വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w98 9/15 പേ. 21-23
  • ദൈവം നിങ്ങൾക്ക്‌ യഥാർഥമാണോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവം നിങ്ങൾക്ക്‌ യഥാർഥമാണോ?
  • വീക്ഷാഗോപുരം—1998
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • തിരു​വെ​ഴു​ത്തു​കൾ പഠിക്കുക
  • പതിവാ​യും ഉത്‌ക​ട​മാ​യും പ്രാർഥി​ക്കു​ക
  • സൃഷ്ടിയെ നിരീ​ക്ഷി​ക്കു​ക
  • യഹോ​വ​യോ​ടൊ​പ്പം നടക്കുക
  • നാം ഇടവിടാതെ പ്രാർഥിക്കേണ്ടത്‌ എന്തുകൊണ്ട്‌?
    2003 വീക്ഷാഗോപുരം
  • നിങ്ങൾക്കു ദൈവത്തോട്‌ അടുക്കാൻ കഴിയുന്ന വിധം
    നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം
  • നമുക്ക്‌ ദൈവത്തെ അറിയാൻ കഴിയുന്നതെങ്ങനെ?
    വീക്ഷാഗോപുരം—1988
  • പ്രാർഥനയിലൂടെ ദൈവത്തോട്‌ അടുത്തുചെല്ലുക
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
കൂടുതൽ കാണുക
വീക്ഷാഗോപുരം—1998
w98 9/15 പേ. 21-23

ദൈവം നിങ്ങൾക്ക്‌ യഥാർഥ​മാ​ണോ?

അസഹ്യ​പ്പെ​ടു​ത്തുന്ന പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ നിങ്ങൾ ഉടൻതന്നെ പ്രാർഥ​ന​യിൽ ദൈവത്തെ സമീപി​ക്കാ​റു​ണ്ടോ? ഉണ്ടെങ്കിൽ, ഒരു യഥാർഥ വ്യക്തി​യോ​ടു സംസാ​രി​ക്കു​ന്ന​താ​യി നിങ്ങൾക്കു തോന്നാ​റു​ണ്ടോ?

തന്റെ സ്വർഗീയ പിതാ​വി​നെ പരാമർശി​ച്ചു​കൊണ്ട്‌ യേശു​ക്രി​സ്‌തു പറഞ്ഞു: “എന്നെ അയച്ചവൻ യഥാർഥ വ്യക്തി​യാണ്‌.” (യോഹ​ന്നാൻ 7:28, NW) അതേ, യഹോ​വ​യാം ദൈവം ഒരു യഥാർഥ വ്യക്തി​യാണ്‌. അവനോ​ടു പ്രാർഥി​ക്കു​ന്നത്‌, സഹായ​ത്തി​നോ ഉപദേ​ശ​ത്തി​നോ വേണ്ടി വളരെ അടുത്ത ഒരു മാനുഷ സുഹൃ​ത്തി​ലേക്കു തിരി​യു​ന്ന​തു​പോ​ലെ​തന്നെ ആണ്‌. ദൈവം നമ്മുടെ പ്രാർഥ​നകൾ കേൾക്ക​ണ​മെ​ങ്കിൽ, തീർച്ച​യാ​യും അവ സ്വീകാ​ര്യ​യോ​ഗ്യ​മായ പ്രാർഥ​ന​യ്‌ക്കുള്ള തിരു​വെ​ഴു​ത്തു നിബന്ധ​ന​ക​ളിൽ എത്തി​ച്ചേ​രണം. ദൃഷ്ടാ​ന്ത​ത്തിന്‌, നാം “പ്രാർത്ഥന കേൾക്കു​ന്നവ”നെ അവന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​ലൂ​ടെ താഴ്‌മ​യോ​ടെ സമീപി​ക്കണം.—സങ്കീർത്തനം 65:2; 138:6; യോഹ​ന്നാൻ 14:6.

ദൈവം അദൃശ്യൻ ആയതി​നാൽ ആളത്വ​മി​ല്ലാ​ത്തവൻ ആണെന്നു ചിലർ വിചാ​രി​ക്കു​ന്നു. അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം ദൈവം അമൂർത്തൻ ആയിരി​ക്കാം. ദൈവ​ത്തി​ന്റെ അത്ഭുത​ക​ര​മായ ഗുണങ്ങളെ കുറിച്ച്‌ അറിഞ്ഞി​ട്ടുള്ള ചില ക്രിസ്‌ത്യാ​നി​കൾക്കു പോലും ദൈവം എത്രമാ​ത്രം യഥാർഥം ആണെന്നു മനസ്സി​ലാ​ക്കാൻ ചില അവസര​ങ്ങ​ളിൽ ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെ​ടു​ന്നു. നിങ്ങൾക്ക്‌ അപ്രകാ​രം അനുഭ​വ​പ്പെ​ട്ടി​ട്ടു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ യഹോ​വ​യാം ദൈവം നിങ്ങൾക്ക്‌ യഥാർഥം ആയിരി​ക്കാൻ എന്തു സഹായി​ക്കും?

തിരു​വെ​ഴു​ത്തു​കൾ പഠിക്കുക

വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ നിങ്ങൾ പതിവാ​യി പഠിക്കു​ന്നു​ണ്ടോ? നിങ്ങൾ എത്ര കൂടെ​ക്കൂ​ടെ​യും തീവ്ര​മാ​യും ബൈബിൾ പഠിക്കു​ന്നു​വോ യഹോ​വ​യാം ദൈവം നിങ്ങൾക്ക്‌ അത്രയ​ധി​കം യഥാർഥം ആയിരി​ക്കും. ഫലത്തിൽ, ‘അദൃശ്യ​ദൈ​വത്തെ കാണാൻ’ നിങ്ങളെ പ്രാപ്‌ത​രാ​ക്കി​ക്കൊണ്ട്‌ നിങ്ങളു​ടെ വിശ്വാ​സം ബലിഷ്‌ഠ​മാ​ക്ക​പ്പെ​ടും. (എബ്രായർ 11:6, 27) നേരേ​മ​റിച്ച്‌, അപൂർവ​മാ​യോ വല്ലപ്പോ​ഴു​മൊ​ക്കെ​യോ ഉള്ള ബൈബിൾ പഠനം നിങ്ങളു​ടെ വിശ്വാ​സ​ത്തി​ന്മേൽ ഗണ്യമാ​യൊ​രു ഫലം ഉളവാ​ക്കാൻ സാധ്യ​ത​യില്ല.

അത്‌ ഇങ്ങനെ ദൃഷ്ടാ​ന്തീ​ക​രി​ക്കാം: വിട്ടു​മാ​റാത്ത ഒരു തടിപ്പ്‌ ഭേദമാ​ക്കാൻ ഒരു പ്രത്യേക ലേപനം ദിവസം രണ്ടു പ്രാവ​ശ്യം വീതം പുരട്ടാൻ ഡോക്ടർ നിങ്ങ​ളോ​ടു നിർദേ​ശി​ച്ചെന്നു കരുതുക. മാസത്തിൽ ഒന്നോ രണ്ടോ തവണ നിങ്ങൾ ആ മരുന്ന്‌ പുരട്ടി​യാൽ തടിപ്പ്‌ ഭേദമാ​കു​മോ? സാധ്യ​ത​യില്ല. സമാന​മാ​യി, ആത്മീയ ആരോ​ഗ്യ​ത്തി​നുള്ള ഒരു “ഔഷധ​ക്കു​റിപ്പ്‌” സങ്കീർത്ത​ന​ക്കാ​രൻ നമുക്കു തരുന്നു. “രാവും പകലും ഒരു മന്ദസ്വ​ര​ത്തിൽ” ദൈവ​വ​ചനം വായി​ക്കുക. (സങ്കീർത്തനം 1:1, 2, NW) വർധി​ച്ചു​വ​രുന്ന പ്രയോ​ജനം ആസ്വദി​ക്ക​ണ​മെ​ങ്കിൽ നാം ആ “ഔഷധ​ക്കു​റിപ്പ്‌”—ക്രിസ്‌തീയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ സഹായ​ത്തോ​ടെ ദൈവ​വ​ച​ന​ത്തി​ന്റെ അനുദി​ന​മുള്ള വിചി​ന്തനം—പിൻപ​റ്റേ​ണ്ട​താണ്‌.—യോശുവ 1:8

നിങ്ങളു​ടെ പഠന വേളകൾ വിശ്വാ​സത്തെ കൂടുതൽ ശക്തി​പ്പെ​ടു​ത്തു​ന്നവ ആക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? ഇതാ ഒരു നിർദേശം: വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തിൽനി​ന്നോ ഒത്തുവാ​ക്യ പരാമർശങ്ങൾ ഉള്ള മറ്റൊരു ബൈബി​ളിൽനി​ന്നോ ഒരു അധ്യായം വായിച്ച ശേഷം താത്‌പ​ര്യ​ജ​ന​ക​മായ ഒരു വാക്യം തിര​ഞ്ഞെ​ടുത്ത്‌ കൊടു​ത്തി​രി​ക്കുന്ന പരാമർശ​വാ​ക്യം എടുത്തു​നോ​ക്കുക. ഇത്‌ നിങ്ങളു​ടെ പഠനത്തെ സമ്പുഷ്ട​മാ​ക്കും. ബൈബി​ളി​ന്റെ ആന്തരിക യോജി​പ്പിൽ നിങ്ങൾക്കു മതിപ്പു​ള​വാ​കും എന്നതിൽ തെല്ലും സംശയ​മില്ല. അങ്ങനെ അത്‌, അതിന്റെ ഗ്രന്ഥകർത്താ​വായ യഹോ​വ​യാം ദൈവത്തെ നിങ്ങൾക്കു കൂടുതൽ യഥാർഥ​മാ​ക്കും.

ഒത്തുവാ​ക്യ പരാമർശങ്ങൾ ഉപയോ​ഗി​ക്കു​ന്നത്‌ ബൈബിൾ പ്രവച​ന​ങ്ങ​ളും അവയുടെ നിവൃ​ത്തി​യും നിങ്ങൾക്കു കൂടുതൽ പരിചി​ത​മാ​ക്കു​ക​യും ചെയ്യും. ബാബി​ലോ​ന്യ​രാ​ലുള്ള യെരൂ​ശ​ലേ​മി​ന്റെ നാശ​ത്തോ​ടു ബന്ധപ്പെട്ട പ്രവചനം പോലുള്ള പ്രധാന ബൈബിൾ പ്രവച​നങ്ങൾ നിങ്ങൾക്ക്‌ നന്നായി അറിയാ​മാ​യി​രി​ക്കും. എന്നാൽ, പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്ന ബൈബിൾ പ്രവച​ന​ങ്ങ​ളു​ടെ​യും അവയുടെ നിവൃ​ത്തി​യു​ടെ​യും ഒരു ശൃംഖ​ല​തന്നെ ബൈബി​ളി​ലുണ്ട്‌. അവയിൽ ചിലത്‌ അത്ര അറിയ​പ്പെ​ടു​ന്ന​വയല്ല.

ദൃഷ്ടാ​ന്ത​ത്തിന്‌, യെരീ​ഹോ പുനർനിർമി​ച്ചാ​ലുള്ള ശിക്ഷ സംബന്ധിച്ച പ്രവചനം വായി​ച്ചിട്ട്‌ അതിന്റെ നിവൃത്തി പരിചി​ന്തി​ക്കുക. യോശുവ 6:26 പ്രസ്‌താ​വി​ക്കു​ന്നു: “അക്കാലത്തു യോശുവ ശപഥം ചെയ്‌തു: ഈ യെരീ​ഹോ​പ​ട്ട​ണത്തെ പണിയു​വാൻ തുനി​യുന്ന മനുഷ്യൻ യഹോ​വ​യു​ടെ മുമ്പാകെ ശപിക്ക​പ്പെ​ട്ടവൻ; അവൻ അതിന്റെ അടിസ്ഥാ​ന​മി​ടു​മ്പോൾ അവന്റെ മൂത്തമകൻ നഷ്ടമാ​കും; അതിന്റെ കതകു തൊടു​ക്കു​മ്പോൾ ഇളയമ​ക​നും നഷ്ടമാ​കും എന്നു പറഞ്ഞു.” ഏകദേശം 500 വർഷങ്ങൾ കഴിഞ്ഞ്‌ അതു നിവൃ​ത്തി​യേറി. എന്തെന്നാൽ 1 രാജാ​ക്ക​ന്മാർ 16:34-ൽ നാം വായി​ക്കു​ന്നു: “[ആഹാബ്‌ രാജാ​വി​ന്റെ] കാലത്തു ബേഥേ​ല്യ​നായ ഹീയേൽ യെരീ​ഹോ പണിതു; യഹോവ നൂന്റെ മകനായ യോശുവ മുഖാ​ന്തരം അരുളി​ച്ചെയ്‌ത വചന​പ്ര​കാ​രം അതിന്റെ അടിസ്ഥാ​നം ഇട്ടപ്പോൾ അവന്നു അബീറാം എന്ന മൂത്തമ​ക​നും അതിന്റെ പടിവാ​തിൽ വെച്ച​പ്പോൾ ശെഗൂബു എന്ന ഇളയമ​ക​നും നഷ്ടം വന്നു.”a ഒരു യഥാർഥ ദൈവ​ത്തി​നു മാത്രമേ അത്തരം പ്രവച​ന​ങ്ങൾക്കു പ്രചോ​ദ​ന​മേ​കാ​നും അവ നിവൃ​ത്തി​യാ​കു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്താ​നും കഴിയൂ.

ബൈബിൾ വായി​ക്കു​മ്പോൾ ഒരു പ്രത്യേക ആശയം സംബന്ധിച്ച്‌ നിങ്ങൾക്കു ജിജ്ഞാസ ഉളവാ​യേ​ക്കാം. ദൃഷ്ടാ​ന്ത​ത്തിന്‌, ഒരു പ്രവച​ന​ത്തി​നും അതിന്റെ നിവൃ​ത്തി​ക്കും ഇടയിൽ എത്ര വർഷം കടന്നു പോ​യെന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം. മറ്റാ​രോ​ടെ​ങ്കി​ലും ചോദി​ക്കു​ന്ന​തി​നു പകരം, സ്വന്തമാ​യി ഉത്തരം കണ്ടെത്താൻ എന്തു​കൊണ്ട്‌ ഒരു ശ്രമം നടത്തി​ക്കൂ​ടാ? ഒരു നിധി​യു​ടെ ഉറവിടം സൂചി​പ്പി​ക്കുന്ന ഭൂപടം മനസ്സി​ലാ​ക്കി​യെ​ടു​ക്കാൻ നിങ്ങൾ കാണി​ച്ചേ​ക്കാ​വുന്ന അതേ ഉത്സാഹ​ത്തോ​ടെ, ചാർട്ടു​ക​ളും ബൈബിൾ പഠന സഹായി​ക​ളും ഉപയോ​ഗിച്ച്‌ ഉത്തരം കണ്ടെത്തു​ന്നതു വരെ തിരയുക. (സദൃശ​വാ​ക്യ​ങ്ങൾ 2:4, 5) ഉത്തരങ്ങൾ കണ്ടെത്തു​ന്ന​തിന്‌ നിങ്ങളു​ടെ വിശ്വാ​സ​ത്തി​ന്മേൽ ശക്തമാ​യൊ​രു ഫലമു​ണ്ടാ​യി​രി​ക്കും. അത്‌ യഹോ​വ​യാം ദൈവത്തെ നിങ്ങൾക്കു കൂടുതൽ യഥാർഥ​മാ​ക്കു​ക​യും ചെയ്യും.

പതിവാ​യും ഉത്‌ക​ട​മാ​യും പ്രാർഥി​ക്കു​ക

പ്രാർഥ​ന​യു​ടെ​യും വിശ്വാ​സ​ത്തി​ന്റെ​യും പ്രാധാ​ന്യ​ത്തെ ഒരിക്ക​ലും അവഗണി​ക്ക​രുത്‌. യേശു​വി​ന്റെ ശിഷ്യ​ന്മാർ ഈ നേരി​ട്ടുള്ള അഭ്യർഥന നടത്തി: “ഞങ്ങൾക്കു വിശ്വാ​സം വർദ്ധി​പ്പി​ച്ചു​ത​രേ​ണമേ.” (ലൂക്കൊസ്‌ 17:5) യഹോവ നിങ്ങൾക്ക്‌ യഥാർഥ​മാ​യി തോന്നി​യി​ട്ടി​ല്ലെ​ങ്കിൽ, കൂടുതൽ വിശ്വാ​സ​ത്തി​നാ​യി അവനോ​ടു പ്രാർഥി​ക്ക​രു​തോ? നിങ്ങളു​ടെ സ്വർഗീയ പിതാ​വി​നെ നിങ്ങൾക്ക്‌ യഥാർഥ​മാ​ക്കാൻ ആത്മവി​ശ്വാ​സ​ത്തോ​ടെ അവന്റെ സഹായം തേടുക.

ഒരു പ്രശ്‌നം നിങ്ങളു​ടെ മനസ്സിനെ ഭാര​പ്പെ​ടു​ത്തു​ന്നെ​ങ്കിൽ, നിങ്ങളു​ടെ വികാ​രങ്ങൾ ആത്മാർഥ​മാ​യി നിങ്ങളു​ടെ സ്വർഗീയ സുഹൃ​ത്തി​നെ അറിയി​ക്കാൻ വേണ്ടത്ര സമയ​മെ​ടു​ക്കുക. മരണം അടു​ത്തെ​ത്തവേ യേശു ഉത്‌ക​ട​മാ​യി പ്രാർഥി​ച്ചു. പൊതു​ജ​ന​ങ്ങളെ കാണി​ക്കാൻ ദീർഘ​മായ പ്രാർഥ​നകൾ നടത്തുന്ന മതാചാ​രത്തെ യേശു കുറ്റം വിധി​ച്ചെ​ങ്കി​ലും തന്റെ 12 അപ്പൊ​സ്‌ത​ല​ന്മാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ അവൻ സ്വകാര്യ പ്രാർഥ​ന​യിൽ ഒരു രാത്രി മുഴു​വ​നും ചെലവ​ഴി​ച്ചു. (മർക്കൊസ്‌ 12:38-40; ലൂക്കൊസ്‌ 6:12-16) പ്രവാ​ച​ക​നായ ശമൂ​വേ​ലി​ന്റെ അമ്മയാ​യി​ത്തീർന്ന ഹന്നായിൽനി​ന്നും നമു​ക്കൊ​രു പാഠം ഉൾക്കൊ​ള്ളാ​വു​ന്ന​താണ്‌. ഒരു പുരുഷ സന്താന​ത്തി​നു വേണ്ടി​യുള്ള വാഞ്‌ഛ നിമിത്തം “അവൾ യഹോ​വ​യു​ടെ മുമ്പാകെ ദീർഘ​നേരം പ്രാർഥി​ച്ചു.”—1 ശമൂവേൽ 1:12, NW.

ഇവയിലെ എല്ലാം അടിസ്ഥാന പാഠം എന്താണ്‌? പ്രാർഥ​ന​കൾക്ക്‌ ഉത്തരം കിട്ടാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നിങ്ങൾ തീവ്ര​മാ​യി, ഉത്‌ക​ട​മാ​യി, അവിരാ​മം പ്രാർഥി​ക്കണം—അതു തീർച്ച​യാ​യും ദൈ​വേ​ഷ്ട​ത്തി​നു യോജി​പ്പി​ലു​മാ​യി​രി​ക്കണം. (ലൂക്കൊസ്‌ 22:44, NW; റോമർ 12:13; 1 തെസ്സ​ലൊ​നീ​ക്യർ 5:17; 1 യോഹ​ന്നാൻ 5:13-15) ഇപ്രകാ​രം ചെയ്യു​ന്നത്‌ ദൈവത്തെ നിങ്ങൾക്കു യഥാർഥ​മാ​ക്കാൻ സഹായി​ക്കും.

സൃഷ്ടിയെ നിരീ​ക്ഷി​ക്കു​ക

ഒരു ചിത്ര​കാ​രന്റെ വ്യക്തി​ത്വം അദ്ദേഹ​ത്തി​ന്റെ ചിത്ര​ങ്ങ​ളിൽ വെളി​പ്പെ​ട്ടേ​ക്കാം. സമാന​മാ​യി, പ്രപഞ്ച​ത്തി​ന്റെ രൂപകൽപ്പി​താ​വും സ്രഷ്ടാ​വു​മായ യഹോ​വ​യു​ടെ “അദൃശ്യ ഗുണങ്ങൾ” അവന്റെ സൃഷ്ടി​യിൽ വ്യക്തമാ​യി കാണുന്നു. (റോമർ 1:20, NW) യഹോ​വ​യു​ടെ കരവേ​ലയെ നാം അവധാ​ന​പൂർവം നിരീ​ക്ഷി​ക്കു​മ്പോൾ നമുക്ക്‌ അവന്റെ വ്യക്തി​ത്വം സംബന്ധിച്ച ഒരു മെച്ചമായ ഗ്രാഹ്യം ലഭിക്കു​ന്നു. അങ്ങനെ അവൻ നമുക്ക്‌ കൂടുതൽ യഥാർഥ​മാ​കു​ന്നു.

ദൈവം സൃഷ്ടിച്ച കാര്യ​ങ്ങളെ നിങ്ങൾ അടുത്തു നിരീ​ക്ഷി​ക്കു​ന്നെ​ങ്കിൽ, അവന്റെ ഗുണങ്ങ​ളു​ടെ വാസ്‌ത​വി​കത സംബന്ധി​ച്ചു നിങ്ങൾക്ക്‌ ആഴമായ മതിപ്പ്‌ ഉളവാ​യേ​ക്കാം. ദൃഷ്ടാ​ന്ത​ത്തിന്‌, പക്ഷിക​ളു​ടെ സഞ്ചാര പ്രാപ്‌തി​കളെ കുറി​ച്ചുള്ള വിവരങ്ങൾ യഹോ​വ​യു​ടെ ജ്ഞാനം സംബന്ധിച്ച നിങ്ങളു​ടെ വിലമ​തിപ്പ്‌ ഗണ്യമാ​യി വർധി​പ്പി​ച്ചേ​ക്കാം. ഒരറ്റത്തു​നി​ന്നു മറ്റേ അറ്റംവരെ 1,00,000 പ്രകാശ വർഷം ദൈർഘ്യ​മുള്ള ക്ഷീരപഥം, ബഹിരാ​കാ​ശ​ത്തുള്ള ശതകോ​ടി​ക്ക​ണ​ക്കി​നു താരാ​പ​ഥ​ങ്ങ​ളിൽ ഒന്നു മാത്ര​മാ​ണെന്ന്‌ പ്രപഞ്ചത്തെ കുറിച്ചു വായി​ക്കു​മ്പോൾ നിങ്ങൾ മനസ്സി​ലാ​ക്കി​യേ​ക്കാം. അത്‌ സ്രഷ്ടാ​വി​ന്റെ ജ്ഞാനം സംബന്ധിച്ച യാഥാർഥ്യ​ത്തെ നിങ്ങളു​ടെ മനസ്സിൽ പതിപ്പി​ക്കു​ന്നി​ല്ലേ?

തീർച്ച​യാ​യും യഹോ​വ​യു​ടെ ജ്ഞാനം യഥാർഥ​മാണ്‌! എന്നാൽ നിങ്ങൾക്ക്‌ അത്‌ എന്ത്‌ അർഥമാ​ക്കു​ന്നു? കൊള്ളാം, നമ്മിൽ ഏതൊ​രാ​ളും പ്രാർഥ​ന​യിൽ അവന്റെ മുമ്പാകെ കൊണ്ടു​വ​രുന്ന പ്രശ്‌നങ്ങൾ ഒരിക്ക​ലും അവന്‌ ഒരു കീറാ​മു​ട്ടി​യാ​കില്ല. അതേ, സൃഷ്ടിയെ കുറി​ച്ചുള്ള പരിമി​ത​മായ അറിവി​നു പോലും യഹോ​വയെ നിങ്ങൾക്ക്‌ കൂടുതൽ യഥാർഥ​മാ​ക്കാൻ സാധി​ക്കും.

യഹോ​വ​യോ​ടൊ​പ്പം നടക്കുക

യഹോവ എത്രമാ​ത്രം യഥാർഥ​മാ​ണെന്ന്‌ നിങ്ങൾക്കു വ്യക്തി​പ​ര​മാ​യി അനുഭ​വി​ച്ച​റി​യാൻ കഴിയു​മോ? ഉവ്വ്‌, നിങ്ങൾ വിശ്വസ്‌ത ഗോ​ത്ര​പി​താ​വായ നോഹ​യെ​പ്പോ​ലെ ആണെങ്കിൽ. “നോഹ ദൈവ​ത്തോ​ടു​കൂ​ടെ നടന്നു” എന്നു പറയത്തക്ക വിധം അവൻ എല്ലായ്‌പോ​ഴും യഹോ​വയെ അനുസ​രി​ച്ചു. (ഉല്‌പത്തി 6:9) യഹോവ തന്റെ അരികത്ത്‌ ഉണ്ടായി​രു​ന്നാൽ എന്നവണ്ണം നോഹ ജീവിച്ചു. നിങ്ങൾക്കും ദൈവം അത്രമാ​ത്രം യഥാർഥം ആയിരി​ക്കാ​വു​ന്ന​താണ്‌.

നിങ്ങൾ ദൈവ​ത്തോ​ടൊ​ത്തു നടക്കു​ന്നെ​ങ്കിൽ തിരു​വെ​ഴു​ത്തു വാഗ്‌ദാ​ന​ങ്ങ​ളിൽ വിശ്വാ​സം അർപ്പി​ക്കു​ക​യും അവയ്‌ക്കു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യും ചെയ്യും. ദൃഷ്ടാ​ന്ത​ത്തിന്‌, യേശു​വി​ന്റെ പിൻവ​രുന്ന വാക്കുകൾ നിങ്ങൾ വിശ്വ​സി​ക്കും: “മുമ്പെ അവന്റെ [ദൈവ​ത്തി​ന്റെ] രാജ്യ​വും നീതി​യും അന്വേ​ഷി​പ്പിൻ; അതോ​ടു​കൂ​ടെ ഇതൊ​ക്കെ​യും [ഭൗതിക ആവശ്യങ്ങൾ] നിങ്ങൾക്കു കിട്ടും.” (മത്തായി 6:25-33) നിങ്ങൾക്ക്‌ ആവശ്യ​മു​ള്ളതു നിങ്ങൾ പ്രതീ​ക്ഷി​ക്കുന്ന വിധത്തിൽ യഹോവ എല്ലായ്‌പോ​ഴും പ്രദാനം ചെയ്‌തേ​ക്കു​ക​യി​ല്ലെ​ന്നതു സത്യം​തന്നെ. എന്നിരു​ന്നാ​ലും, പ്രാർഥി​ക്കു​ക​യും പിന്നീട്‌ ദൈവ​ത്തി​ന്റെ സഹായം അനുഭ​വി​ക്കു​ക​യും ചെയ്യു​മ്പോൾ, നിങ്ങളു​ടെ അരിക​ത്തുള്ള ഏതൊ​രു​വ​നെ​യും പോലെ അവൻ നിങ്ങൾക്ക്‌ യഥാർഥ​മാ​യി​രി​ക്കും.

ഒരുവൻ തുടർച്ച​യാ​യി ദൈവ​ത്തോ​ടൊ​ത്തു നടക്കു​മ്പോ​ഴാണ്‌ യഹോ​വ​യു​മാ​യി അത്തരം ഒരു അടുത്ത ബന്ധം വികാസം പ്രാപി​ക്കു​ന്നത്‌. സ്‌പാ​നീഷ്‌ സംസാ​രി​ക്കുന്ന ഒരു സാക്ഷി​യായ മനുവ​ലാ​യു​ടെ കാര്യം പരിചി​ന്തി​ക്കുക. വളരെ​യേറെ പരി​ശോ​ധ​നകൾ സഹി​ക്കേ​ണ്ടി​വന്ന അവർ പറയുന്നു: “പ്രയാ​സ​ങ്ങ​ളോ സാമ്പത്തിക ബുദ്ധി​മു​ട്ടു​ക​ളോ ഉണ്ടാകു​മ്പോ​ഴെ​ല്ലാം ഞാൻ സദൃശ​വാ​ക്യ​ങ്ങൾ 18:10-ൽ കാണുന്ന തത്ത്വം ബാധക​മാ​ക്കി​യി​ട്ടുണ്ട്‌. സഹായ​ത്തി​നാ​യി വേഗം ഞാൻ യഹോ​വ​യി​ലേക്കു തിരി​യു​ന്നു. അവൻ എല്ലായ്‌പോ​ഴും എനിക്ക്‌ ഒരു ‘ബലമുള്ള ഗോപു​രം’ ആയിരു​ന്നി​ട്ടുണ്ട്‌.” 36 വർഷം യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും അവന്റെ പിന്തുണ അനുഭ​വി​ക്കു​ക​യും ചെയ്‌ത ശേഷം മനുവ​ലാ​യ്‌ക്ക്‌ അപ്രകാ​രം പറയാൻ കഴിഞ്ഞു.

യഹോ​വ​യെ ആശ്രയ​മാ​ക്കാൻ നിങ്ങൾ തുടങ്ങി​യതേ ഉള്ളോ? അവനു​മാ​യുള്ള നിങ്ങളു​ടെ ബന്ധം ഇപ്പോ​ഴും നിങ്ങൾ ആഗ്രഹി​ക്കു​ന്നതു പോലെ ആയിട്ടി​ല്ലെ​ങ്കിൽ നിരാ​ശ​പ്പെ​ട​രുത്‌. ദൈവ​ത്തോ​ടൊ​ത്തു നടക്കുന്ന ഒരു വ്യക്തി​യെ​പ്പോ​ലെ ഓരോ ദിവസ​വും ജീവി​ക്കുക. ഒരു വിശ്വസ്‌ത ജീവി​ത​രീ​തി പിന്തു​ട​രവേ നിങ്ങൾ യഹോ​വ​യു​മാ​യി കൂടുതൽ അടുത്ത ബന്ധം ആസ്വദി​ക്കും.—സങ്കീർത്തനം 25:14; സദൃശ​വാ​ക്യ​ങ്ങൾ 3:26, 32.

ദൈവ സേവന​ത്തിൽ മുഴു​കി​യി​രി​ക്കു​ന്ന​താണ്‌ ദൈവ​ത്തോ​ടൊത്ത്‌ നടക്കാ​നുള്ള മറ്റൊരു മാർഗം. രാജ്യ​പ്ര​സംഗ വേലയിൽ ഏർപ്പെ​ടു​മ്പോൾ നിങ്ങൾ യഹോ​വ​യു​ടെ ഒരു കൂട്ടു​വേ​ല​ക്കാ​ര​നാണ്‌. (1 കൊരി​ന്ത്യർ 3:9) ഇതു സംബന്ധിച്ച്‌ ബോധ്യ​മു​ള്ളവർ ആയിരി​ക്കു​ന്നത്‌ ദൈവം നിങ്ങൾക്കു വളരെ യഥാർഥ​മാ​കാൻ സഹായി​ക്കു​ന്നു.

സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു: “നിന്റെ വഴി യഹോ​വയെ ഭരമേ​ല്‌പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വ​ഹി​ക്കും.” (സങ്കീർത്തനം 37:5) ഭാരങ്ങ​ളോ ഉത്‌ക​ണ്‌ഠ​ക​ളോ ഉള്ളപ്പോ​ഴെ​ല്ലാം അവ യഹോ​വയെ ഭരമേൽപ്പി​ക്കു​ന്ന​തിൽ ഒരിക്ക​ലും വീഴ്‌ച​വ​രു​ത്ത​രുത്‌. സഹായ​ത്തി​നും മാർഗ​നിർദേ​ശ​ത്തി​നു​മാ​യി എല്ലായ്‌പോ​ഴും അവനി​ലേക്കു നോക്കുക. നിങ്ങൾ യഹോ​വ​യാം ദൈവ​ത്തിൽ പ്രാർഥ​നാ​പൂർവം ആശ്രയി​ക്കു​ക​യും അവനിൽ പൂർണ​മാ​യി വിശ്വാ​സം അർപ്പി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾക്കു സുരക്ഷി​ത​ത്വം അനുഭ​വ​പ്പെ​ടും. കാരണം നിങ്ങൾക്കു​വേണ്ടി അവൻ പ്രവർത്തി​ക്കാ​തി​രി​ക്കി​ല്ലെന്നു നിങ്ങൾക്ക്‌ അറിയാം. വ്യക്തി​പ​ര​മായ ആകുല​ത​ക​ളു​മാ​യി യഹോ​വയെ സമീപി​ക്കു​മ്പോൾ നിങ്ങൾ ആത്മവി​ശ്വാ​സം ഉള്ളവരാ​ണോ? ആയിരി​ക്കും—ദൈവം നിങ്ങൾക്ക്‌ യഥാർഥ​മാ​ണെ​ങ്കിൽ.

[അടിക്കു​റി​പ്പു​കൾ]

a യെരോബെയാമിന്റെ യാഗപീ​ഠ​ത്തി​ന്റെ മുൻകൂ​ട്ടി പറയപ്പെട്ട മലിന​മാ​ക്ക​ലി​നെ കുറിച്ച്‌ 1 രാജാ​ക്ക​ന്മാർ 13:1-3-ൽ വായി​ക്കുക. എന്നിട്ട്‌ 2 രാജാ​ക്ക​ന്മാർ 23:16-18-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന നിവൃത്തി ശ്രദ്ധി​ക്കുക.

[21-ാം പേജിലെ ചിത്രം]

നിങ്ങളുടെ പഠന വേളകൾ വിശ്വാ​സത്തെ ശക്തി​പ്പെ​ടു​ത്തു​ന്നവ ആക്കുക

[22-ാം പേജിലെ ചിത്രം]

പതിവായ, ഉത്‌ക​ട​മായ പ്രാർഥ​ന​യ്‌ക്കാ​യി സമയ​മെ​ടു​ക്കു​ക

[23-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ ഗുണങ്ങൾ സൃഷ്ടി​യിൽ പ്രകട​മാ​കു​ന്നത്‌ എങ്ങനെ​യെന്നു നിരീ​ക്ഷി​ക്കു​ക

[കടപ്പാട]

മൂളിപ്പക്ഷി: U.S. Fish and Wildlife Service, Washington, D.C./Dean Biggins; നക്ഷത്രങ്ങൾ: Photo: Copyright IAC/RGO 1991, Dr. D. Malin et al, Isaac Newton Telescope, Roque de los Muchachos Observatory, La Palma, Canary Islands

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക