുളള ശ്രമവും ആവശ്യമാണ്. അവസരം ലഭിക്കുമ്പോൾ സത്യത്തെക്കുറിച്ച് അവരോടു സംസാരിക്കുന്നതിന് കിട്ടിയേക്കാവുന്ന ചുരുക്കം ചില മണിക്കൂറുകളെ പ്രയോജനപ്പെടുത്തുക. ഒരു തിരുവെഴുത്തോ ഒടുവിലത്തെ മാസികയിലെ ഒരു ലേഖനമോ ചർച്ചചെയ്യാൻ ഒരുങ്ങിയിരിക്കുക. അടുത്ത സന്ദർശനത്തിനുവേണ്ടി പോകാൻ വളരെയധികം തിടുക്കം കൂട്ടരുത്.
4 സന്ദർശനം വളരെ ഫലവത്തല്ലായിരിക്കാമെങ്കിലും വ്യക്തിയെക്കൊണ്ടു ചിന്തിപ്പിക്കുന്നതിനും വായിപ്പിക്കുന്നതിനും തുടക്കമിടാൻ അത് മതിയായതായിരിക്കാം. തന്നിമിത്തം ഭാവിയിലെ സന്ദർശനങ്ങളിൽ കൂടുതൽ പുരോഗതി വരുത്തിയേക്കാം. തീർച്ചയായും നമുക്കു ചെയ്യാവുന്നതെല്ലാം ചെയ്തതിനുശേഷം താത്പര്യത്തെ വളർത്തുന്നത് ദൈവമാണ്, അതിനുവേണ്ടി നമുക്കു പ്രാർത്ഥിക്കാവുന്നതാണ്. (1 കൊരി. 3:6, 7) എന്നിരുന്നാലും, നട്ടുവളർത്തലാകുന്ന നമ്മുടെ വേലയിൽ താത്പര്യം കാണിക്കാത്തവരെ പറിച്ചുമാററുന്നത് ഉൾപ്പെടുന്നു. മടക്കസന്ദർശനങ്ങൾ നടത്തുന്നതിലുളള നമ്മുടെ ഊന്നലിലെ വർദ്ധിപ്പിക്കൽ അതു ചെയ്യുന്നതിനു നമ്മെ ഫലപ്രദമായി സഹായിക്കും.