രാജ്യഗീതങ്ങൾ ആസ്വദിക്കാം!
യഹോവയിൽനിന്നുള്ള അമൂല്യമായ ഒരു ദാനമായാണ് ദൈവദാസന്മാർ സംഗീതത്തെ വീക്ഷിക്കുന്നത്. (യാക്കോ. 1:17) യോഗങ്ങൾക്കു മുമ്പും പിമ്പും നേരിയ ശബ്ദത്തിൽ രാജ്യഗീതങ്ങൾ കേൾക്കുന്നത് പല സഭകളും ആസ്വദിക്കുന്നു. അത് രാജ്യഹാളിൽ ഊഷ്മളമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുമെന്നു മാത്രമല്ല, ആരാധനയ്ക്കായി നമ്മെ മാനസികമായി ഒരുക്കുകയും ചെയ്യും. നമ്മുടെ പാട്ടുപുസ്തകത്തിലെ പുതിയ ഈണങ്ങൾ പഠിക്കാനും ഗീതങ്ങൾ നന്നായി ആലപിക്കാനും അതു നമ്മെ സഹായിക്കും. യോഗങ്ങൾക്കുശേഷം അത്തരം റെക്കോർഡിങ്ങുകൾ കേൾപ്പിക്കുന്നത്, സഹോദരങ്ങളുമായി പ്രോത്സാഹജനകമായ സഹവാസം ആസ്വദിക്കാൻ പറ്റിയ ഹൃദ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കും. അതുകൊണ്ട്, യോഗങ്ങൾക്കുമുമ്പും ശേഷവും യഹോവയെ പാടിസ്തുതിക്കുവിൻ—പിയാനോ സംഗീതം പ്ലേ ചെയ്യാൻ മൂപ്പന്മാരുടെ സംഘം വേണ്ട ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്. സംഘടന പുറത്തിറക്കിയ റെക്കോർഡിങ് മാത്രമേ പ്ലേ ചെയ്യാവൂ; അല്ലാത്ത റെക്കോർഡിങ്ങുകൾ ഉപയോഗിക്കുന്നത് ഉചിതമായിരിക്കില്ല. സംഭാഷണങ്ങൾക്കു തടസ്സം സൃഷ്ടിക്കാത്ത വിധം നേരിയ ശബ്ദത്തിലാണ് അവ പ്ലേ ചെയ്യുന്നതെന്ന് മൂപ്പന്മാർ ഉറപ്പുവരുത്തണം.