മാസികകൾ ഉപയോഗിച്ചുകൊണ്ടു മററുളളവർക്കു പ്രയോജനം ചെയ്യുക
1 വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഏററവും പുതിയ ലക്കങ്ങൾ കിട്ടുന്നതു നമുക്ക് എത്ര സന്തോഷമാണ്. അവ അവതരിപ്പിക്കുന്ന വിവരത്തിൽനിന്നു പ്രയോജനം നേടാൻതക്കവണ്ണം കഴിയുന്നിടത്തോളം പെട്ടെന്ന് അവ വായിക്കാനുളള അവസരത്തെ നാം വിലമതിക്കുന്നു. നമ്മെ വ്യക്തിപരമായി സഹായിച്ചേക്കാവുന്ന വിവരങ്ങൾക്കായി നോക്കുന്നതു കൂടാതെ മററുളളവർക്കു മാസികകൾ സമർപ്പിക്കുമ്പോൾ ഉപയോഗിക്കാൻ കഴിയുന്ന പോയിൻറുകൾക്കായും നോക്കുന്നത് ഒരു നല്ല ആശയമാണ്. നമ്മുടെ സഭയുടെ പ്രദേശത്തുളളവർക്കു വിശേഷിച്ച് ആകർഷകമെന്നു തോന്നുന്ന ഭാഗങ്ങൾ അടയാളപ്പെടുത്താൻ നാം ആഗ്രഹിച്ചേക്കാം. അല്ലെങ്കിൽ സംസാരാശയങ്ങൾ സംബന്ധിച്ചു നമ്മെ ഓർമിപ്പിക്കുന്നതിനും ആ ലേഖനം പ്രാദേശികമായി എങ്ങനെ അവതരിപ്പിക്കാൻ കഴിയും എന്നതു സംബന്ധിച്ചും നമ്മുടെ സ്വന്തം പ്രതിയുടെ മാർജിനിൽ നാം നോട്ടുകൾ കുറിക്കുകപോലും ചെയ്തേക്കാം.
2 നമ്മുടെ മാസികകൾക്കു നിലനിൽക്കുന്ന മൂല്യമുണ്ട്. പ്രാഥമികമായി നാം അടുത്ത കാലത്തെ മാസികകൾ സമർപ്പിക്കാൻ ശ്രദ്ധിച്ചേക്കാമെങ്കിലും പഴയ ലക്കങ്ങൾ അവഗണിക്കേണ്ട ഒരാവശ്യവുമില്ല. കാരണം, വിവരങ്ങൾ അതിൽത്തന്നെ പഴഞ്ചനായിത്തീരുന്നില്ല. സാക്ഷീകരണം നടത്തുമ്പോൾ ലഭ്യമായിരിക്കത്തക്കവണ്ണം സാക്ഷീകരണത്തിന് ഉപയോഗിക്കുന്ന നിങ്ങളുടെ ബാഗിൽ പഴയ ലക്കങ്ങൾ സൂക്ഷിക്കുക. വീട്ടുകാരന്റെ ഒരു പ്രത്യേക ആവശ്യം അറിയുമ്പോൾ ഇവ പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. ഒരു പഴയ പ്രസിദ്ധീകരണം കൊടുത്തിട്ടുപോരുമ്പോൾ നാം മാസികകൾക്കു സ്വീകരിക്കുന്ന സംഭാവന ചുരുക്കമായി പരാമർശിക്കുന്നത് ഉചിതമാണ്.