വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകത്തിന്റെ പഠനം ആസ്വദിക്കുക
    രാജ്യ ശുശ്രൂഷ—2006 | ഫെബ്രുവരി
    • ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌ത​ക​ത്തി​ന്റെ പഠനം ആസ്വദി​ക്കു​ക

      1 ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ പ്രകാ​ശനം “ദൈവിക അനുസ​രണം” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ ഹാജരായ എല്ലാവ​രെ​യും ആവേശ​ഭ​രി​ത​രാ​ക്കി. താമസി​യാ​തെ നാം അത്‌ വയൽശു​ശ്രൂ​ഷ​യിൽ കൂടു​ത​ലാ​യി ഉപയോ​ഗി​ക്കും, പ്രത്യേ​കിച്ച്‌ ഭവന ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തു​മ്പോൾ. അതു​കൊണ്ട്‌ ഈ പുതിയ പ്രസി​ദ്ധീ​ക​ര​ണ​വു​മാ​യി നാം നന്നായി പരിചി​ത​രാ​കേ​ണ്ട​തുണ്ട്‌. അത്‌ അത്ര ബുദ്ധി​മു​ട്ടുള്ള കാര്യമല്ല, കാരണം 2006 ഏപ്രിൽ 17-ന്‌ ആരംഭി​ക്കുന്ന വാരം മുതൽ സഭാ പുസ്‌ത​കാ​ധ്യ​യ​ന​ത്തിൽ നാം ഈ പുസ്‌ത​ക​മാ​യി​രി​ക്കും പഠിക്കു​ന്നത്‌.

      2 ഓരോ അധ്യാ​യ​ത്തി​ന്റെ​യും തുടക്ക​ത്തിൽ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങ​ളി​ലേക്ക്‌ പുസ്‌ത​കാ​ധ്യ​യന മേൽവി​ചാ​രകൻ ശ്രദ്ധ തിരി​ക്കും. തുടർന്ന്‌, ഓരോ പേജി​ന്റെ​യും അവസാനം കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ഉപയോ​ഗിച്ച്‌ അധ്യയനം നടത്തും. മുഖ്യ​തി​രു​വെ​ഴു​ത്തു​കൾ വായിച്ച്‌ ചർച്ച​ചെ​യ്യു​ന്ന​താ​യി​രി​ക്കും. ഓരോ അധ്യാ​യ​ത്തി​ന്റെ​യും അവസാനം കൊടു​ത്തി​രി​ക്കുന്ന “ബൈബിൾ പഠിപ്പി​ക്കു​ന്നത്‌” എന്ന ചതുരം വിവരങ്ങൾ പുനര​വ​ലോ​കനം ചെയ്യാൻ സഹായി​ക്കും, കാരണം അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തി​ലെ ചോദ്യ​ങ്ങൾക്കുള്ള തിരു​വെ​ഴു​ത്തു​പ​ര​മായ ഉത്തരങ്ങ​ളാണ്‌ ചതുര​ത്തിൽ കൊടു​ത്തി​രി​ക്കു​ന്നത്‌. ഈ പുസ്‌ത​ക​ത്തിൽ വിവരങ്ങൾ വ്യക്തവും ലളിത​വും രസകര​വു​മാ​യി അവതരി​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാൽ അഭി​പ്രാ​യം പറയു​ന്നത്‌ നിങ്ങൾ ആസ്വദി​ക്കും.

      3 ഈ പുസ്‌ത​ക​ത്തി​ന്റെ അനുബ​ന്ധ​ത്തിൽ വിവിധ വിഷയ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വിശദാം​ശങ്ങൾ നൽകി​യി​രി​ക്കു​ന്നു. ബൈബിൾ വിദ്യാർഥി​കൾക്ക്‌ ഏതെങ്കി​ലും വിഷയ​ത്തെ​ക്കു​റി​ച്ചു കൂടു​ത​ലായ വിവരങ്ങൾ ആവശ്യ​മാ​യി വരു​മ്പോൾ നമുക്ക്‌ ഇത്‌ ഉപയോ​ഗി​ക്കാ​നാ​കും. സഭാ പുസ്‌ത​കാ​ധ്യ​യന വേളയിൽ അനുബ​ന്ധ​ത്തി​ന്റെ ഭാഗങ്ങ​ളും ചില അവസര​ങ്ങ​ളിൽ ചർച്ച​ചെ​യ്യു​ന്ന​താ​യി​രി​ക്കും. ഓരോ വിഷയ​ത്തെ​ക്കു​റി​ച്ചു​മുള്ള അനുബന്ധ വിവരങ്ങൾ മുഴു​വ​നും അധ്യയ​ന​ത്തി​നു വായി​ക്കുന്ന വ്യക്തി വായി​ക്കും. വലിയ ലേഖനങ്ങൾ പല ഭാഗങ്ങ​ളാ​യി തിരിച്ച്‌ ചർച്ച​ചെ​യ്യാ​വു​ന്ന​താണ്‌. അനുബ​ന്ധ​ത്തിന്‌ അധ്യയന ചോദ്യ​ങ്ങൾ ഇല്ല. എന്നാൽ മുഖ്യ ആശയങ്ങൾ വിശേ​ഷ​വ​ത്‌ക​രി​ക്കുന്ന ചോദ്യ​ങ്ങൾ ചോദി​ച്ചു​കൊണ്ട്‌ മേൽവി​ചാ​ര​കന്‌ ഹാജരാ​യി​രി​ക്കു​ന്ന​വ​രെ​ക്കൊണ്ട്‌ അഭി​പ്രാ​യങ്ങൾ പറയി​ക്കാ​വു​ന്ന​താണ്‌.

      4 സഭാ പുസ്‌ത​കാ​ധ്യ​യ​ന​ത്തിൽ, ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌ത​ക​ത്തി​ന്റെ പഠനം വേഗത്തി​ലാ​യി​രി​ക്കും. എന്നാൽ മറ്റുള്ള​വർക്ക്‌ അധ്യയനം എടുക്കു​മ്പോൾ അത്ര വേഗത്തിൽ പഠിച്ചു​പോ​കാൻ പ്രതീ​ക്ഷി​ക്കു​ന്നില്ല, പ്രത്യേ​കിച്ച്‌ അവർക്കു ബൈബി​ളി​നെ​ക്കു​റിച്ച്‌ കാര്യ​മായ അല്ലെങ്കിൽ ഒട്ടും​തന്നെ അറിവി​ല്ലാത്ത സാഹച​ര്യ​ത്തിൽ. (പ്രവൃ. 26:28, 29) ഭവന ബൈബി​ള​ധ്യ​യനം നടത്തു​മ്പോൾ തിരു​വെ​ഴു​ത്തു​കൾ ഏറെ വിശദ​മാ​യി ചർച്ച​ചെ​യ്യു​ക​യും ചിത്രങ്ങൾ, ദൃഷ്ടാ​ന്തങ്ങൾ ഇവയെ​ക്കു​റി​ച്ചു വിശദീ​ക​രണം നൽകു​ക​യും മറ്റും ചെയ്യേ​ണ്ട​തുണ്ട്‌. അതു​കൊണ്ട്‌ എല്ലാ വാരത്തി​ലും പുസ്‌ത​കാ​ധ്യ​യ​ന​ത്തി​നു ഹാജരാ​കാ​നും ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? പുസ്‌ത​ക​ത്തി​ന്റെ പഠനത്തിൽ പൂർണ​മാ​യി പങ്കുപ​റ്റാ​നും ലക്ഷ്യം​വെ​ക്കുക.

  • ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
    രാജ്യ ശുശ്രൂഷ—2006 | ഫെബ്രുവരി
    • ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു?

      2006 ഏപ്രിൽ 17 മുതൽ 2007 ജനുവരി 1 വരെയുള്ള അധ്യയന പട്ടിക.

      വാരം അധ്യായം ഖണ്ഡികകൾ അനുബന്ധം

      ഏപ്രി. 17 1* 1-13

      ഏപ്രി. 24 1 14-24 പേ. 195-7

      മേയ്‌  1 2 1-17

      മേയ്‌  8 2 18-20 പേ. 199-201

      മേയ്‌ 15 3 1-12

      മേയ്‌ 22 3 13-24

      മേയ്‌ 29 4 1-11 പേ. 197-9

      ജൂൺ  5 4 12-22 പേ. 201-4

      ജൂൺ 12 5 1-13 പേ. 204-6

      ജൂൺ 19 5 14-22 പേ. 206-8

      ജൂൺ 26 6 1-6 പേ. 208-11

      ജൂലൈ  3 6 7-20

      ജൂലൈ 10 7 1-15

      ജൂലൈ 17 7 16-25 പേ. 212-15

      ജൂലൈ 24 8 1-17

      ജൂലൈ 31 8 18-23 പേ. 215-18

      ആഗ.  7 9 1-9 പേ. 218-19

      ആഗ. 14 9 10-18

      ആഗ. 21 10 1-9

      ആഗ. 28 10 10-19

      സെപ്‌റ്റം.  4 11 1-11

      സെപ്‌റ്റം. 11 11 12-21

      സെപ്‌റ്റം. 18 12 1-16

      സെപ്‌റ്റം. 25 12 17-22

      ഒക്ടോ.  2 13 1-9

      ഒക്ടോ.  9 13 10-19

      ഒക്ടോ. 16 14 1-13

      ഒക്ടോ. 23 14 14-21

      ഒക്ടോ. 30 15 1-14

      നവം.  6 15 15-20 പേ. 219-20

      നവം. 13 16 1-10 പേ. 221-2

      നവം. 20 16 11-19 പേ. 222-3

      നവം. 27 17 1-11

      ഡിസം.  4 17 12-20

      ഡിസം. 11 18 1-13

      ഡിസം. 18 18 14-25

      ഡിസം. 25 19 1-14

      ജനു.  1 19 15-23

      സമയം അനുവ​ദി​ക്കു​ന്ന​ത​നു​സ​രിച്ച്‌ സാധി​ക്കു​ന്നത്ര പരാമർശിത വാക്യങ്ങൾ വായിച്ച്‌ ഹ്രസ്വ​മാ​യി ചർച്ച​ചെ​യ്യുക. മുഖ്യ പാഠഭാ​ഗ​ത്തും അനുബ​ന്ധ​ത്തി​ലും ഉള്ള എല്ലാ ഖണ്ഡിക​ക​ളും വായി​ക്കണം. അധ്യാ​യ​ത്തി​ലെ അവസാന ഖണ്ഡിക പരിചി​ന്തി​ച്ച​ശേഷം “ബൈബിൾ പഠിപ്പി​ക്കു​ന്നത്‌” എന്ന ചതുരം ചർച്ച​ചെ​യ്യുക.

      * 3-7 പേജിലെ ആമുഖം ഉൾപ്പെടെ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക