സാക്ഷീകരിക്കുന്നതിൽനിന്ന് അവർ ഒഴിഞ്ഞുനിന്നിട്ടില്ല
1 യഹോവയുടെ സാക്ഷികൾ എന്ന നമ്മുടെ പേര് നമ്മെ തിരിച്ചറിയിക്കുകയും നാം ചെയ്യുന്ന കാര്യത്തെ വർണിക്കുകയും ചെയ്യുന്നു. നാം നമ്മുടെ ദൈവമായ യഹോവയുടെ മാഹാത്മ്യങ്ങൾക്കു സാക്ഷ്യം വഹിക്കുന്നു. (യെശ. 43:10, 12) സഭയിലെ ഒരു അംഗമായിരിക്കണമെങ്കിൽ ഓരോ വ്യക്തിയും ഈ സാക്ഷീകരണത്തിൽ പങ്കുപററണം. സാക്ഷീകരണം നടത്തുന്നത് മുഖ്യമായും നമ്മുടെ പരസ്യശുശ്രൂഷയിലൂടെയാണ്, അതിൽ വീടുതോറും സന്ദർശിക്കുന്നതും തെരുവുവേലയിൽ ഏർപ്പെടുന്നതും മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും നടത്തുന്നതും ഉൾപ്പെടുന്നു. ഒരു പൂർണ പങ്കുണ്ടായിരിക്കുന്നതിന് എത്തിപ്പിടിക്കാൻ നാമെല്ലാവരും ഉചിതമായി പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു.—1 കൊരി. 15:58.
2 എന്നിരുന്നാലും, സഭയിലെ ചില അംഗങ്ങൾ അവർക്കു ചെയ്യാൻ കഴിയുന്ന കാര്യത്തിൽ പരിമിതിയുളളവരാണ്. ഗുരുതരമായ രോഗമോ വൈകല്യമോ അവരുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തിയേക്കാം. എതിർപ്പുളള ബന്ധുക്കൾ ശക്തമായ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചേക്കാം. അവിശ്വാസിയായ പിതാവോ മാതാവോ ഒരു യുവവ്യക്തിയെ തടഞ്ഞേക്കാം. യാത്രാസൗകര്യങ്ങളില്ലാത്ത ഒററപ്പെട്ട പ്രദേശത്തു താമസിക്കുന്ന വ്യക്തികൾക്കു സാക്ഷീകരണത്തിൽ ഏർപ്പെടുക അസാധ്യമാണെന്നു തോന്നിയേക്കാം. സ്വാഭാവികമായ ലജ്ജ ധൈര്യമില്ലാത്തവരെ പിന്തിരിപ്പിച്ചേക്കാം. ക്രിസ്ത്യാനികൾ എന്നനിലയിലുളള യോഗ്യതകളിൽ തങ്ങൾ എത്തിച്ചേരുന്നില്ലെന്ന് ഇത്തരം സാഹചര്യങ്ങളിൽ അഥവാ സമാനമായ സാഹചര്യങ്ങളിൽ ഉളള ചില പ്രസാധകർക്കു തോന്നിയേക്കാം, കാരണം അവർക്കു ചെയ്യാൻ കഴിയുന്നത് മററുളളവർ ചെയ്യുന്നതിനെക്കാളും തങ്ങൾ യഥാർഥത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്നതിനെക്കാളും കുറവാണ്. സ്വന്തം ശ്രമങ്ങളെ തുച്ഛീകരിക്കാൻ അവർക്ക് യാതൊരു കാരണവുമില്ല. (ഗലാ. 6:4) ഏതു സാഹചര്യത്തിലായിരുന്നാലും തങ്ങളുടെ പരമാവധി ചെയ്യുമ്പോൾ യഹോവ സന്തോഷിക്കുന്നുവെന്ന അറിവിൽ അവർക്ക് ആശ്വസിക്കാൻ കഴിയും.—ലൂക്കൊ. 21:1-4.
3 പങ്കുപററുന്നതിനുളള ഒരു മാർഗം കണ്ടെത്തൽ: പ്രയാസകരമായ സാഹചര്യത്തിലുളള വ്യക്തികൾ സാക്ഷീകരണം നടത്തുന്നതിൽനിന്നു തങ്ങളെ തടയാൻ പ്രതിബന്ധങ്ങളെ അനുവദിക്കാതിരുന്നിട്ടുളളത് എങ്ങനെയെന്നു പ്രകടമാക്കുന്ന ആയിരക്കണക്കിന് അനുഭവങ്ങൾ വിവരിക്കപ്പെട്ടിട്ടുണ്ട്. സംഭാഷണത്തിനു തുടക്കമിടാനുളള തങ്ങളുടെ പ്രാപ്തി ഉപയോഗിച്ചുകൊണ്ട് അനൗപചാരിക സാക്ഷീകരണം നടത്തുന്നതിനുളള അനേകം രീതികൾ അവർ മെനഞ്ഞെടുത്തിട്ടുണ്ട്. സാക്ഷീകരണത്തിനുളള വിശാലമായ ഒരു വാതിൽ തുറക്കാൻ വീട്ടിൽ കഴിഞ്ഞുകൂടേണ്ടിവരുന്നവർ ഫോൺ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സന്ദർശനം നടത്തുന്ന ഓരോ ആളെയും, ശ്രദ്ധിക്കാൻ സാധ്യതയുളള ഒരുവനായി വീക്ഷിക്കുന്നു. എതിർപ്പുളള കുടുംബത്തിലെ ഒരു ഭാര്യയ്ക്ക് ഭവനത്തിൽ സാക്ഷീകരണം നടത്താൻ കഴിയുന്നില്ലെങ്കിൽപ്പോലും അയൽക്കാരോടും തന്റെ പതിവു ജോലിക്കിടയിൽ കണ്ടുമുട്ടുന്ന മററുളളവരോടും സംസാരിക്കുന്നതിനുളള അവസരങ്ങളെ അവൾ പ്രയോജനപ്പെടുത്തുന്നു.
4 നമ്മുടെ പരസ്യസാക്ഷീകരണത്തിൽ ഏർപ്പെടാൻ പാടില്ലെന്ന് അവിശ്വാസിയായ പിതാവോ മാതാവോ ഒരു യുവവ്യക്തിയെ വിലക്കിയിട്ടുണ്ടായിരിക്കാം. തരണം ചെയ്യാൻ കഴിയാത്ത ഒരു പ്രതിബന്ധമായി അതിനെ സ്വീകരിക്കുന്നതിനു പകരം, തന്റെ വ്യക്തിപരമായ “പ്രദേശ”മായി സഹപാഠികളെയും അധ്യാപകരെയും അവൻ വീക്ഷിച്ചേക്കാം. നല്ലൊരു സാക്ഷ്യം നൽകാനും ഒരുപക്ഷേ ബൈബിളധ്യയനങ്ങൾ നടത്താൻ പോലും അവനു കഴിഞ്ഞേക്കും. കത്തുകൾ എഴുതുന്നതു മുഖാന്തരം സാക്ഷീകരണത്തിൽ പങ്കെടുക്കാൻ ഒററപ്പെട്ട പ്രദേശങ്ങളിൽ താമസിക്കുന്ന അനേകർക്കു കഴിഞ്ഞിട്ടുണ്ട്. ക്രിസ്തീയ തീക്ഷ്ണതയാൽ പ്രചോദിപ്പിക്കപ്പെടുന്നവർ “യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ചു ഉത്സാഹമില്ലാത്തവരും നിഷ്ഫലരും” ആയിത്തീരുന്നതൊഴിവാക്കാൻ എപ്പോഴും എന്തെങ്കിലും മാർഗം കണ്ടെത്തും.—2 പത്രൊ. 1:8.
5 സാക്ഷീകരണവേലയിലെ നമ്മുടെ പങ്കിന്റെ കാര്യം വരുമ്പോൾ നമുക്കെല്ലാവർക്കും വേണ്ടി യഹോവ ഐകരൂപ്യമുളള ഒരു നിലവാരം വെച്ചിട്ടുണ്ട്, അതായത്, നാം “മുഴുദേഹിയോടെ” പ്രവർത്തിക്കണം. (കൊലോ. 3:23, NW) നാം ചെലവഴിക്കുന്ന സമയവും കൈവരിക്കുന്ന നേട്ടവും വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, അന്തർലീനമായിരിക്കുന്ന പ്രചോദനം ഒന്നുതന്നെയാണ്—“പൂർണ്ണഹൃദയ”ത്തിൽനിന്ന് ഉത്ഭൂതമാകുന്ന യഥാർഥ സ്നേഹം. (1 ദിന. 28:9; 1 കൊരി. 16:14) നാം നമ്മുടെ പരമാവധി നൽകുന്നുവെങ്കിൽ, നമുക്കു ചെയ്യാൻ കഴിയുന്ന തുച്ഛമായ അളവു നിമിത്തം നാം വിശ്വാസത്തിൽ കുറവുളളവരാണെന്നോ സഭയിലെ അംഗങ്ങളെന്ന നിലയിൽ ഉപയോഗമില്ലാത്തവരാണെന്നോ തോന്നേണ്ട യാതൊരു കാരണവും നമുക്കുണ്ടായിരിക്കയില്ല. ‘പ്രയോജനമുളളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായി അറിയി’ക്കുന്നതിൽനിന്നു വിട്ടുനിന്നിട്ടില്ല എന്നു പൗലോസിനെപ്പോലെ നമുക്കും സത്യസന്ധമായി പറയാൻ കഴിയും.—പ്രവൃ. 20:20.