പരിഷ്കരിച്ച പരസ്യപ്രസംഗങ്ങളിൽനിന്നു പ്രയോജനം നേടൽ
1 സദൃശവാക്യങ്ങൾ 4:18-ലെ വാക്കുകളിൽ യഹോവയുടെ സാക്ഷികളുടെ ആധുനിക ചരിത്രം കൃത്യമായി വിവരിച്ചിരിക്കുന്നു: “നീതിമാൻമാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു.”
2 ഇതിനോടുളള ചേർച്ചയിൽ, ക്രിസ്തീയ സഭയ്ക്ക് ബൈബിൾ പഠിപ്പിക്കലുകൾ സംബന്ധിച്ച സമയോചിതമായ വിശദീകരണങ്ങളും കാലാനുസൃതമായ വിവരങ്ങളും തുടർന്നു ലഭിക്കുന്നു. (മത്താ. 24:45-47) യഹോവയുടെ സാക്ഷികളോടൊത്തു സഹവസിക്കാൻ തുടങ്ങിയതുമുതൽ ഇതു സംബന്ധിച്ചു നിങ്ങൾ ശ്രദ്ധിച്ച ചില ഉദാഹരണങ്ങൾ നിങ്ങൾക്കു വിശദീകരിക്കാൻ കഴിഞ്ഞേക്കും. പരസ്യപ്രസംഗം ഉൾപ്പെടെ, സഭാ യോഗങ്ങൾ വർധിച്ചുവരുന്ന സത്യവെളിച്ചത്തോടൊത്തു പോകുന്നതിനു നമ്മെ സഹായിക്കുന്നു.
3 പരിഷ്കരിച്ച ബാഹ്യരേഖകൾ: അടുത്തയിടെ സൊസൈററി പല പരസ്യപ്രസംഗ ബാഹ്യരേഖകളും പുതുക്കുകയുണ്ടായി. കാലാനുസൃതമായ വിവരങ്ങൾ അതിനോടു കൂട്ടിച്ചേർക്കുകയും പ്രധാന ആശയങ്ങൾ കൂടുതൽ വ്യക്തമാക്കുകയും ചെയ്തു. കാലാനുസൃതമായ വിവരങ്ങളുടെ പൂർണ പ്രയോജനം സഭകൾക്കു ലഭിക്കുന്നതിന് പരസ്യപ്രസംഗം നടത്തുന്ന സഹോദരൻമാർ ഏററവും പുതിയ ബാഹ്യരേഖകൾ ഉപയോഗിക്കണം.
4 പരസ്യപ്രസംഗങ്ങളിൽനിന്നു പരമാവധി പ്രയോജനം ലഭിക്കുന്നതിന്, കേൾക്കാൻ പോകുന്ന പ്രസംഗത്തിന്റെ വിഷയത്തിനു ശ്രദ്ധ നൽകുക. പരസ്യ യോഗത്തിനു ഹാജരാകുന്നതിനു മുമ്പ് ആ വിഷയത്തെക്കുറിച്ച് ദിവ്യാധിപത്യ ഉറവുകളിൽനിന്നുളള ഏററവും പുതിയ വിവരങ്ങൾ ഓർമിക്കാൻ ശ്രമിക്കുക. എന്നിട്ട്, ശ്രദ്ധിക്കുമ്പോൾ വിഷയം എങ്ങനെ വികസിപ്പിക്കുന്നു എന്ന് ചിന്തിക്കുക. ഭാവി ഉപയോഗത്തിനുവേണ്ടി ഈ സത്യങ്ങൾ അവതരിപ്പിക്കാവുന്ന പുതിയ വിധങ്ങൾ മനസ്സിലാക്കുക. അപ്പോൾ പരിഷ്കരിച്ച പരസ്യപ്രസംഗങ്ങളിൽനിന്നു നിങ്ങൾക്കു തീർച്ചയായും പരമാവധി പ്രയോജനം ലഭിക്കും.
5 പരസ്യപ്രസംഗങ്ങൾ അറിവു പ്രദാനം ചെയ്യുകയും കേൾവിക്കാരെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുകയും വേണം: യേശു സംസാരിച്ചപ്പോൾ അവൻ കേൾവിക്കാരുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. നടത്തപ്പെട്ടിട്ടുളളതിലേക്കും ഏററവും പ്രസിദ്ധമായ പരസ്യപ്രസംഗമാണ് യേശുവിന്റെ ഗിരിപ്രഭാഷണം. അതിന്റെ ഉപസംഹാരത്തിങ്കൽ, മത്തായി 7:28 പറയുന്നപ്രകാരം “പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.”
6 യേശുവിന്റെ ദൃഷ്ടാന്തം മനസ്സിൽപ്പിടിച്ചുകൊണ്ട്, മൂപ്പൻമാരുടെ സംഘം പുതിയവരെ പരസ്യപ്രസംഗകരായി അംഗീകരിക്കുമ്പോൾ വിവേചനയുളളവരായിരിക്കേണ്ടതുണ്ട്. നല്ല ഉപദേഷ്ടാക്കൻമാരും സൊസൈററിയുടെ ബാഹ്യരേഖയോട് അടുത്തു പററിനിൽക്കുന്നവരും സദസ്സിന്റെ ശ്രദ്ധപിടിച്ചുനിർത്താൻ കഴിയുന്നവരുമായവരെ മാത്രമേ നിയമിക്കാവൂ. പരസ്യപ്രസംഗങ്ങൾ നടത്തുന്നതിനുളള പദവി ലഭിക്കുന്ന സഹോദരൻമാർ മൂപ്പൻമാരിൽനിന്നു ലഭിക്കുന്ന ബുദ്ധ്യുപദേശങ്ങളും നിർദേശങ്ങളും സ്വീകരിച്ചുകൊണ്ട് തങ്ങളുടെ പ്രസംഗപ്രാപ്തി മെച്ചപ്പെടുത്തുന്നതിനു തുടർന്നു കാര്യമായ ശ്രമം ചെയ്യേണ്ടതുണ്ട്.
7 യെശയ്യാവു 65:13, 14-ൽ മുൻകൂട്ടിപ്പറഞ്ഞപ്രകാരം ദൈവജനത്തിന്റെ ആത്മീയ വളർച്ച കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുന്നു. നാം “യഹോവയാൽ പഠിപ്പിക്കപ്പെ”ടുന്ന അനേക വിധങ്ങളിൽ ഒന്നാണ് പരസ്യപ്രസംഗത്തിന്റെ ക്രമീകരണം.—യെശ. 54:13, NW.