താത്പര്യം വളർത്തുന്ന വിധം
1 വളർത്തുക എന്നതിന്റെ ഇംഗ്ലീഷ് പദമായ “കൾട്ടിവേററി”ന്റെ അർത്ഥം വളർച്ചക്കുവേണ്ടി തയ്യാറാക്കുക അല്ലെങ്കിൽ വളർച്ചയെ പരിരക്ഷിക്കുക എന്നാണെന്ന് ഒരു നിഘണ്ടുവിൽനിന്നു നാം മനസ്സിലാക്കുന്നു. എന്നാൽ അദ്ധ്വാനത്താലോ ശ്രദ്ധയാലോ പഠനത്താലോ മെച്ചപ്പെടുത്തുക എന്നും അതിന് അർത്ഥമാക്കാൻ കഴിയും. ശിഷ്യരെ ഉളവാക്കുക എന്നതു നമ്മുടെ ശുശ്രൂഷയുടെ ഒരു പ്രധാന ഉദ്ദേശ്യമാണ്. (മത്താ. 28:19, 20) അതുകൊണ്ട്, വയൽ ശുശ്രൂഷയിൽ നാം കണ്ടെത്തുന്ന താത്പര്യത്തെ വളർത്തിയെടുക്കാൻ ശ്രമം ചെലുത്തേണ്ടയാവശ്യമുണ്ട്.
2 പരമാർത്ഥഹൃദയികളായ വ്യക്തികളുടെ ആത്മീയവളർച്ചയെ പരിരക്ഷിക്കുന്നതിനു സാധാരണയായി തുടർച്ചയായ സന്ദർശനങ്ങൾ ആവശ്യമാണ്. ഫലപ്രദമായ മടക്കസന്ദർശനങ്ങൾ ക്രമമായ ഒരു ബൈബിളദ്ധ്യയനത്തിലേക്കു നയിക്കേണ്ടതാണ്.
3 വലിയ താത്പര്യം കാണിക്കുന്നവരെ മാത്രമേ നിങ്ങൾ വീണ്ടും സന്ദർശിക്കാറുളേളാ? മടങ്ങിച്ചെല്ലുന്നതിനു നിങ്ങൾ സാഹിത്യം സമർപ്പിച്ചിരിക്കണമെന്നില്ല. ആദ്യ സന്ദർശനത്തിൽ കാര്യമായി സാഹിത്യം സമർപ്പിക്കാത്ത ഒരു പയനിയർ സൗഹൃദം കാട്ടുന്ന എല്ലാവരെയും വീണ്ടും സന്ദർശിക്കുന്നു. ഒരു തിരുവെഴുത്താശയം പങ്കുവച്ചുകൊണ്ടുളള നിങ്ങളുടെ ഒരു നല്ല ചർച്ച ഒരു മടക്കസന്ദർശനത്തിനുളള നല്ല അടിസ്ഥാനമായിരിക്കും.
4 മടക്കസന്ദർശനം നടത്തുമ്പോൾ ബൈബിളദ്ധ്യയനം ആരംഭിക്കാൻ ലഘുലേഖകൾ ഉപയോഗിക്കുക: ലഘുലേഖകളിലെ വിവിധ വിഷയങ്ങൾ നമ്മുടെ നാളിൽ പ്രസക്തമാണ്. ബൈബിൾജ്ഞാനം ഉൾക്കൊളേളണ്ടതിന്റെയും അതു ബാധകമാക്കേണ്ടതിന്റെയും ആവശ്യകതക്ക് അവ ഊന്നൽ നൽകുന്നു.
നിങ്ങൾക്കിങ്ങനെ പറയാൻ കഴിയും:
▪“ബൈബിൾ വിശ്വസിക്കുന്നതിനുളള ചില കാരണങ്ങളെപ്പററി കഴിഞ്ഞ പ്രാവശ്യം നാം സംസാരിച്ചു. ഏതുതരം ഭാവിയേക്കുറിച്ചാണ് ബൈബിൾ പറയുന്നത്?” ഒരു സമാധാനപൂർണ്ണമായ പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖയുടെ 3-ാം പേജിലെ രണ്ടാമത്തെ ഖണ്ഡികയിൽനിന്നു വായിച്ചുതുടങ്ങുക. തിരുവെഴുത്തുകൾ എടുത്തു നോക്കുക വായിക്കുന്നതിനോടുളള വീട്ടുകാരന്റെ പ്രതികരണമെന്തെന്നു അയാളോടു ചോദിക്കുക. 5-ാം പേജിലെ “നിങ്ങൾക്ക് അത് എപ്രകാരം സാദ്ധ്യമാണ്” എന്ന ഉപതലക്കെട്ടിനടിയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പരിഗണിച്ചുകൊണ്ട് ഉപസംഹരിക്കുക.
5 മരിച്ചുപോയ പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ? എന്ന ലഘുലേഖ സമാനമായ രീതിയിൽ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും.
നിങ്ങൾക്കിങ്ങനെ പറയാൻ കഴിയും:
▪“മുമ്പേ നാം പരിഗണിച്ചതുപോലെ അനേകർക്കു ദൈവത്തിൽ വിശ്വാസക്കുറവാണ്. ഉദാഹരണത്തിന്, ‘ദൈവം ഇത്ര ശക്തനാണെങ്കിൽ ആളുകൾ മരിക്കാൻ അവൻ അനുവദിക്കുന്നത് എന്തുകൊണ്ട്?’ എന്ന് ആളുകൾ ചോദിക്കുന്നു. ആ ചോദ്യത്തിനുത്തരം നൽകാൻ ഈ ലഘുലേഖക്കു സഹായിക്കാൻ കഴിയും.” രണ്ടാം പേജിലെ നാലാം ഖണ്ഡികയിൽ തുടങ്ങുന്ന ഭാഗത്തേക്കു ശ്രദ്ധ ക്ഷണിക്കുക. ഓരോ ഖണ്ഡികക്കും ശേഷം പ്രസക്തമായ ഒരു ചോദ്യം ചോദിക്കുക, ഉദ്ധരിക്കാതെ സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ചിന്തിക്കുക. നിങ്ങളുടെ സഭയിൽ പ്രശ്നങ്ങൾ അല്ലെങ്കിൽ നോക്കൂ! ലഘുപത്രികകൾ ഉണ്ടെങ്കിൽ അവ സമാനമായ രീതിയിൽ ഉപയോഗിക്കാൻ കഴിയും.
6 അദ്ധ്യയനം തുടരൽ: ഇവിടെ നിർദ്ദേശിച്ചിരിക്കുന്ന രീതികൾ പിൻപററുന്നതിനാൽ നിങ്ങൾ ഒരു ഭവന ബൈബിളദ്ധ്യയനം തുടങ്ങുകയാണ്. ക്രമമായ അടിസ്ഥാനത്തിൽ ചർച്ച പുരോഗമിപ്പിക്കുന്നതിനു നിങ്ങളുടെ സന്ദർശനം ഉപസംഹരിക്കുമ്പോൾ വീട്ടുകാരനോട് ഇങ്ങനെ ചോദിക്കുക: “പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് ഏതാനും മിനിട്ടുകൾകൊണ്ടു ഞങ്ങൾ ഉത്തരം നൽകിയെന്നതു നിങ്ങൾ ശ്രദ്ധിച്ചോ? അടുത്ത വാരത്തിൽ പുനരുത്ഥാനപ്രത്യാശയെപ്പററിയോ നിങ്ങൾക്കു രസകരമായ മറെറാരു വിഷയത്തെപ്പററിയോ സംസാരിച്ചുകൊണ്ടു നമുക്കു കുറച്ചുകൂടെ സമയം ചെലവഴിക്കാൻ കഴിയും.” നിങ്ങൾ സന്ദർശിക്കുന്ന ഓരോ പ്രാവശ്യവും ഈ ലേഖനങ്ങളിൽ സൂചിപ്പിച്ചിരിക്കുന്ന ചോദ്യങ്ങളിൽ ഒന്നുമാത്രം ഉപയോഗിക്കാൻ കഴിയും. ഉചിതമായ ഒരു സമയത്തു നിങ്ങൾക്ക് ഒരു ലഘുപത്രികയിലേക്കു കടക്കുന്നതിനോ എന്നേക്കും ജീവിക്കാൻ പുസ്തകത്തിൽനിന്ന് ഒരദ്ധ്യയനം ആരംഭിക്കുന്നതിനോ കഴിയും.
7 ഒരു യഥാർത്ഥ സത്യാന്വേഷിയുമായി ഒരു ബൈബിളദ്ധ്യയനം നടത്തുന്നത് എത്ര സംതൃപ്തിദായകമാണ്! നാം കണ്ടെത്തുന്ന താത്പര്യത്തെ വളർത്തുന്ന വിധം സംബന്ധിച്ചു നൽകപ്പെട്ടിരിക്കുന്ന നിർദ്ദേശങ്ങൾ ബാധകമാക്കുന്നതിനാൽ നാം ഒരു ഫലപ്രദമായ ശുശ്രൂഷയാൽ അനുഗ്രഹിക്കപ്പെടട്ടെ.