പുതിയ സർക്കിട്ട് സമ്മേളന പരിപാടി
1 മത്തായി 6:33-ലെ യേശുവിന്റെ വാക്കുകളോടുളള അനുസരണത്തിൽ സത്യക്രിസ്ത്യാനികൾ രാജ്യത്തെ തങ്ങളുടെ ജീവിതത്തിൽ എല്ലായ്പോഴും ഒന്നാമതു വച്ചിരിക്കുന്നു. ആയതിനാൽ, “ഒന്നാമതു രാജ്യം അന്വേഷിച്ചുകൊണ്ടിരിക്കുക” എന്നത് 1994 ജനുവരിയിൽ ആരംഭിക്കുന്ന സർക്കിട്ട് സമ്മേളന പരിപാടിക്ക് ഉചിതമായ ഒരു വിഷയമാണ്.
2 രാജ്യം ഭൂപ്രദേശവും ഭരണാധികാരികളും പ്രജകളും നിയമങ്ങളും സഹിതം ഇപ്പോൾത്തന്നെ പ്രവർത്തനത്തിലിരിക്കുന്ന ഒരു ഗവൺമെൻറാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് തുടക്കംമുതലേ പരിപാടി രാജ്യയാഥാർഥ്യത്തെ പ്രദീപ്തമാക്കും. യഥാർഥത്തിൽ ഇന്നത്തെ സമൂഹത്തിനു പ്രയോജനം ചെയ്യുന്ന മനുഷ്യ ഗവൺമെൻറുകളുടെ പല നിയമങ്ങളും ബൈബിൾ നിയമങ്ങളുടെ അടിസ്ഥാനത്തിലുളളതാണ്.
3 നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും രാജ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നതിൽ നിന്നു നമുക്കു ലഭിക്കുന്ന സംരക്ഷണവും അനുഗ്രഹവും പരിചിന്തിക്കപ്പെടും. അനാവശ്യമായ ഉത്കണ്ഠ നമുക്ക് എങ്ങനെ ഒഴിവാക്കാൻ കഴിയുമെന്നു കാണിക്കാൻ സഹായകരമായ ബുദ്ധ്യുപദേശം നൽകപ്പെടും. നമ്മുടെ കണ്ണിനെ ലഘുവാക്കി നിർത്തേണ്ടത് ഇത്ര പ്രധാനമായിരിക്കുന്നതെന്തുകൊണ്ടെന്നു പ്രസംഗങ്ങളും പ്രകടനങ്ങളും ചർച്ചകളും പ്രകടിപ്പിക്കും.
4 സമ്മേളനത്തിന്റെ ശനിയാഴ്ച യോഗ്യരായ സ്നാപനാർഥികൾ യഹോവയോടുളള തങ്ങളുടെ സമർപ്പണത്തിന്റെ പരസ്യ പ്രഖ്യാപനം നടത്തുന്നതായിരിക്കും. ഞായറാഴ്ച “ദൈവരാജ്യം മനുഷ്യവർഗത്തിനുവേണ്ടി ചെയ്യാനിരിക്കുന്നത്” എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയുളള പരസ്യ പ്രസംഗത്തിനു ഹാജരാകാൻ നാമെല്ലാവരും ആഗ്രഹിക്കും.
5 സർക്കിട്ട് സമ്മേളനത്തിന്റെ ഇരുദിനങ്ങളിലും ഹാജരാകുന്നതിനുളള പദ്ധതികൾ ഒരുക്കുന്നതിനു നിശ്ചയമുളളവരായിരിക്കുക. സമ്മേളന പരിപാടിയും ഒപ്പം സന്തോഷകരമായ സഹോദര സഹവാസവും, ഉന്നമിപ്പിക്കുന്നതും നവോൻമേഷകരവുമായ പ്രചോദനം പ്രദാനം ചെയ്യും. അതു നഷ്ടപ്പെടുത്താൻ നാമാരും ആഗ്രഹിക്കില്ല.